മസ്‌കറ്റ്: സലാലയിൽ നിന്നും മസ്‌കറ്റിലേക്കു വന്ന സ്വകാര്യ ഗൾഫ് ട്രാൻസ്പോർട്ട് എന്ന കമ്പനിയുടെ ബസ് അപകടത്തിൽ പെട്ട് മലയാളികൾ ഉൾപ്പെടെ 25 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.

മസ്‌കറ്റിലെ 'ജിഫ്ൈനൻ' എന്ന സ്ഥലത്തു വച്ചാണ് അപകടം സംഭവിച്ചത്.ബ്രേക്ക് നഷ്ടപ്പെട്ട ബസ് പ്രധാന റോഡിൽ നിന്ന് അൽപം മാറിയുള്ള കുന്നിലേക്ക് ഇടിച്ചു നിർത്തുക യായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസ് ഏതാണ്ട് പൂർണമായി തകർന്നു.മസ്‌കത്തിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിക്ക് അപകടത്തിൽ തലക്ക് സാരമായ പരിക്കുണ്ട്. ഇദ്ദേഹം ഖൗല ആശുപത്രിയിൽ െഎ.സി.യുവിൽ ചികിൽസയിലാണ്

ബസ്സിൽ അമ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ മലയാളികൾക്ക് പരുക്കേറ്റിറ്റുണ്ടോ എന്ന അന്വേഷിച്ച് വരുകയാണ്.