- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാൽഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ- വിഷു ആഘോഷങ്ങൾ ഗംഭീരമായി
മാഞ്ചസ്റ്റർ: സാൽഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ പ്രൗഢ ഗംഭീരമായ പരിപാടികളോടെ നടന്നു. സെന്റ് ജെയിംസ് പാരിഷ് ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് ജിജി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെന്റ് മേരീസ് കാത്തലിക് ചർച്ച് വികാരി ഫാ. ലിഫ്മി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് സിജ
മാഞ്ചസ്റ്റർ: സാൽഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ പ്രൗഢ ഗംഭീരമായ പരിപാടികളോടെ നടന്നു. സെന്റ് ജെയിംസ് പാരിഷ് ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് ജിജി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെന്റ് മേരീസ് കാത്തലിക് ചർച്ച് വികാരി ഫാ. ലിഫ്മി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി.
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് സിജു ജോസഫ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസോസിയേഷനിലെ മുതിർന്ന അംഗം കുട്ടികൾക്ക് എല്ലാവർക്കും വിഷുക്കണി നൽകിയതോടെ കലാപരിപാടികൾക്ക് തുടക്കമായി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ പരിപാടികളുമായി വേദിയിൽ എത്തിയതോടെ കലാപരിപാടികൾ നിറവിരുന്നായും മാറുക ആയിരുന്നു. കലാപരിപാടികളെ തുടർന്ന് വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാപിച്ചു. ആഘോഷ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും അസോസിയേഷൻ സെക്രട്ടറി ബിജു കരോടൻ നന്ദി രേഖപ്പെടുത്തി.