- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വർഷം ശമ്പള വർധനയ്ക്ക് സാധ്യത'; ഒട്ടുമിക്ക കമ്പനികളും അഞ്ചു ശതമാനത്തോളം ശമ്പള വർധന നടപ്പാക്കുമെന്ന് സർവേ
മസ്‌ക്കറ്റ്: അടുത്ത വർഷം രാജ്യത്ത് ശമ്പള വർധനയ്ക്ക് സാധ്യതയെന്ന് ജിസിസി സർവേ. 2017-ൽ രാജ്യത്ത് 4.6 ശതമാനത്തോളം ശമ്പള വർധനയാണ് ഒട്ടുമിക്ക കമ്പനികളും ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സർവേ വ്യക്തമാക്കിയിരിക്കുന്നത്. 600 മൾട്ടിനാഷണൽ കമ്പനികളിലും ലോക്കൽ കമ്പനികളിലും നടത്തിയ സർവേയിൽ തെളിഞ്ഞത് അഞ്ചു ശതമാനത്തോളം ശമ്പള വർധനയാണെന്നും അത് അടുത്ത വർഷം നടപ്പാക്കുമെന്നുമാണ്. 2013-ൽ ആറു ശതമാനവും 2014-ൽ 5.5 ശതമാനവും 2015-ൽ 5.1 ശതമാനവും ശമ്പള വർധന നടപ്പാക്കിയപ്പോൾ എണ്ണവില താഴ്ന്ന സാഹചര്യത്തിൽ അടുത്ത വർഷം 4.6 ശതമാനം ശമ്പള വർധന നടപ്പാക്കാനാണ് കമ്പനികളുടെ തീരുമാനം. എയോൺ ഹെവിറ്റ് എന്ന കമ്പനിയാണ് ജിസിസി രാജ്യങ്ങളിലെ ശമ്പള വർധനയെകുറിച്ച് പഠനം നടത്തി റിപ്പോർട്ട് പുറത്താക്കിയിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ സാഹചര്യത്തിൽ ശമ്പള വർധന നടപ്പാക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് ജീവനക്കാർ കാത്തിരിക്കുന്നത്. സർക്കാർ സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുകയും ടാക്‌സുകൾ ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ശമ്പള വർധന നടപ്പാക്
മസ്‌ക്കറ്റ്: അടുത്ത വർഷം രാജ്യത്ത് ശമ്പള വർധനയ്ക്ക് സാധ്യതയെന്ന് ജിസിസി സർവേ. 2017-ൽ രാജ്യത്ത് 4.6 ശതമാനത്തോളം ശമ്പള വർധനയാണ് ഒട്ടുമിക്ക കമ്പനികളും ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സർവേ വ്യക്തമാക്കിയിരിക്കുന്നത്. 600 മൾട്ടിനാഷണൽ കമ്പനികളിലും ലോക്കൽ കമ്പനികളിലും നടത്തിയ സർവേയിൽ തെളിഞ്ഞത് അഞ്ചു ശതമാനത്തോളം ശമ്പള വർധനയാണെന്നും അത് അടുത്ത വർഷം നടപ്പാക്കുമെന്നുമാണ്. 2013-ൽ ആറു ശതമാനവും 2014-ൽ 5.5 ശതമാനവും 2015-ൽ 5.1 ശതമാനവും ശമ്പള വർധന നടപ്പാക്കിയപ്പോൾ എണ്ണവില താഴ്ന്ന സാഹചര്യത്തിൽ അടുത്ത വർഷം 4.6 ശതമാനം ശമ്പള വർധന നടപ്പാക്കാനാണ് കമ്പനികളുടെ തീരുമാനം.
എയോൺ ഹെവിറ്റ് എന്ന കമ്പനിയാണ് ജിസിസി രാജ്യങ്ങളിലെ ശമ്പള വർധനയെകുറിച്ച് പഠനം നടത്തി റിപ്പോർട്ട് പുറത്താക്കിയിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ സാഹചര്യത്തിൽ ശമ്പള വർധന നടപ്പാക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് ജീവനക്കാർ കാത്തിരിക്കുന്നത്. സർക്കാർ സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുകയും ടാക്‌സുകൾ ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ശമ്പള വർധന നടപ്പാക്കുന്നത് ഏറെ ആശ്വാസം പകരുന്ന കാര്യമാണെന്ന് ജീവനക്കാർ പ്രതികരിച്ചു.