- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
എംപിമാർക്ക് മാസശമ്പളം ഇനി ഒരുലക്ഷം രൂപ; അലവൻസുൾപ്പെടെ കീശയിലെത്തുന്നത് മൂന്നുലക്ഷത്തോളം; രാഷ്ട്രപതിയുടെ ശമ്പളം അഞ്ചുലക്ഷവും ഗവർണർമാരുടേത് രണ്ടരലക്ഷവുമാകും
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടേയും രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവരുടേയും ശമ്പളം കുത്തനെ ഉയരുന്നു. എംപിമാരുടെ മാസശമ്പളം അൻപതിനായിരം രൂപയിൽനിന്ന് ഒരുലക്ഷം രൂപയാക്കുന്നതിനുള്ള ശുപാർശ പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചു. ഇതോടെ അലവൻസുകളുൾപ്പെടെ മാസം 2,80,000 രൂപയോളം എംപിമാർക്ക് ലഭിക്കും. ഇതോടൊപ്പം രാഷ്ട്രപതിയുടെ ശമ്പളം അഞ്ചുലക്ഷം രൂപയായും ഗവർണർമാരുടേത് രണ്ടരലക്ഷവുമാക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ ശമ്പളം ഉയർത്താൻ തീരുമാനിച്ചെങ്കിലും ഇത് എത്രയെന്ന് തീരുമാനിച്ചിട്ടില്ല. പുതിയ തീരുമാനത്തോടെ ഇരട്ടിയോളമാണ് എംപിമാരുടെ അലവൻസുകൾ വർധിക്കുന്നത്. നിലവിൽ അലവൻസുൾപ്പെടെ 1.9 ലക്ഷം രൂപ കിട്ടിയിരുന്ന സ്ഥാനത്താണ് എംപിമാർക്ക് മൂന്നുലക്ഷത്തോളം രൂപ ലഭിക്കുക. ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ സംയുക്ത പാർലമെന്ററി സമിതിയാണു ശമ്പള വർധനയ്ക്കുള്ള ശുപാർശ സമർപ്പിച്ചത്. ഈ മാസം ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ ശമ്പളം
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടേയും രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവരുടേയും ശമ്പളം കുത്തനെ ഉയരുന്നു. എംപിമാരുടെ മാസശമ്പളം അൻപതിനായിരം രൂപയിൽനിന്ന് ഒരുലക്ഷം രൂപയാക്കുന്നതിനുള്ള ശുപാർശ പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചു.
ഇതോടെ അലവൻസുകളുൾപ്പെടെ മാസം 2,80,000 രൂപയോളം എംപിമാർക്ക് ലഭിക്കും. ഇതോടൊപ്പം രാഷ്ട്രപതിയുടെ ശമ്പളം അഞ്ചുലക്ഷം രൂപയായും ഗവർണർമാരുടേത് രണ്ടരലക്ഷവുമാക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ ശമ്പളം ഉയർത്താൻ തീരുമാനിച്ചെങ്കിലും ഇത് എത്രയെന്ന് തീരുമാനിച്ചിട്ടില്ല.
പുതിയ തീരുമാനത്തോടെ ഇരട്ടിയോളമാണ് എംപിമാരുടെ അലവൻസുകൾ വർധിക്കുന്നത്. നിലവിൽ അലവൻസുൾപ്പെടെ 1.9 ലക്ഷം രൂപ കിട്ടിയിരുന്ന സ്ഥാനത്താണ് എംപിമാർക്ക് മൂന്നുലക്ഷത്തോളം രൂപ ലഭിക്കുക. ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ സംയുക്ത പാർലമെന്ററി സമിതിയാണു ശമ്പള വർധനയ്ക്കുള്ള ശുപാർശ സമർപ്പിച്ചത്. ഈ മാസം ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കും.
രാഷ്ട്രപതിയുടെ ശമ്പളം ഒന്നരലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമാക്കി ഉയർത്താൻ നേരത്തേ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഗവർണർമാരുടെ ശമ്പളം 1.10 ലക്ഷത്തിൽനിന്നാണ് രണ്ടരലക്ഷമാക്കി ഉയർത്തുന്നത്. രാജ്യസഭാ ഉപാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിയുടെ ശമ്പളം വർധിപ്പിക്കുന്നതിനു സർക്കാർ പാർലമെന്റിന്റെ അനുമതി തേടും.
പാർലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളിലെ എംപിമാരുടെ ദിനബത്ത 2000 രൂപയായി തുടരും. ശമ്പളത്തിനൊപ്പം മുൻ എംപിമാരുടെ പെൻഷൻ തുകയും കുത്തനെ കൂട്ടി. പെൻഷൻ തുകയായി ഇനി മാസം 35,000 രൂപ ലഭിക്കും.
എംപിമാർക്ക് ലഭിക്കുന്ന തുകകൾ ഇപ്രകാരം (നേരത്തെ ലഭിച്ചിരുന്നത് ബ്രാക്കറ്റിൽ): ശമ്പളം : ഒരു ലക്ഷം (50,000), മണ്ഡല അലവൻസ് : 90,000 (45,000), സ്റ്റാഫ്, ഓഫിസ് ചെലവുകൾക്ക് : 90,000 (45,000), ഫർണിച്ചർ അലവൻസ് (വർഷം) : 1,50,000 (75,000), പാർലമെന്റ് സമ്മേളന ദിനബത്ത : 2000 (2000), പെൻഷൻ : 35,000 (20,000). (അഞ്ചു വർഷത്തിലധികം കാലാവധിയുള്ളവർക്ക് അതനുസരിച്ചു വർധന. രണ്ടുവർഷം കൂടുതലുണ്ടെങ്കിൽ 4000 രൂപ അധികം).
ഇതിനുപുറമെ ഫോണും താമസ സൗകര്യവുമുൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും എംപിമാർക്ക് ലഭിക്കുന്നുണ്ട്. തലസ്ഥാന നഗരത്തിലെ സൗജന്യ താമസം, മൂന്നു ലാൻഡ് ഫോൺ, രണ്ടു മൊബൈൽ ഫോൺ, ഒരു ലാൻഡ് ലൈനിൽനിന്നു വർഷം അരലക്ഷം ലോക്കൽ കാൾ ഫ്രീ, സൗജന്യ ബ്രോഡ്ബാൻഡ് കണക്ഷൻ, വർഷം 34 വിമാനയാത്രകൾക്കു റീ ഇംബേഴ്‌സ്‌മെന്റ്, സൗജന്യ ട്രെയിൻ യാത്ര, നാലുലക്ഷം വരെ വാഹന വായ്പ, വർഷം 4000 കിലോലീറ്റർ വെള്ളം, വർഷം അരലക്ഷം യൂണിറ്റ് വൈദ്യുതി സൗജന്യം, കേന്ദ്ര സർക്കാർ ആരോഗ്യ സർവീസ് സ്‌കീമിനു കീഴിൽ ക്ലാസ് വൺ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു സമാനമായ ആനുകൂല്യം എന്നിവയെല്ലാമുണ്ട്.
പുതുക്കിയ നിരക്കുപ്രകാരം മാസം 90,000 രൂപ മണ്ഡല അലവൻസ് ലഭിക്കും. സ്റ്റാഫ്, ഓഫിസ് ചെലവുകൾക്കായുള്ള അലവൻസും 90,000 രൂപയായി വർധിപ്പിച്ചു. ഫർണിച്ചർ വാങ്ങുന്നതിനുള്ള വാർഷിക അലവൻസ് ഒന്നരലക്ഷമാക്കി ഉയർത്തിയിട്ടുമുണ്ട്.