- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ സജീവമായാൽ ഇനിയൊരു തിരിച്ചുപോക്കില്ല; ഇനി ജീവിതകാലം മുഴുവൻ അഭിനയിക്കാൻ തന്നെയാണ് തീരുമാനം; ഞാവൽപ്പഴത്തിൽ മുത്തശ്ശിയാകുന്നത് നഖക്ഷതങ്ങളിലെ നായിക; തിരിച്ചുവരവ് ഗംഭീരമാക്കാൻ സലീമ
കൊച്ചി: കെ കെ ഹരിദാസ് സംവിധാനം ചെയ്യുന്ന ഞാവൽപ്പഴം എന്ന ചിത്രത്തിൽ നഖക്ഷതങ്ങളിലെ സലീമയും. ഞാവൽപ്പഴത്തിൽ സലീമ ഒരു മുത്തശ്ശി കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷമാണ് സലീമയുടെ സിനിമയിലേയക്കുള്ള തിരിച്ചു വരവ്. ഒരു വാഹനാപടത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടു മുത്തശ്ശിക്കൊപ്പം ജീവിക്കുന്ന പെൺകുട്ടിയുടെ കഥയാണു ഞാവലപ്പഴം. തന്റെ തിരിച്ചു വരവ് മലയാളത്തിലൂടെ ആയത് ഇരട്ടിമധുരം നൽകുന്നു എന്ന് സലീമ പറയുന്നു. സിനിമ കൂടാതെ രണ്ട് സീരിയലുകളിലും സലീമ അഭിനയിക്കുന്നുണ്ട്. വളരെ സന്തോഷമുണ്ട്. ഇപ്പോൾ രണ്ട് സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്. മലയാളത്തിലൂടെ തന്നെ അത് സാധ്യമായത് ഇരട്ടി മധുരം നൽകുന്നു. സിനിമയിൽ സജീവമായാൽ ഇനിയൊരു തിരിച്ചുപോക്കില്ല. ഇനി ജീവിതകാലം മുഴുവൻ അഭിനയിക്കാൻ തന്നെയാണ് തീരുമാനം'- സലീമ പറഞ്ഞു. 1975 ൽ പുറത്തിറങ്ങിയ കല്ല്യാണ സൗഗ്‌നികം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ സലീമ തുടർന്നു 15 വർഷത്തോളം സിനിമയിൽ സജീവമായിരു
കൊച്ചി: കെ കെ ഹരിദാസ് സംവിധാനം ചെയ്യുന്ന ഞാവൽപ്പഴം എന്ന ചിത്രത്തിൽ നഖക്ഷതങ്ങളിലെ സലീമയും. ഞാവൽപ്പഴത്തിൽ സലീമ ഒരു മുത്തശ്ശി കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷമാണ് സലീമയുടെ സിനിമയിലേയക്കുള്ള തിരിച്ചു വരവ്.
ഒരു വാഹനാപടത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടു മുത്തശ്ശിക്കൊപ്പം ജീവിക്കുന്ന പെൺകുട്ടിയുടെ കഥയാണു ഞാവലപ്പഴം. തന്റെ തിരിച്ചു വരവ് മലയാളത്തിലൂടെ ആയത് ഇരട്ടിമധുരം നൽകുന്നു എന്ന് സലീമ പറയുന്നു. സിനിമ കൂടാതെ രണ്ട് സീരിയലുകളിലും സലീമ അഭിനയിക്കുന്നുണ്ട്.
വളരെ സന്തോഷമുണ്ട്. ഇപ്പോൾ രണ്ട് സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്. മലയാളത്തിലൂടെ തന്നെ അത് സാധ്യമായത് ഇരട്ടി മധുരം നൽകുന്നു. സിനിമയിൽ സജീവമായാൽ ഇനിയൊരു തിരിച്ചുപോക്കില്ല. ഇനി ജീവിതകാലം മുഴുവൻ അഭിനയിക്കാൻ തന്നെയാണ് തീരുമാനം'- സലീമ പറഞ്ഞു.
1975 ൽ പുറത്തിറങ്ങിയ കല്ല്യാണ സൗഗ്‌നികം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ സലീമ തുടർന്നു 15 വർഷത്തോളം സിനിമയിൽ സജീവമായിരുന്നു. നഖക്ഷതങ്ങളിലെ ഊമപ്പെണ്ണിന്റെ വേഷം സലീമയ്ക്ക് പ്രേക്ഷകരുടെ മനസിൽ ഇടം നേടി കൊടുത്തു.