- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ന്യൂഡൽഹി: മൂന്നഗംങ്ങൾ അടങ്ങുന്ന സ്വതന്ത്രകമ്മീഷനെ പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും നിശ്ചയിക്കാൻ കേന്ദ്രം നിയമിക്കും. പാർലമെന്ററികാര്യ മന്ത്രാലയമാണ് കമ്മിഷനെ നിയമിക്കാൻ നിർദ്ദേശം നൽകിയത്. 29 ന് ആരംഭിക്കുന്ന രണ്ടു ദിവസത്തെ ഓൾ ഇന്ത്യ വിപ്പ് കോൺഫറൻസിൽ ഇത് ചർച്ചചെയ്യും. ശമ്പളം നിശ്ചയിക്കുന്നതിനുള്ള മാർഗനിർദേശങ്
ന്യൂഡൽഹി: മൂന്നഗംങ്ങൾ അടങ്ങുന്ന സ്വതന്ത്രകമ്മീഷനെ പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും നിശ്ചയിക്കാൻ കേന്ദ്രം നിയമിക്കും. പാർലമെന്ററികാര്യ മന്ത്രാലയമാണ് കമ്മിഷനെ നിയമിക്കാൻ നിർദ്ദേശം നൽകിയത്.
29 ന് ആരംഭിക്കുന്ന രണ്ടു ദിവസത്തെ ഓൾ ഇന്ത്യ വിപ്പ് കോൺഫറൻസിൽ ഇത് ചർച്ചചെയ്യും. ശമ്പളം നിശ്ചയിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. 2010ലാണ് അവസാനമായി ശമ്പളം പുതുക്കി നിശ്ചയിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ 106 ആർട്ടിക്കിൾ പ്രകാരമാണ് പാർലമെന്റ് അംഗങ്ങളുടെ ശമ്പളം നിശ്ചയിക്കുന്നത്. നേരത്തെ ശമ്പളവും പെൻഷനും വർധിപ്പിക്കണമെന്ന് കാണിച്ച് യോഗി ആദിത്യനാഥ് അധ്യക്ഷനായ പാർലമെന്ററി സമിതി ശുപാർശ നൽകിയിരുന്നു. എന്നാൽ, ഇതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഇത് തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക കമ്മിഷൻ വരുന്നത്.