മസ്‌കറ്റ് : ഈ മാസം മുപ്പതിന് പറന്നുയരാനൊരുങ്ങുന്ന ഒമാനിലെ ആദ്യ ബജറ്റ് എയർലൈൻ ആയ സലാം എയറിൽ ഇന്ത്യക്കാർക്കും പ്രതീക്ഷ.ഇന്ത്യയിലേയ്ക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയി്ച്ചുകഴിഞ്ഞു.

2016 ഇന്ത്യഗവണ്മെന്റും ഒമാൻ ഗവണ്മെന്റും ചേർന്നുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഇത് പ്രകാരം ഇരു രാഷ്ട്രങ്ങളിലേയ്ക്കും ആഴ്ച തോറുമുള്ള സീറ്റുകൾ 27,405 ആയി വർദ്ധിപ്പിച്ചിരുന്നു.

എന്നാൽ ഇന്ത്യയിൽ എവിടേക്കാണ് സർവീസ് ഉണ്ടാവുകയെന്ന് ഇപ്പോൾ പറയാനാകില്ല. ഇത് ഇന്ത്യൻ ഗവണ്മെന്റിന്റെ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് സലാം എയർ എക്‌സിക്യൂട്ടീവ്
ഓഫീസർ ഫാൻസോയ്സ് ബൗട്ടെയ്‌ലർ അറിയിച്ചു.