- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
അഞ്ചുലക്ഷം ആക്കിയതോടെ വീണ്ടും രാജ്യത്തെ ഏറ്റവും വലിയ ശമ്പളക്കാരൻ രാഷ്ട്രപതിയായി; ലോട്ടറി അടിച്ചത് എംപിമാർക്ക്; സ്വന്തം ശമ്പളം സ്വയം കൂട്ടുന്നുവെന്ന പേരുദോഷം ഒഴിവാക്കി ഇനി അഞ്ചു കൊല്ലം കൂടുമ്പോൾ ഇരട്ടിയാക്കും; ആദ്യ വർദ്ധനയിൽ അഞ്ച് ലക്ഷം കടക്കുമെന്ന് സൂചന
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് രാഷ്ട്രപതിയാകണമെന്നതായിരുന്നു പൊതുവേയുണ്ടായിരുന്ന നിലപാട്. എന്നാൽ അത് എവിടേയോ തറ്റി. ഇത് തിരുത്തുകയാണ് കേന്ദ്ര സർക്കാർ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവർക്കു സമ്മാനമായി ശമ്പളവർധന. രാഷ്ട്രപതിയുടെ ശമ്പളം ഒന്നരലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷം രൂപയാകും. ഇതോടെയാണ് രാഷ്ട്രപതി രാജ്യത്തെ ഏറ്റവും വലിയ ശമ്പളക്കാരനാകുന്നത്. ഏഴാം ശമ്പള കമ്മിഷൻ ശുപാർശ നടപ്പാക്കിയപ്പോൾ ഉന്നത ഉദ്യോഗസ്ഥർക്കു രാഷ്ട്രപതിയെക്കാൾ ശമ്പളം കിട്ടിത്തുടങ്ങിയിരുന്നു. കാബിനറ്റ് സെക്രട്ടറിക്കു രണ്ടര ലക്ഷം രൂപയും മന്ത്രാലയം സെക്രട്ടറിമാർക്കു രണ്ടേകാൽ ലക്ഷം രൂപയുമാണു ശമ്പളം. സർവസൈന്യാധിപനായ രാഷ്ട്രപതിയെക്കാൾ സേനാമേധാവികൾക്കു ശമ്പളം ലഭിച്ചു. രാഷ്ട്രപതി ഉൾപ്പെടെയുള്ളവരുടെ ശമ്പളം മുൻപു പരിഷ്‌കരിച്ചതു 2006 ജനുവരി ഒന്നിനാണ്. ഇതുകൊണ്ടാണ് ശമ്പളം കൂട്ടിയതെന്ന് കേന്ദ്രം പറയുന്നു. ഉപരാഷ്ട്രപതിയുടേത് ഒന്നേകാൽ ലക്ഷത്തിൽനിന്നു നാലു ലക്ഷം രൂപയായും ഗവർണർമാരുടേത് 1.10 ലക്ഷത്തിൽനിന്നു മൂന്നര
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് രാഷ്ട്രപതിയാകണമെന്നതായിരുന്നു പൊതുവേയുണ്ടായിരുന്ന നിലപാട്. എന്നാൽ അത് എവിടേയോ തറ്റി. ഇത് തിരുത്തുകയാണ് കേന്ദ്ര സർക്കാർ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവർക്കു സമ്മാനമായി ശമ്പളവർധന. രാഷ്ട്രപതിയുടെ ശമ്പളം ഒന്നരലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷം രൂപയാകും. ഇതോടെയാണ് രാഷ്ട്രപതി രാജ്യത്തെ ഏറ്റവും വലിയ ശമ്പളക്കാരനാകുന്നത്.
ഏഴാം ശമ്പള കമ്മിഷൻ ശുപാർശ നടപ്പാക്കിയപ്പോൾ ഉന്നത ഉദ്യോഗസ്ഥർക്കു രാഷ്ട്രപതിയെക്കാൾ ശമ്പളം കിട്ടിത്തുടങ്ങിയിരുന്നു. കാബിനറ്റ് സെക്രട്ടറിക്കു രണ്ടര ലക്ഷം രൂപയും മന്ത്രാലയം സെക്രട്ടറിമാർക്കു രണ്ടേകാൽ ലക്ഷം രൂപയുമാണു ശമ്പളം. സർവസൈന്യാധിപനായ രാഷ്ട്രപതിയെക്കാൾ സേനാമേധാവികൾക്കു ശമ്പളം ലഭിച്ചു. രാഷ്ട്രപതി ഉൾപ്പെടെയുള്ളവരുടെ ശമ്പളം മുൻപു പരിഷ്‌കരിച്ചതു 2006 ജനുവരി ഒന്നിനാണ്. ഇതുകൊണ്ടാണ് ശമ്പളം കൂട്ടിയതെന്ന് കേന്ദ്രം പറയുന്നു. ഉപരാഷ്ട്രപതിയുടേത് ഒന്നേകാൽ ലക്ഷത്തിൽനിന്നു നാലു ലക്ഷം രൂപയായും ഗവർണർമാരുടേത് 1.10 ലക്ഷത്തിൽനിന്നു മൂന്നര ലക്ഷം രൂപയായും വർധിക്കും.
അഞ്ചു വർഷത്തിലൊരിക്കൽ എംപിമാരുടെ ശമ്പള വർധന നടപ്പാക്കാനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നത് പാർലമെന്റ് അംഗങ്ങൾക്കും സന്തോഷകരമാകും ബജറ്റിനൊപ്പം അവതരിപ്പിച്ച ധനകാര്യ ബില്ലിൽ എംപിമാരുടെ ശമ്പളം ഇരട്ടിയാകുമെന്നു പറയുന്നുണ്ട്. അതായത് നിലവിലെ 50000 രൂപ, ഒരു ലക്ഷമാകും. ആനുപാതികമായി മറ്റ് ആനുകൂല്യങ്ങളും വർധിക്കും. എംപിമാരുടെ ശമ്പള വർധന ഏപ്രിൽ ഒന്നിനു നിലവിൽ വരും. ശമ്പളത്തിനു പുറമേ, മറ്റ് ആനുകൂല്യങ്ങളും അഞ്ചു വർഷത്തിലൊരിക്കൽ പരിഷ്‌കരിക്കാൻ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് നടപ്പാക്കിയാൽ പ്രതിമാസം എംപിമാർക്ക് അഞ്ച് ലക്ഷം രൂപവരെ കിട്ടുന്ന സാഹചര്യമുണ്ടാകും.
എംപിമാർക്ക് ശമ്പളത്തിനു പുറമേ, മണ്ഡല അലവൻസായി 45000 രൂപയും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. നിലവിൽ പ്രതിമാസം ഒരു എംപിക്കായി ചെലവാക്കുന്നത് ഏകദേശം 2.7 ലക്ഷം രൂപയാണ്. എംപിമാരുടെ ശമ്പളവർധന ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കുന്നതാണു രീതി. സ്വന്തം ശമ്പളവും ആനുകൂല്യങ്ങളും എംപിമാർ സ്വയം വർധിപ്പിക്കുന്നതായി ആക്ഷേപമുണ്ടെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അതുകൊണ്ടാണ് പുതിയ രീതി പ്രഖ്യാപിച്ചത്. വില സൂചിക നടപ്പാക്കുമ്പോൾ ഇവരുടെ ശമ്പളവും ആനുകൂല്യങ്ങലും അഞ്ച് ലക്ഷം കവിയും.
രാഷ്ട്രപതി ഉൾപ്പെടെയുള്ളവരുടെ ശമ്പളം വർധിപ്പിക്കുമെന്നു പറഞ്ഞപ്പോൾ ഒച്ചവച്ച എംപിമാരെ, അവരുടെ ശമ്പളവർധനയ്ക്കായി നിയമം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചു ജയ്റ്റ്‌ലി നിശ്ശബ്ദരാക്കി.