- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളക്കമ്മീഷന്റെ പുതിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പുതുക്കിയ ശമ്പളം എങ്ങനെ കണക്കുകൂട്ടാം? 15 വർഷം സർവീസുള്ള വ്യക്തിയുടെ ശമ്പളം കണക്കുകൂട്ടുന്നത് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കായി ശമ്പളക്കമ്മീഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾ കഴിഞ്ഞ ദിവസമാണു മന്ത്രിസഭ അംഗീകരിച്ചത്. അൽപ്പം ഭേദഗതി വരുത്തിയാണു സംസ്ഥാന സർക്കാർ പത്താം ശമ്പളക്കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചത്. 2014 ജൂലൈയിലെ അടിസ്ഥാന ശമ്പളം വച്ചാണ് ഇനിയുള്ള ശമ്പളം കണക്കുകൂട്ടുന്നത്. ഓരോ ജീവനക്കാരനും കിട്ടുന്ന ശമ്പളം കണക്കുകൂട്ടാ
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കായി ശമ്പളക്കമ്മീഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾ കഴിഞ്ഞ ദിവസമാണു മന്ത്രിസഭ അംഗീകരിച്ചത്. അൽപ്പം ഭേദഗതി വരുത്തിയാണു സംസ്ഥാന സർക്കാർ പത്താം ശമ്പളക്കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചത്.
2014 ജൂലൈയിലെ അടിസ്ഥാന ശമ്പളം വച്ചാണ് ഇനിയുള്ള ശമ്പളം കണക്കുകൂട്ടുന്നത്. ഓരോ ജീവനക്കാരനും കിട്ടുന്ന ശമ്പളം കണക്കുകൂട്ടാനുള്ള മാർഗം ഇങ്ങനെയാണ്.
ഉദാഹരണമായി 15 വർഷം സർവ്വീസ് ഉള്ള ജീവനക്കാരന്റെ ശമ്പളം 01.07.14 വച്ച് കണക്കുകൂട്ടുന്നത് എങ്ങനെയെന്നു നോക്കാ. ജീവനക്കാരന്റെ 01.07.14 ലെ അടിസ്ഥാന ശമ്പളം 20 740 ആണെന്നിരിക്കട്ടെ.
കണക്കുകൂട്ടേണ്ട വിധം ഇപ്രകാരമാണ്:
1. അടിസ്ഥാന ശമ്പളം = 20,740
2. അടിസ്ഥാന ശബളത്തിന്റെ 80 ശതമാനം കണക്കാക്കണം. അതായത് 20,740 നെ 100 കൊണ്ട് ഹരിച്ച് 80 കൊണ്ട് ഗുണിക്കണം. അപ്പോൾ 16592 കിട്ടും.
3. അടിസ്ഥാന ശബളത്തിന്റെ 12 ശതമാനം fitment ലഭിക്കും. അതായത് അടിസ്ഥാന ശബളമായ 20740 നെ 100 കൊണ്ട് ഹരിച്ച് 12 കൊണ്ട് ഗുണിക്കണം. അപ്പോൾ 2489 കിട്ടും.
4. weight age കണക്കാക്കണം. അതായത് ഒരു വർഷം സർവ്വീസ് ഉള്ള ഒരാൾക്ക് അടിസ്ഥാന ശബളത്തിന്റെ 0.5 ശതമാനം weight age ലഭിക്കും. 15 വർഷം സർവീസുള്ള ഇയാൾക്ക് 7.5 ശതമാനം weight age ലഭിക്കും. അതായത് അടിസ്ഥാന ശമ്പളമായ 20 740 നെ 100 കൊണ്ട് ഹരിച്ച് 7.5 കൊണ്ട് ഗുണിക്കണം. അപ്പോൾ 1556 കിട്ടും.
ഇനി ഈ 4 എണ്ണം കൂട്ടണം
അതായത് 1 +2 + 3+ 4
20740+16592 +2489 +1556=4l377 കിട്ടും.
ഈ 41377 നെയാണ് അടുത്ത Stage ലേക്ക് fix േചയ്യണ്ടത്.
അതിന് മുൻപ് ഒരു പ്രധാനപ്പെട്ട കാര്യം fitment ഉം Weight age ഉം തമ്മിൽ കൂട്ടിയാൽ 12000 കടക്കാൻ പാടില്ല.
മിനിമംfitment 2000 ആണ്. 2000 ത്തിനേക്കാൾ കൂടുതലാണ് fitment കിട്ടുന്നതെങ്കിൽ ആ സംഖ്യ എഴുതാം. 2000 ത്തിനേക്കാൾ കുറവാണെങ്കിൽ 2000 എഴുതണം.
Weight age പരമാവധി 15 ശതമാനമാണ് ലഭിക്കുക.
ഇനി fixationലേയ്ക്ക് തിരിച്ചു വരാം. നേരത്തെ കിട്ടിയ തുക 41377 ആയിരുന്നു. 41377 നെ അടുത്ത ഘട്ടത്തിലേക്കു fixചെയ്യേണ്ട വിധം:
താഴെ കാണുന്ന രീതിയിൽ ശമ്പളപരിഷ്‌കരണത്തിൽ സൂചിപ്പിച്ചിട്ടുള്ള Master scale എഴുതുക.
17000-500-20000-550-22200-600-
മുകളിൽ സൂചിപ്പിച്ച മാസ്റ്റർ സ്‌കെയിലിന്റെ പൂർണ്ണരൂപം താഴെ എഴുതാം. ആകെ 82 Stages ആണ് ഉള്ളത്.
മുകളിൽ സൂചിപ്പിച്ച മാസ്റ്റർ സ്‌കെയിലിൽ ഒരു ഉദാഹരണം:
17000 50020000 എന്നാണ് തുടക്കം.
അതായത് 17000 കഴിഞ്ഞാൽ 500 രുപ കൂടി അടുത്ത stage 17500 Next stage 500 രൂപ കൂടി 18000 Next stage 500 രൂപ കൂടി 18500 Next stage 500 രൂപ കൂടി 19000 Next stage 500 രൂപ കൂടി
19500 Next stage 500 രൂപ കൂടി 20000.
20000 കഴിഞ്ഞാൽ 550 വച്ചാണ് കൂട്ടേണ്ടത്.
ആ രീതിയിൽ മാസ്റ്റർ സ്‌കെയിലിന്റെ പൂർണ്ണ രൂപം താഴെ ചേർക്കുന്നു.
17000 - 17500- 18000 - 18500-19000 - 19500-2000-20550-211 00 -21650-22200 - 2 2800-23400-24000-24600-25200-
ഇനി ചെയ്യേണ്ടത്:
41377 മുകളിൽ സൂചിപ്പിച്ച മാസ്റ്റർ സ്‌കെയിലിന്റെ പൂർണ്ണരൂപത്തിൽ എവിടെ നില്ക്കുന്നു എന്നു നോക്കുക.
40 500നും 41500നും ഇടയിലാണ് 41377 വരുന്നത്. അപ്പോൾ 41377 കഴിഞ്ഞാൽ അടുത്ത stage വരുന്നത് 4 1500 ആണ്.
ആയതു കൊണ്ട് അയാളുടെ അടിസ്ഥാന ശമ്പളം fixചെയ്യേണ്ടത് 41500ൽ ആണ്.
41377 ന് പകരം 41 501 ആയിരുന്നുവെങ്കിൽ ശബളം fixചെയ്യേണ്ടത് അടുത്തstage ആയ 42500 ൽ ആകുമായിരുന്നു.
ഉദാഹരണത്തിന്: അടിസ്ഥാന ശബളവും + 80 % DA+ fitment+weight age ഇത് നാലും കൂട്ടി കിട്ടുന്ന തുകയെ Next stageൽ fix ചെയ്യണം എന്നർത്ഥം. അതാണ് 01/07/2014 മുതലുള്ള പുതിയ അടിസ്ഥാന ശമ്പളം
4 ലും കൂടി കൂട്ടിയാൽ 37608 ആണ് കിട്ടുന്നതെങ്കിൽ Next stage ആയ 38500ൽ ശമ്പളം fix ചെയ്യണം.
നാലും കൂടി കൂട്ടിയാൽ 47 208 ആണ് കിട്ടുന്നത് എന്നിരിക്കട്ടെ Next stage ആയ 48000 ത്തിൽ fix ചെയ്യണം.
ഇതു പോലെ ഓരോരുത്തർക്കും fixation നടത്താവുന്നതാണ്. ഈ പുതിയ അടിസ്ഥാന ശബളം +6% DA+ HRA+CCA ആയിരിക്കും Gross salary.