- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാം എയറിന്റെ ആദ്യ രാജ്യാന്തര സർവ്വീസിന് തുടക്കമായി; ദുബായിലേക്ക് പറക്കുന്നത് പ്രതിദിനം രണ്ട് സർവ്വീസുകൾ
മസ്‌കത്ത്: രാജ്യത്തെ പ്രഥമ ബജറ്റ് വിമാനമായ സലാം എയറിന്റെ ആദ്യ രാജ്യാന്തര സർവീസിന് തുടക്കമായി. സലാം എയറിന്റെ രണ്ടാമത്തെ വിമാനമായ ഫത്താഹ് അൽ ഖൈർ ആണ് ദുബായിലേക്ക് സർവീസ് നടത്തുന്നത്. പ്രതിദിനം രണ്ട് സർവീസുകളാണ് ദുബായിലേക്കുള്ളത്. രാവിലെയും ഉച്ചതിരിഞ്ഞുമാണ് രണ്ട് സർവീസുകൾ. 21.6 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഫ്രണ്ട്ലി വിഭാഗത്തിൽ 25.6 റിയാലും ഫ്ളെക്സിക്ക് 33.6 റിയാലുമായിരിക്കും നിരക്ക്. കുറഞ്ഞ നിരക്കായ ലൈറ്റ് ഫെയർ വിഭാഗത്തിൽ ഏഴ് കിലോ ഹാൻഡ് ബാഗേജ് മാത്രമാകും അനുവദിക്കുക. 20 കിലോ ലഗേജ് കൂടി അനുവദിക്കുന്ന ഫ്രണ്ട്ലി ഫെയർ വിഭാഗത്തിൽ ചെറിയ ഫീസ് അടച്ചാൽ യാത്ര മാറ്റാൻ സാധിക്കും. ഫ്ളെക്സി ഫെയർ വിഭാഗത്തിൽ ടിക്കറ്റെടുക്കുന്നവർക്ക് ലഗേജിനും ഹാൻഡ് ബാഗേജിനും പുറമെ സൗജന്യമായി യാത്ര മാറ്റാൻ സാധിക്കും. യാത്ര റദ്ദാക്കുന്ന പക്ഷം ചെറിയ തുക ഫീസായി ഈടാക്കി ഈ വിഭാഗത്തിലുള്ളവർക്ക് റീഫണ്ട് നൽകുകയും ചെയ്യും.
മസ്‌കത്ത്: രാജ്യത്തെ പ്രഥമ ബജറ്റ് വിമാനമായ സലാം എയറിന്റെ ആദ്യ രാജ്യാന്തര സർവീസിന് തുടക്കമായി. സലാം എയറിന്റെ രണ്ടാമത്തെ വിമാനമായ ഫത്താഹ് അൽ ഖൈർ ആണ് ദുബായിലേക്ക് സർവീസ് നടത്തുന്നത്.
പ്രതിദിനം രണ്ട് സർവീസുകളാണ് ദുബായിലേക്കുള്ളത്. രാവിലെയും ഉച്ചതിരിഞ്ഞുമാണ് രണ്ട് സർവീസുകൾ. 21.6 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഫ്രണ്ട്ലി വിഭാഗത്തിൽ 25.6 റിയാലും ഫ്ളെക്സിക്ക് 33.6 റിയാലുമായിരിക്കും നിരക്ക്. കുറഞ്ഞ നിരക്കായ ലൈറ്റ് ഫെയർ വിഭാഗത്തിൽ ഏഴ് കിലോ ഹാൻഡ് ബാഗേജ് മാത്രമാകും അനുവദിക്കുക.
20 കിലോ ലഗേജ് കൂടി അനുവദിക്കുന്ന ഫ്രണ്ട്ലി ഫെയർ വിഭാഗത്തിൽ ചെറിയ ഫീസ് അടച്ചാൽ യാത്ര മാറ്റാൻ സാധിക്കും. ഫ്ളെക്സി ഫെയർ വിഭാഗത്തിൽ ടിക്കറ്റെടുക്കുന്നവർക്ക് ലഗേജിനും ഹാൻഡ് ബാഗേജിനും പുറമെ സൗജന്യമായി യാത്ര മാറ്റാൻ സാധിക്കും. യാത്ര റദ്ദാക്കുന്ന പക്ഷം ചെറിയ തുക ഫീസായി ഈടാക്കി ഈ വിഭാഗത്തിലുള്ളവർക്ക് റീഫണ്ട് നൽകുകയും ചെയ്യും.