മസ്‌കത്ത്: ദുബൈയ്ക്കും ജിദക്കും പിന്നാലെ സലാം എയർ ദോഹയിലേക്കും സർവിസ് നടത്താൻ ഒരുങ്ങുന്നു. മസ്‌കത്ത്-ദോഹ റൂട്ടിൽ നവംബർ 22 മുതലാകും സർവിസ് ആരംഭിക്കുകയെന്ന് കമ്പനി അധികൃതർ അറിയിച്ചു.

ആഴ്ചയിൽ അഞ്ചു സർവിസുകളാകും ഉണ്ടാവുക. ഒക്‌ടോബർ ആദ്യം മസ്‌കത്തിൽനിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവിസുകൾ സലാം എയർ ആരംഭിച്ചിരുന്നു. പ്രതിദിനം രണ്ടു സർവിസുകളാണ് സലാം എയർ ദുബൈയിലേക്ക് നടത്തുന്നത്.

നേരത്തേ ജബൽ അലി വിമാനത്താവളത്തിലേക്കായിരുന്നു മസ്‌കത്തിൽനിന്നുള്ള സർവിസുകൾ ഉണ്ടായിരുന്നത്. ദോഹ സലാം എയറിന്റെ എട്ടാമത്തെ ലക്ഷ്യസ്ഥാനമാണ് ദോഹ. മസ്‌കത്ത്, സലാല, സൊഹാർ, ദുബൈ, ജിദ്ദ, കറാച്ചി, സിയാൽക്കോട്ട് എന്നിവിടങ്ങളിലേക്കാണ് ഒമാന്റെ ബജറ്റ് വിമാന കമ്പനി ഇപ്പോൾ സർവിസുകൾ നടത്തുന്നത്.