- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൽജർഷിയിലെ സ്വകാര്യ ആശുപത്രിയിൽ ശമ്പളം മുടങ്ങുന്നത് പതിവായി; ശമ്പളം നൽകുന്നത് വൈകിയാൽ അടച്ചുപൂട്ടൽ നേരിടേണ്ടി വരുമെന്ന് ലേബർ മിനിസ്ട്രിയുടെ താക്കീത്
ബാഹ: ജീവനക്കാർക്ക് ശമ്പളം നൽകുന്നത് വൈകിയാൽ അടച്ചുപൂട്ടൽ നേരിടേണ്ടി വരുമെന്ന് ബൽജർഷയിലെ സ്വകാര്യ ആശുപത്രിക്ക് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡവലപ്‌മെന്റിന്റെ താക്കീത്. ജീവനക്കാരുടെ മുടങ്ങിയ ശമ്പളം 48 മണിക്കൂറിനുള്ളിൽ കൊടുത്തു തീർക്കണമെന്നും അല്ലാത്ത പക്ഷേ ആശുപത്രി അടച്ചുപൂട്ടുമെന്നുമാണ് ലേബർ മിനിസ്ട്രി ആശുപത്രി ഉടമസ്ഥർക്ക് താക്കീത് നൽകിയിരിക്കുന്നത്. ഇവിടെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച പണിമുടക്ക് നൽകിയിരുന്നു. തുടർച്ചയായി നാലു മാസമായി ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നാണ് പറയുന്നത്. 250തിലധികം ഡോക്ടർമാരാണ് ഈ ആശുപത്രിയിൽ ജോലി ചെയ്യുന്നത്. മുടങ്ങിയ ശമ്പളം ലഭിക്കുന്നതിന് ഡോക്ടർമാരടക്കമുള്ള ജീവനക്കാർ തിങ്കളാഴ്ച സമരം നടത്തിയിരുന്നു. ജീവനക്കാരുടെ പണിമുടക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മിനിസ്ട്രി പ്രശ്‌നത്തിൽ ഇടപെടുന്നത്. ജീവനക്കാർക്ക് അവകാശപ്പെട്ട ശമ്പളം നിശ്ചിത സമയത്തിനുള്ളിൽ നൽകിത്തീർത്തില്ലെങ്കിൽ ആശുപത്രി അടച്ചുപൂട്ടുമെന്ന് മന്ത്രാലയം അധികൃതർക്ക് മുന്നറിയിപ്
ബാഹ: ജീവനക്കാർക്ക് ശമ്പളം നൽകുന്നത് വൈകിയാൽ അടച്ചുപൂട്ടൽ നേരിടേണ്ടി വരുമെന്ന് ബൽജർഷയിലെ സ്വകാര്യ ആശുപത്രിക്ക് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡവലപ്‌മെന്റിന്റെ താക്കീത്. ജീവനക്കാരുടെ മുടങ്ങിയ ശമ്പളം 48 മണിക്കൂറിനുള്ളിൽ കൊടുത്തു തീർക്കണമെന്നും അല്ലാത്ത പക്ഷേ ആശുപത്രി അടച്ചുപൂട്ടുമെന്നുമാണ് ലേബർ മിനിസ്ട്രി ആശുപത്രി ഉടമസ്ഥർക്ക് താക്കീത് നൽകിയിരിക്കുന്നത്. ഇവിടെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച പണിമുടക്ക് നൽകിയിരുന്നു. തുടർച്ചയായി നാലു മാസമായി ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നാണ് പറയുന്നത്.
250തിലധികം ഡോക്ടർമാരാണ് ഈ ആശുപത്രിയിൽ ജോലി ചെയ്യുന്നത്. മുടങ്ങിയ ശമ്പളം ലഭിക്കുന്നതിന് ഡോക്ടർമാരടക്കമുള്ള ജീവനക്കാർ തിങ്കളാഴ്ച സമരം നടത്തിയിരുന്നു. ജീവനക്കാരുടെ പണിമുടക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മിനിസ്ട്രി പ്രശ്‌നത്തിൽ ഇടപെടുന്നത്. ജീവനക്കാർക്ക് അവകാശപ്പെട്ട ശമ്പളം നിശ്ചിത സമയത്തിനുള്ളിൽ നൽകിത്തീർത്തില്ലെങ്കിൽ ആശുപത്രി അടച്ചുപൂട്ടുമെന്ന് മന്ത്രാലയം അധികൃതർക്ക് മുന്നറിയിപ്പു നൽകുകയായിരുന്നു. ആശുപത്രി അടച്ചുപൂട്ടിയാൽ ജീവനക്കാരെ തങ്ങൾക്ക് ഇഷ്ടമുള്ളയിടത്തേക്ക് മാറ്റുമെന്നും ബാഹ ലേബർ ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് ഡയറക്ടർ അഹമ്മദ് അൽ അസീമി വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ നിർദ്ദേശം ആശുപത്രി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ചുവരികയാണെന്നും ജീവനക്കാരുടെ കുടിശിക ശമ്പളം നൽകി അവർ ജോലിക്ക് തിരികെ കയറുന്ന കാര്യവും മന്ത്രാലയം നിരീക്ഷിക്കും. രോഗികൾക്ക് ആശുപത്രിയിൽ നിന്നു ലഭിക്കുന്ന പരിചരണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും ജീവനക്കാരും ആശുപത്രിയും തമ്മിലുള്ള പ്രശ്‌നത്തിൽ രോഗികളെ വലിച്ചിഴയ്ക്കാൻ പാടില്ലെന്നും അൽ അസീമി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.