സലാല: വയറിനുണ്ടായ അസുഖത്തെ തുടർന്ന് ചികിത്സയിലിരുന്ന മലയാളി മരിച്ചു.തൃശൂർ ഗുരുവായൂർ തൈയുള്ളതിൽ ചെങ്ങാനത്ത് വീട്ടിൽ ഖമറുദ്ദീൻ അബൂബക്കർ ആണ് മരിച്ചത്. പരേതന് 48 വയസായിരുന്നു പ്രായം.

വയറിന് അസുഖത്തെ തുടർന്ന് രണ്ടു ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 28 വർഷമായി സലാലയിലുണ്ട്. ഭാര്യ: സീതി ഷക്കീല. ഒരു കുട്ടിയുണ്ട്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും