- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ വിവിധ കമ്പനികളിൽ തൊഴിലാളികളുടെ ശമ്പള നിരക്കിൽ അടുത്ത വർഷത്തോടെ വർധനവെന്ന് സർവ്വേ; അടുത്ത വർഷം ശരാശരി വേതന നിരക്ക് 4.5 ശതമാനമാകും
ഖത്തറിൽ വിവിധ കമ്പനികളിലായി ജോലിയെടുക്കുന്നവരുടെ ശമ്പള നിരക്കിൽ അടുത്ത വർഷത്തോടെ വർധന പ്രതീക്ഷിക്കുന്നതായി സർവേ. 2017 ഓടെ ഖത്തറിലെ ശരാശരി വേതന നിരക്ക് 4.5 ശതമാനമാകുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. രാജ്യത്തെ നിലവിലെ ശമ്പള വർധനയുടെ തോത് 3.6 ശതമാനമാണ്. 2017ലെ ജി.സി.സി രാജ്യങ്ങളിലെ ശമ്പള വർധനയെക്കുറിച്ചുള്ള അഭിപ്രായമാരായാൻ അറുനൂറോളം കമ്പനികളെയാണ് പ്രമുഖ അമേരിക്കൻ മനുഷ്യവിഭവ ശേഷി മാേനജ്‌മെന്റ് ആൻഡ് കൺസൾട്ടിങ് സ്ഥാപനമായ എഒഎൻ ഹ്യൂവിറ്റ് സമീപിച്ചത്. സർവേ പ്രകാരം ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ശമ്പളവർധന അനുഭവപ്പെടുന്ന രാജ്യം ഖത്തറായിരിക്കും. എങ്കിലും നിലവിലെ വർധന ശരാശരിയായ 3.6 ശതമാനത്തിലും വർധിച്ച നിരക്കായിരിക്കും 2017-ടെ ലഭ്യമാകുക എന്നാണ് സർവേ ഫലം വെളിവാക്കുന്നത്. അംഗരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ശമ്പള വർധന അനുഭവപ്പെടുന്ന രാജ്യം സൗദി അറേബ്യയായയിരിക്കും. 4.9 ശതമാനമാണ് ഇവിടുത്തെ വേതന വർധനയുടെ തോത്. നിലവിൽ സൗദിയിൽ 4.6 ശതമാനമാണ് വേതന വർധന കണക്കാക്കിയിട്ടുള്ളത്. രണ്ടാമതായി കുവൈത്താണ്. കുവൈത്തിൽ
ഖത്തറിൽ വിവിധ കമ്പനികളിലായി ജോലിയെടുക്കുന്നവരുടെ ശമ്പള നിരക്കിൽ അടുത്ത വർഷത്തോടെ വർധന പ്രതീക്ഷിക്കുന്നതായി സർവേ. 2017 ഓടെ ഖത്തറിലെ ശരാശരി വേതന നിരക്ക് 4.5 ശതമാനമാകുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. രാജ്യത്തെ നിലവിലെ ശമ്പള വർധനയുടെ തോത് 3.6 ശതമാനമാണ്.
2017ലെ ജി.സി.സി രാജ്യങ്ങളിലെ ശമ്പള വർധനയെക്കുറിച്ചുള്ള അഭിപ്രായമാരായാൻ അറുനൂറോളം കമ്പനികളെയാണ് പ്രമുഖ അമേരിക്കൻ മനുഷ്യവിഭവ ശേഷി മാേനജ്‌മെന്റ് ആൻഡ് കൺസൾട്ടിങ് സ്ഥാപനമായ എഒഎൻ ഹ്യൂവിറ്റ് സമീപിച്ചത്. സർവേ പ്രകാരം ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ശമ്പളവർധന അനുഭവപ്പെടുന്ന രാജ്യം ഖത്തറായിരിക്കും. എങ്കിലും നിലവിലെ വർധന ശരാശരിയായ 3.6 ശതമാനത്തിലും വർധിച്ച നിരക്കായിരിക്കും 2017-ടെ ലഭ്യമാകുക എന്നാണ് സർവേ ഫലം വെളിവാക്കുന്നത്.
അംഗരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ശമ്പള വർധന അനുഭവപ്പെടുന്ന രാജ്യം സൗദി അറേബ്യയായയിരിക്കും. 4.9 ശതമാനമാണ് ഇവിടുത്തെ വേതന വർധനയുടെ തോത്. നിലവിൽ സൗദിയിൽ 4.6 ശതമാനമാണ് വേതന വർധന കണക്കാക്കിയിട്ടുള്ളത്. രണ്ടാമതായി കുവൈത്താണ്. കുവൈത്തിൽ 4.8 ശതമാനം ശമ്പള വർധന കണക്കാക്കുന്നുണ്ട്. കുവൈത്തിലിപ്പോൾ ശരാശരി 4.3 ശതമാനത്തിലാണ് വേതന നിരക്ക് പോകുന്നത്. എന്നാൽ, ബഹ്‌റൈനിൽ വേതന നിരക്ക് 2016ലെ തോതായ 4.8ൽനിന്നും 4.7 ലേക്ക് വരുമെന്നാണ് നിഗമനം. എങ്കിലും മേഖലയിൽ ശമ്പള വർധന പ്രതീക്ഷിക്കുന്ന രാജ്യങ്ങളിൽ ബഹ്‌റൈന് മൂന്നാംസ്ഥാനമുണ്ട്.
യുഎഇയിലും ഒമാനിലും 4.6 ശതമാനം ശമ്പള വർധനയാണ് എഒഎൻ പ്രതീക്ഷിക്കുന്നത്. നിലവിൽ ഒമാനിൽ 4.2 ശതമാനവും യുഎഇയിൽ 4.4 ശതമാനവുമാണ് വേതന വർധന നിരക്ക്. 2017-ഓടെ ജി.സി.യിലാകമാനം ശരാശരി 4.7 ശതമാനത്തിന്റെ ശമ്പള വർധനയാണ് സർവേ ഫലം കണക്കാക്കുന്നത്.