മുക്കം: മലയോര മേഖലിയുണ്ടായ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ വളർത്തുനായയുടെ കരളലിയിക്കും ചിത്രം പകർത്തി കോഴിക്കോട് ജില്ലാ പഞ്ചയത്തിന്റെ അവാർഡ് നേടിയ ഫ്രീലാന്റ്സ് ജേണലിസ്റ്റ് സാലിം ജീറോഡിനെ സഹപാഠികളായ കൊടിയത്തൂർ പിടിഎം ഹൈസ്‌കൂൾ '95 ബാച്ച് തടായിക്കൂട്ടവും നാട്ടുകാരും ചേർന്ന് ആദരിച്ചു.

നിരവധി കുടുംബങ്ങളുടെ പുനരധിവാസത്തിന് അവസരമൊരുക്കിയ പ്രസ്തുത ചിത്രം ദേശീയ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിച്ചിരുന്നു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉപഹാരം നൽകി. നെല്ലിക്കാപറമ്പിൽ നടന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ എം. ടി അശ്റഫ് അധ്യക്ഷത വഹിച്ചു.

ജി. അബ്ദുൽ അക്‌ബർ, ഫൈസൽ കുയ്യിൽ, പുതിയോട്ടിൽ ബഷീർ, ശംസുദ്ദീൻ ചെറുവാടി, ആബിദ് എൻ.കെ, ജാബിർ, അബ്ദുൽ കരീം, കെ. സുരേഷ് എന്നിവർ സംസാരിച്ചു. സുൽഫീക്കർ, ഇ. അബ്ദുൽ റഷീദ്, യു.കെ ശബ്ന, റസ്യാമോൾ എന്നിവർ നേതൃത്വം നൽകി