ത്ത് വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ ദിവസമാണ് സലിംകുമാർ സ്റ്റേജ് ഷോയിൽ എത്തുന്നത്. നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പമായിരുന്നു അദ്ദേഹം പരിപാടി അവതരിപ്പിച്ചത്. എന്നാൽ സ്റ്റേജിലെത്തിയ സലിംകുമാറിന് സങ്കടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കലാഭവനിലൂടെ ഒരുകാലത്ത് സറ്റേജ് ഷോകളിൽ നിറഞ്ഞു നിന്ന സലിംകുമാറിന്റെ ആ സമയത്തെ പ്രിയ മിത്രങ്ങൾ കലാഭവൻ മണിയും അബിയും അടക്കമുള്ള മിമിക്രി കലയിലെ മലയാളികളുടെ പ്രിയപ്പെട്ടവരായിരുന്നു.

ഏറെ നാളുകൾക്ക് ശേഷം സ്റ്റേജിൽ എത്തിയപ്പോൾ തനിക്ക് പ്രിയപ്പെട്ടവരായ പലരുടേയും അസാന്നിധ്യമാണ് സലിം കുമാറിനെ വികാരാധീനനാക്കിയത്. സ്റ്റേജ് ഷോയ്ക്ക് ശേഷം സലിംകുമാർ പറഞ്ഞ വാക്കുകൾ പ്രേക്ഷകരെ കണ്ണീരിൽ ആഴ്‌ത്തുകയും ചെയ്തു. കൂടെ കളിച്ച കലാഭവൻ മണി, സന്തോഷ് കുറുമശേരി, അബി, റൊണാൾഡ്, ഷിയാസ് ഇവരൊന്നും ഇല്ല എനിക്കൊപ്പം. വല്ലാത്തൊരു അവസ്ഥയായിപ്പോയി. എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയാത്ത അവസ്ഥ. വാക്കുകൾ പറഞ്ഞ് ഒപ്പിക്കുന്നതിനിടയിൽ സലിംകുമാർ പൊട്ടിക്കരഞ്ഞു പോയി.

സലിംകുമാറിന്റെ വാക്കുകൾ ഇങ്ങനെ:
'ഏറെ പിന്തുണച്ച സുരാജിനാണ് ഏറെ നന്ദി പറയേണ്ടത്. സത്യം പറഞ്ഞാൽ ഈ സ്‌കിറ്റ് അവതരിപ്പിക്കുമ്പോൾ കയ്യും കാലും വിറയ്ക്കുകയായിരുന്നു. കാരണം കൂടെ കളിച്ച കലാഭവൻ മണി, സന്തോഷ് കുറുമശേരി, അബി, റൊണാൾഡ്, ഷിയാസ് ഇവരൊന്നും ഇല്ല എനിക്കൊപ്പം. വല്ലാത്തൊരു അവസ്ഥയായിപ്പോയി. സ്റ്റേജിൽ കയറണോ വേണ്ടയോ, എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. സ്റ്റേജിലെ പ്രാർത്ഥനാസമയത്ത് പൊട്ടിക്കരഞ്ഞുപോയി. ആരുമില്ല കൂടെ, ഒറ്റയ്ക്ക് ആയ അവസ്ഥ എനിക്ക് തോന്നുകയുണ്ടായി. ഈ വേദിയിൽ പറയാൻ പാടില്ലാത്തതാണ്. ആഹ്ലാദിച്ചിരിക്കുന്ന നമ്മൾ ഒരുനിമിഷമെങ്കിലും ആലോചിക്കണം നാമെല്ലാം അടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങിപ്പോകേണ്ട ആളുകളാണെന്ന്. പത്ത് വർഷത്തിന് ശേഷമാണ് സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നത്.'സലിം കുമാർ പറഞ്ഞു.