- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിൽ നിന്ന് സൗദിയിലെ തായീഫിലേക്ക് സലാം എയർ സർവീസ്; ആഴ്ചയിൽ രണ്ട് സർവീസുമായി ബജറ്റ് എയർലൈൻ
മസ്‌ക്കറ്റ്: സലാലയിൽ നിന്ന് സൗദി അറേബ്യയിലെ തായീഫിലേക്ക് സർവീസുമായി സലാം എയർ. രാജ്യത്തെ ആദ്യ ബജറ്റ് എയർലൈനായ സലാം എയർ സൗദിയിലേക്ക് ആഴ്ചയിൽ രണ്ടു സർവീസ് ആണു നടത്തുന്നത്. ഈ റൂട്ടില്ഡ 88 റിയാൽ മുതലാണ് നിരക്ക് ഈടാക്കുക. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഗുണകരമാണ് സലാം എയർ സർവീസ് എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ടൂറിസം, വ്യവസായം, നിക്ഷേപ സാധ്യതകൾ എന്നിവയ്ക്ക് മുതൽക്കൂട്ടായിരിക്കും ഈ സർവീസ് എന്നും പ്രതീക്ഷിക്കുന്നു. ബിസിനസ് യാത്രക്കാരേയും ടൂറിസ്റ്റുകളേയും ആകർഷിക്കുക വഴി ഒമാൻ സമ്പദ് വ്യവസ്ഥയ്ക്ക് ഇതു കരുത്തുപകരും. കൂടാതെ കൂടുതൽ തൊഴിൽ സാധ്യതകളിലേക്കും ഇതു വഴി തെളിക്കുമെന്നും മസ്‌ക്കറ്റിലെ ട്രാവൽ ഏജന്റുമാർ വെളിപ്പെടുത്തി. ഉച്ചക്ക് ഒരു മണിക്ക് സലാലയിൽ നിന്ന് പുറപ്പെടും. ഉച്ചക്ക് 3.50ന് ആണ് താഇഫിൽ നിന്ന് സലാലയിലേക്കുള്ള സർവ്വീസെന്നും അധികൃതർ വ്യക്തമാക്കി. സലാല - താഇഫ് റൂട്ടിൽ യാത്രക്കാർ വർധിക്കുന്ന സമയമായതിനാലാണ് സീസൺ സർവ്വീസിന് തുടക്കം കുറിച്ചത്. നേരത്തെ മസ്‌കത്ത് - ജിദ്ദ സർവ
മസ്‌ക്കറ്റ്: സലാലയിൽ നിന്ന് സൗദി അറേബ്യയിലെ തായീഫിലേക്ക് സർവീസുമായി സലാം എയർ. രാജ്യത്തെ ആദ്യ ബജറ്റ് എയർലൈനായ സലാം എയർ സൗദിയിലേക്ക് ആഴ്ചയിൽ രണ്ടു സർവീസ് ആണു നടത്തുന്നത്. ഈ റൂട്ടില്ഡ 88 റിയാൽ മുതലാണ് നിരക്ക് ഈടാക്കുക.
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഗുണകരമാണ് സലാം എയർ സർവീസ് എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ടൂറിസം, വ്യവസായം, നിക്ഷേപ സാധ്യതകൾ എന്നിവയ്ക്ക് മുതൽക്കൂട്ടായിരിക്കും ഈ സർവീസ് എന്നും പ്രതീക്ഷിക്കുന്നു. ബിസിനസ് യാത്രക്കാരേയും ടൂറിസ്റ്റുകളേയും ആകർഷിക്കുക വഴി ഒമാൻ സമ്പദ് വ്യവസ്ഥയ്ക്ക് ഇതു കരുത്തുപകരും. കൂടാതെ കൂടുതൽ തൊഴിൽ സാധ്യതകളിലേക്കും ഇതു വഴി തെളിക്കുമെന്നും മസ്‌ക്കറ്റിലെ ട്രാവൽ ഏജന്റുമാർ വെളിപ്പെടുത്തി.
ഉച്ചക്ക് ഒരു മണിക്ക് സലാലയിൽ നിന്ന് പുറപ്പെടും. ഉച്ചക്ക് 3.50ന് ആണ് താഇഫിൽ നിന്ന് സലാലയിലേക്കുള്ള സർവ്വീസെന്നും അധികൃതർ വ്യക്തമാക്കി. സലാല - താഇഫ് റൂട്ടിൽ യാത്രക്കാർ വർധിക്കുന്ന സമയമായതിനാലാണ് സീസൺ സർവ്വീസിന് തുടക്കം കുറിച്ചത്. നേരത്തെ മസ്‌കത്ത് - ജിദ്ദ സർവ്വീസ് സലാം എയർ ആരംഭിച്ചിരുന്നു.