- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാം എയർ ജനുവരി 30ന് പറന്നുയരും; മസ്‌കത്ത് സലാല നിരക്കുകൾ പ്രഖ്യാപിച്ച് വിമാനകമ്പനി; 11 റിയാലിന് ടിക്കറ്റ് കരസ്ഥമാക്കാം
ഒമാന്റെ ആദ്യ ബജറ്റ് വിമാനമായ സലാം എയറിൽ മസ്‌കത്ത് - സലാല നിരക്കുകൾ പ്രഖ്യാപിച്ചു. 11 റിയാലാണ് സർവീസ് ലോഞ്ചിംഗിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിരക്ക്. അടുത്ത മാസം 30ന് സർവീസ് ആരംഭിക്കും. ടിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമായിത്തുടങ്ങി. മസ്‌കത്ത്-ദുബായ് സർവീസിന് 16.6 റിയാലാണ് നിരക്ക്. മസ്‌കത്തിൽ നിന്ന് സലാലയിലേക്ക് ആദ്യ സർവീസ് ജനുവരി 30ന് വൈകുന്നേരം 4.45ന് ടേക്ക് ഓഫ് ചെയ്യും. 6.30ന് സലാലയിൽ എത്തും. സലാലയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ മാത്രമാണ് ഇപ്പോൾ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദുബായ് ടിക്കറ്റ് ഫെബ്രുവരി 15 മുതൽ ലഭ്യമാകും. സാധാരണ നിലയിൽ സലാലയിലേക്ക് 13, 17, 25 എന്നിങ്ങനെ മൂന്ന് വിധം ടിക്കറ്റുകളാണ് ലഭ്യമാവുക. ദക്ഷിണ ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും സർവീസ് ആരംഭിക്കുമെന്നും സലാം എയർ അധികൃതർ വ്യക്തമാക്കി.
ഒമാന്റെ ആദ്യ ബജറ്റ് വിമാനമായ സലാം എയറിൽ മസ്‌കത്ത് - സലാല നിരക്കുകൾ പ്രഖ്യാപിച്ചു. 11 റിയാലാണ് സർവീസ് ലോഞ്ചിംഗിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിരക്ക്. അടുത്ത മാസം 30ന് സർവീസ് ആരംഭിക്കും. ടിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമായിത്തുടങ്ങി. മസ്‌കത്ത്-ദുബായ് സർവീസിന് 16.6 റിയാലാണ് നിരക്ക്.
മസ്‌കത്തിൽ നിന്ന് സലാലയിലേക്ക് ആദ്യ സർവീസ് ജനുവരി 30ന് വൈകുന്നേരം 4.45ന് ടേക്ക് ഓഫ് ചെയ്യും. 6.30ന് സലാലയിൽ എത്തും. സലാലയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ മാത്രമാണ് ഇപ്പോൾ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദുബായ് ടിക്കറ്റ് ഫെബ്രുവരി 15 മുതൽ ലഭ്യമാകും. സാധാരണ നിലയിൽ സലാലയിലേക്ക് 13, 17, 25 എന്നിങ്ങനെ മൂന്ന് വിധം ടിക്കറ്റുകളാണ് ലഭ്യമാവുക.
ദക്ഷിണ ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും സർവീസ് ആരംഭിക്കുമെന്നും സലാം എയർ അധികൃതർ വ്യക്തമാക്കി.
Next Story