- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു; ഫീസ് നേരത്തെ അടക്കണമെന്ന നിർദ്ദേശം പിൻവലിച്ച് സലാല ഇന്ത്യൻ സ്‌കൂൾ
മസ്‌കത്ത്: ഏപ്രിൽ-ജൂൺ ടേമിലെ ഫീസടച്ച് ദിവസങ്ങൾക്കകം തന്നെ ജൂലൈ-സെപ്റ്റംബർ ടേമിലെ ഫീസ് അടക്കണമെന്ന നിർദ്ദേശം സലാല ഇന്ത്യൻ സ്‌കൂൾ പിൻവലിച്ചു. രക്ഷിതാക്കളുടെ പ്രതിഷേധങ്ങൾക്കൊടുവിലാണ് സ്‌കൂൾ തീരുമാനം റദ്ദാക്കിയത്. ജൂൺ 30ന് മുമ്പ് ഫീസ് ്അടക്കണമെന്നായിരുന്നു നിർദ്ദേശം. രക്ഷിതാക്കൾ പ്രതിഷേധത്തിന് പിന്നാലെ ഇന്ത്യൻ വെൽഫെയർ ഫോറം സലാലയുടെ ഇടപെടലും രക്ഷാകർത്താക്കൾക്ക് ആശ്വാസമായി. അവധിക്കാലം ആഘോഷിക്കാനായി നാട്ടിലേക്കുപോയ രക്ഷിതാക്കൾക്കടക്കം കടുത്ത ഇരുട്ടടിയായിരുന്നു അധികൃതരുടെ ഈ തീരുമാനം. ഇത്തരത്തിൽ ഉയർന്നുവന്ന പരാതിയുടെ അടിസ്ഥാനത്തിൽ വെൽഫെയർ ഫോറം പ്രസിഡന്റ് യു.പി. ശശീന്ദ്രന്റെ നേതൃത്വത്തിൽ സംഘടനാ നേതാക്കൾ സ്‌കൂൾ പ്രിൻസിപ്പൽ, മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ-സെപ്റ്റംബർ ടേമിലെ ഫീസ് ഓഗസ്റ്റ് 15ന് മുമ്പായി മാത്രം അടച്ചാൽ മതി എന്ന് സ്‌കൂൾ അധികൃതർ അറിയിക്കുകയും സർക്കുലർ ഇറക്കുകയും ചെയ്തു.
മസ്‌കത്ത്: ഏപ്രിൽ-ജൂൺ ടേമിലെ ഫീസടച്ച് ദിവസങ്ങൾക്കകം തന്നെ ജൂലൈ-സെപ്റ്റംബർ ടേമിലെ ഫീസ് അടക്കണമെന്ന നിർദ്ദേശം സലാല ഇന്ത്യൻ സ്‌കൂൾ പിൻവലിച്ചു. രക്ഷിതാക്കളുടെ പ്രതിഷേധങ്ങൾക്കൊടുവിലാണ് സ്‌കൂൾ തീരുമാനം റദ്ദാക്കിയത്.
ജൂൺ 30ന് മുമ്പ് ഫീസ് ്അടക്കണമെന്നായിരുന്നു നിർദ്ദേശം. രക്ഷിതാക്കൾ പ്രതിഷേധത്തിന് പിന്നാലെ ഇന്ത്യൻ വെൽഫെയർ ഫോറം സലാലയുടെ ഇടപെടലും രക്ഷാകർത്താക്കൾക്ക് ആശ്വാസമായി.
അവധിക്കാലം ആഘോഷിക്കാനായി നാട്ടിലേക്കുപോയ രക്ഷിതാക്കൾക്കടക്കം കടുത്ത ഇരുട്ടടിയായിരുന്നു അധികൃതരുടെ ഈ തീരുമാനം. ഇത്തരത്തിൽ ഉയർന്നുവന്ന പരാതിയുടെ അടിസ്ഥാനത്തിൽ വെൽഫെയർ ഫോറം പ്രസിഡന്റ് യു.പി. ശശീന്ദ്രന്റെ നേതൃത്വത്തിൽ സംഘടനാ
നേതാക്കൾ സ്‌കൂൾ പ്രിൻസിപ്പൽ, മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ-സെപ്റ്റംബർ ടേമിലെ ഫീസ് ഓഗസ്റ്റ് 15ന് മുമ്പായി മാത്രം
അടച്ചാൽ മതി എന്ന് സ്‌കൂൾ അധികൃതർ അറിയിക്കുകയും സർക്കുലർ ഇറക്കുകയും ചെയ്തു.