- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഒമാൻ- ദുബായ് യാത്ര വളരെ എളുപ്പം; സലാം എയറിന്റെ സർവ്വീസുകൾ ദിവസേന; ആദ്യ സർവ്വീസിന് സ്വീകരണമൊരുക്കി ദുബൈ
മലയാളികളുൾപ്പെടെ നീണ്ട അവധി ദിനങ്ങൾ ആഘോഷമാക്കാൻ മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര പോകാറുണ്ട്. ഇനി മുതൽ ഒമാനിലേക്കും ദുബൈലേക്കുമുള്ള യാത്രകൾ വളരെ എളുപ്പമാകും. സലാം എയറിന്റെ സർവ്വീസുകൾ ദിവസേന ദുബൈ വിമാനത്താവളത്തിലേക്ക് സർവ്വീസ് നടത്തും. ദുബൈ എയർപോര്ട്ടിലെ ടെർമിനൽ രണ്ടിലാണ് സലാം എയർ എത്തുക. ആദ്യ സർവ്വീസ് കഴിഞ്ഞ ദിവസം സർവ്വീസ് നടത്തി. വാട്ടർ സല്യൂട്ട് നല്കി ആദ്യ വിമാനത്തെ ദുബൈ എതിരേറ്റു. നേരത്തെ ജബൽഅലിയിലെ അൽമക്തൂം വിമാനത്താവളത്തിലേക്കാണ് സലാം എയർ വിമാനങ്ങൾ സർവ്വീസ് നടത്തിയത്. ഈ സർവ്വീസ് 28 വരെ തുടരും. ദുബൈയിലേക്ക് രാവിലെ എട്ടരയ്ക്കാണ് സലാം എയർ മസ്‌കത്തിൽ നിന്ന് പുറപ്പെടുക. ഈ വിമാനം രാവിലെ 10.50 ന് ദുബൈയിൽ നിന്ന് മസ്‌കത്തിലേക്ക് തിരിച്ച് പറക്കും. വൈകിട്ട് അഞ്ചരക്കാണ് രണ്ടാമത്തെ സർവ്വീസ് പുറപ്പെടുക. ദുബൈയിൽ നിന്ന് രാത്രി എട്ടിന് ഈ വിമാനം തിരിക്കും.
മലയാളികളുൾപ്പെടെ നീണ്ട അവധി ദിനങ്ങൾ ആഘോഷമാക്കാൻ മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര പോകാറുണ്ട്. ഇനി മുതൽ ഒമാനിലേക്കും ദുബൈലേക്കുമുള്ള യാത്രകൾ വളരെ എളുപ്പമാകും. സലാം എയറിന്റെ സർവ്വീസുകൾ ദിവസേന ദുബൈ വിമാനത്താവളത്തിലേക്ക് സർവ്വീസ് നടത്തും.
ദുബൈ എയർപോര്ട്ടിലെ ടെർമിനൽ രണ്ടിലാണ് സലാം എയർ എത്തുക. ആദ്യ സർവ്വീസ് കഴിഞ്ഞ ദിവസം സർവ്വീസ് നടത്തി. വാട്ടർ സല്യൂട്ട് നല്കി ആദ്യ വിമാനത്തെ ദുബൈ എതിരേറ്റു.
നേരത്തെ ജബൽഅലിയിലെ അൽമക്തൂം വിമാനത്താവളത്തിലേക്കാണ് സലാം എയർ വിമാനങ്ങൾ സർവ്വീസ് നടത്തിയത്. ഈ സർവ്വീസ് 28 വരെ തുടരും. ദുബൈയിലേക്ക് രാവിലെ എട്ടരയ്ക്കാണ് സലാം എയർ മസ്‌കത്തിൽ നിന്ന് പുറപ്പെടുക. ഈ വിമാനം രാവിലെ 10.50 ന് ദുബൈയിൽ നിന്ന് മസ്‌കത്തിലേക്ക് തിരിച്ച് പറക്കും. വൈകിട്ട് അഞ്ചരക്കാണ് രണ്ടാമത്തെ സർവ്വീസ് പുറപ്പെടുക. ദുബൈയിൽ നിന്ന് രാത്രി എട്ടിന് ഈ വിമാനം തിരിക്കും.