- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയതായി സലാല ഇന്ത്യൻ സ്കൂളിൽ ചേരുന്ന വിദ്യാർത്ഥികളിൽ നിന്നും 50 റിയാൽ വീതം ഈടാക്കും; തുക ഈടാക്കുന്നത് സ്‌കൂൾ വികസന ഫണ്ടിലേക്ക്
ഇന്ത്യൻ സ്‌കൂൾ സലാലയിൽ പുതിയ അഡ്‌മിഷൻ എടുക്കുന്നവരിൽ നിന്ന് സ്‌കൂൾ വികസന ഫണ്ടിലേക്ക് അമ്പത് റിയാൽ വീതം ഈടാക്കുമെന്ന് അധികൃതർ. നേരത്തെ സ്‌കൂളിന്റെ അധിക ഫീസിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് 100 റിയാൽ എന്നത് അമ്പത് റിയാൽ ആക്കുകയായിരുന്നു. ഒരു ഗഡുവായി അടക്കാൻ കഴിയാത്തവർക്ക് മൂന്നും നാലും തവണകളായി അടക്കുന്നതിന് അനുവദിക്കും. നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്നവരിൽ നിന്ന് വികസന ഫണ്ടിലേക്ക് തുക ഈടാക്കില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഒമാനിലെ വിവിധ പ്രദേശങ്ങളിലെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് കൂടുതൽ ചർച്ചകൾക്ക് ശേഷമേ പുതിയ ബാധ്യതകൾ ഏർപ്പെടുത്തുവെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. എന്നാൽ സലാല സ്‌കൂളിന്റെ ബിൽഡിങ് ഉൾപ്പടെ നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് അടിയന്തിരമായി തുക കണ്ടെത്തിയേ മതിയാകു എന്ന നിലപാടിലാണ് അധികൃതർ.
ഇന്ത്യൻ സ്‌കൂൾ സലാലയിൽ പുതിയ അഡ്‌മിഷൻ എടുക്കുന്നവരിൽ നിന്ന് സ്‌കൂൾ വികസന ഫണ്ടിലേക്ക് അമ്പത് റിയാൽ വീതം ഈടാക്കുമെന്ന് അധികൃതർ. നേരത്തെ സ്‌കൂളിന്റെ അധിക ഫീസിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് 100 റിയാൽ എന്നത് അമ്പത് റിയാൽ ആക്കുകയായിരുന്നു.
ഒരു ഗഡുവായി അടക്കാൻ കഴിയാത്തവർക്ക് മൂന്നും നാലും തവണകളായി അടക്കുന്നതിന് അനുവദിക്കും. നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്നവരിൽ നിന്ന് വികസന ഫണ്ടിലേക്ക് തുക ഈടാക്കില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഒമാനിലെ വിവിധ പ്രദേശങ്ങളിലെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് കൂടുതൽ ചർച്ചകൾക്ക് ശേഷമേ പുതിയ ബാധ്യതകൾ ഏർപ്പെടുത്തുവെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. എന്നാൽ സലാല സ്‌കൂളിന്റെ ബിൽഡിങ് ഉൾപ്പടെ നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് അടിയന്തിരമായി തുക കണ്ടെത്തിയേ മതിയാകു എന്ന നിലപാടിലാണ് അധികൃതർ.
Next Story