- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിലേക്ക് യാത്രക്കാരുമായി സലാം എയറിന്റെ ആദ്യ സർവ്വീസ് ഇന്നലെ പറന്നുയർന്നു; അടുത്തമാസം പകുതിയോടെ ദുബൈയിലേക്കും സർവ്വീസ്; നിരക്ക് കുറഞ്ഞ ടിക്കറ്റിൽ പറക്കാൻ അവസരം
ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഇന്നലെ സലാലയിലേക്ക് പറന്നുയർന്നു. 'സംഹറം' എ 320 എയർബസ് ഇനത്തിൽ പെട്ട വിമാനം രാവിലെ 10.05നാണ് സലാലയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. ആദ്യ പത്ത് ദിവസം രണ്ട് പ്രതിദിന സർവീസുകളാകും നടത്തുക. പിന്നീട് അത് മൂന്നും നാലുമായി വർധിപ്പിക്കും. ഉദ്ഘാടന ആനുകൂല്ല്യമായി സലാലയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. സലാലയിലെ പുരാതന സംസ്‌കാരത്തിന്റെ കേന്ദ്രമായ 'സംഹറ'ത്തിന്റെ പേരാണ് ആദ്യ വിമാനത്തിന് നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രതിദിനം മൂന്ന് മുതൽ നാല് സർവീസുകൾ വരെയാകും നടത്തുക. 174 ഇക്കോണമി ക്ലാസ് സീറ്റുകളാണ് വിമാനത്തിലുള്ളത്. തികച്ചും സൗഹാർദപരമായ നിരക്കുകളാണ് സലായിലേക്കുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കായ ലൈറ്റ് ഫെയർ വിഭാഗത്തിൽ ഏഴ് കിലോ ഹാൻഡ്ലഗേജ് മാത്രമാണ് അനുവദനീയം. 20 കിലോ ബാഗേജ് അലവൻസ് ലഭ്യമാക്കുന്ന ഫ്രണ്ട്ലി ഫെയർ, യാത്രാ തീയതി അധിക നിരക്കില്ലാതെ മാറ്റാനാകുന്ന ഫ്‌ളെക്സി ഫെയർ എന്നിങ്ങനെയാണ് ടിക്കറ്റുകൾ ഉണ്ടാവുക. സലാലക്ക് ശേഷം ദുബൈയിലേക്ക് ഫെബ്
ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഇന്നലെ സലാലയിലേക്ക് പറന്നുയർന്നു. 'സംഹറം' എ 320 എയർബസ് ഇനത്തിൽ പെട്ട വിമാനം രാവിലെ 10.05നാണ് സലാലയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. ആദ്യ പത്ത് ദിവസം രണ്ട് പ്രതിദിന സർവീസുകളാകും നടത്തുക. പിന്നീട് അത് മൂന്നും നാലുമായി വർധിപ്പിക്കും. ഉദ്ഘാടന ആനുകൂല്ല്യമായി സലാലയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
സലാലയിലെ പുരാതന സംസ്‌കാരത്തിന്റെ കേന്ദ്രമായ 'സംഹറ'ത്തിന്റെ പേരാണ് ആദ്യ വിമാനത്തിന് നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രതിദിനം മൂന്ന് മുതൽ നാല് സർവീസുകൾ വരെയാകും നടത്തുക. 174 ഇക്കോണമി ക്ലാസ് സീറ്റുകളാണ് വിമാനത്തിലുള്ളത്. തികച്ചും സൗഹാർദപരമായ നിരക്കുകളാണ് സലായിലേക്കുള്ളത്.
ഏറ്റവും കുറഞ്ഞ നിരക്കായ ലൈറ്റ് ഫെയർ വിഭാഗത്തിൽ ഏഴ് കിലോ ഹാൻഡ്ലഗേജ് മാത്രമാണ് അനുവദനീയം. 20 കിലോ ബാഗേജ് അലവൻസ് ലഭ്യമാക്കുന്ന ഫ്രണ്ട്ലി ഫെയർ, യാത്രാ തീയതി അധിക നിരക്കില്ലാതെ മാറ്റാനാകുന്ന ഫ്‌ളെക്സി ഫെയർ എന്നിങ്ങനെയാണ് ടിക്കറ്റുകൾ ഉണ്ടാവുക.
സലാലക്ക് ശേഷം ദുബൈയിലേക്ക് ഫെബ്രുവരി പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് സിഇഒ പറഞ്ഞു. തുടർന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കും ശേഷം പാക്കിസ്ഥാനിലെ കറാച്ചി, മുൾട്ടാൻ, സിയാൽക്കോട്ട് എന്നിവിടങ്ങളിലേക്കും സർവീസുകൾ ആരംഭിക്കും. ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്ന വിഷയത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി അടക്കം വിഷയങ്ങളിൽ ചർച്ചകൾ നടക്കുകയാണെന്നും സിഇഒ പറഞ്ഞു.