ന്യൂഡൽഹി: സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ 382 ഒഴിവുകളിലെക്കു അപേക്ഷ ക്ഷണിച്ചു. വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലെ മാനേജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കൽ) ഇ-1 ഗ്രേഡ് തസ്തികകളിലെ ഒഴിവുകളിലാണ് അവസരങ്ങൾ ഉള്ളത്. ഗേറ്റ് വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഫെബ്രുവരി 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

മെക്കാനിക്കൽ,മെറ്റലർജി,ഇലക്ട്രിക്കൽ,ഇൻസ്ട്രമെന്റേഷൻ,മൈനിങ്,കെമിക്കൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ് ബിരുദം തുടങ്ങിയവയാണ് യോഗ്യത. ഈ വിഭാഗങ്ങളിൽ കുറഞ്ഞത് 65% മാർക്കോടെ(മുഴുവൻ സെമസ്റ്ററുകളിലും) ഈ വിഭാഗങ്ങളിൽ ഗേറ്റ് 2018 അംഗീകൃത അഡ്‌മിറ്റ് കാർഡും  രജിസ്‌ട്രേഷൻ  നമ്പറും നിർബന്ധമാണ്.

പ്രായപരിധി: 1990 ഫെബ്രുവരി ഒന്നിന് ശേഷം ജനിച്ചവരാകണം ഉദ്യോഗാർത്ഥികൾ( 2018 ഫെബ്രുവരി ഒന്നിനു 28 വയസ്സ്). സംവരണവിഭാഗക്കാർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.
അപേക്ഷ അയയ്ക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.sail.co.in അല്ലെങ്കിൽ www.sailcareers.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.