മസ്‌കത്ത്: കൊച്ചിയിലേക്കും ദക്ഷിണേന്ത്യയിലെ മറ്റു സെക്ടറുകളിലേക്കും ഉടൻ സർവീസുകൾ ആരംഭിക്കാൻ സലാം എയർ. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഒമാന്റെ പ്രഥമ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ക്യാപ്റ്റൻ മുഹമ്മദ് അഹമദ് വ്യക്തമാക്കി.

ഇന്ത്യയിലേക്ക് സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു. ചില നടപടിക്രമങ്ങൾ കൂടി പൂർത്തീകരിച്ചാൽ സർവീസ് ആരംഭിക്കാനാകുമെന്നും മുഹമ്മദ് അഹമദ് വ്യക്തമാക്കി. അതേസമയം സർവീസുകൾ എന്നു മുതൽ ആരംഭിക്കുമെന്നതിന് തീരുമാനമായിട്ടില്ലെന്നും ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് വെളിപ്പെടുത്തി.