- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീകളും സന്ന്യാസികളും സഭയുടെ പ്രതിനിധികൾ; അവർക്ക് കിട്ടുന്ന വേതനം വ്യക്തികൾക്ക് കിട്ടുന്ന വേതനമായി കണക്കാക്കാനാവില്ല; ശമ്പളം വാങ്ങുന്നവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി കോടതി
ചെന്നൈ : കന്യാസ്ത്രീകൾ, പുരോഹിതർ, സന്ന്യാസികൾ, എന്നിവരുടെ ശമ്പളത്തിൽ നിന്ന് നികുതി പിടിക്കാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കന്യാസ്ത്രീകളും പുരോഹിതരും അവർ പ്രതിനിധാനം ചെയ്യുന്ന സഭകളുടെ ഭാഗമാണെന്നും അവർക്ക് കിട്ടുന്ന വേതനം വ്യക്തികൾക്ക് കിട്ടുന്ന വേതനമായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവിധ സ്ഥാപനങ്ങളിൽ അദ്ധ്യാപകരും മറ്റുമായി ജോലി ചെയ്യുന്ന തങ്ങളുടെ ശമ്പളത്തിൽ നിന്ന് നികുതി ( ഉറവിടത്തിൽ നിന്ന് പിടിക്കുന്ന നികുതി ) ഈടാക്കാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനം ചോദ്യം ചെയ്ത് പുരോഹിതരടക്കം 74 പേർ ഹർജി സമർപ്പിച്ചിരുന്നു. ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനമാണ് ഈ ഹർജി പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്. സർക്കാർ ശമ്പളം വാങ്ങുന്ന സന്ന്യാസികളെയും പുരോഹിതരെയും നികുതിയിൽ നിന്ന് 1944 മുതൽ ആദായ നികുതി വകുപ്പ് ഒഴിവാക്കിയിരുന്നു. 1977-ൽ വീണ്ടും ഇതേ രീതിയിലുള്ള സർക്കുലറുകൾ ആദായ നികുതി വകുപ്പ് പുറപ്പെടുവിക്കുകുയും ചെയ്തിരുന്നു. എന്നാൽ 2015 സപ്റ്റംബറിൽ ചെന്നൈയിലെ ആദായനികുതി വകുപ്പ് പ്ര

ചെന്നൈ : കന്യാസ്ത്രീകൾ, പുരോഹിതർ, സന്ന്യാസികൾ, എന്നിവരുടെ ശമ്പളത്തിൽ നിന്ന് നികുതി പിടിക്കാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കന്യാസ്ത്രീകളും പുരോഹിതരും അവർ പ്രതിനിധാനം ചെയ്യുന്ന സഭകളുടെ ഭാഗമാണെന്നും അവർക്ക് കിട്ടുന്ന വേതനം വ്യക്തികൾക്ക് കിട്ടുന്ന വേതനമായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിവിധ സ്ഥാപനങ്ങളിൽ അദ്ധ്യാപകരും മറ്റുമായി ജോലി ചെയ്യുന്ന തങ്ങളുടെ ശമ്പളത്തിൽ നിന്ന് നികുതി ( ഉറവിടത്തിൽ നിന്ന് പിടിക്കുന്ന നികുതി ) ഈടാക്കാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനം ചോദ്യം ചെയ്ത് പുരോഹിതരടക്കം 74 പേർ ഹർജി സമർപ്പിച്ചിരുന്നു. ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനമാണ് ഈ ഹർജി പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്.
സർക്കാർ ശമ്പളം വാങ്ങുന്ന സന്ന്യാസികളെയും പുരോഹിതരെയും നികുതിയിൽ നിന്ന് 1944 മുതൽ ആദായ നികുതി വകുപ്പ് ഒഴിവാക്കിയിരുന്നു. 1977-ൽ വീണ്ടും ഇതേ രീതിയിലുള്ള സർക്കുലറുകൾ ആദായ നികുതി വകുപ്പ് പുറപ്പെടുവിക്കുകുയും ചെയ്തിരുന്നു. എന്നാൽ 2015 സപ്റ്റംബറിൽ ചെന്നൈയിലെ ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മിഷണർ ഇവരുടെ ശമ്പളത്തിൽ നിന്ന് നികുതി പിടിക്കാമെന്ന നിലപാടെടുത്തു. ഇത് ചോദ്യം ചെയ്താണ് പരാതിക്കാർ കോടതിയിലെത്തിയത്.
പുരോഹിതരും കന്യാസ്ത്രീകളും വ്രതം സ്വീകരിക്കുന്നതോടെ വ്യക്തികൾ അല്ലാതാവുമെന്നും പിന്നീടവർക്ക് വ്യക്തികളെന്ന നിലയിൽ സ്വത്തുക്കൾ ആർജിക്കാനാവില്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. 1944-ൽ പുറത്തിറക്കിയ സർക്കുലറുകൾ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഇവർക്കനുകൂലമായി വിധി പുറപ്പെടുവിച്ചത്.

