മനാമ: അടുത്ത വർഷം രാജ്യത്ത് നാലു ശതമാനം ശമ്പള വർധന പ്രതീക്ഷിക്കാമെന്ന് പുതിയ പഠനം. 2018-ൽ ജിസിസി രാജ്യങ്ങളിൽ അത്യാവശ്യം മെച്ചപ്പെട്ട രീതിയിലാണ് ശമ്പള വർധന ഉണ്ടാകുന്നതെന്നാണ് 600 റീജണൽ മൾട്ടിനാഷണൽ കമ്പനികളിലും പ്രദേശിക കമ്പനികളിലും നടത്തിയ പഠനത്തിൽ തെളിഞ്ഞത്. ജിസിസി രാജ്യങ്ങളിലെല്ലാം തന്നെ സർവേ നടത്തിയ ശേഷമാണ് എയോൺ റിപ്പോർട്ട് പുറത്തുവിട്ടത്.

അതേസമയം 2017-ൽ ജിസിസി രാഷ്ട്രങ്ങളിൽ ഉണ്ടായ ശമ്പള വർധന പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബഹ്‌റിനിൽ 2017-ൽ 4.7 ശതമാനം ശമ്പള വർധന ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും 3.9 ശതമാനം മാത്രമാണ് പൊതുവിൽ ശമ്പളം വർധിച്ചത്. അടുത്ത വർഷം ഏറ്റവും കൂടുതൽ ശമ്പളം വർധന രേഖപ്പെടുത്തുക സൗദി അറേബ്യയിലായിരിക്കും. 4.9 ശതമാനം വർധനയാണ് സൗദിയിൽ പ്രവചിച്ചിരിക്കുന്നത്. രണ്ടാമത് കുവൈറ്റിലായിരിക്കും. 2018-ൽ കുവൈറ്റിൽ 4.5 ശതമാനം ശമ്പളവർധനയാണ് പ്രവചിച്ചിട്ടുള്ളത്.