- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോറ് ബെക്കട്ടെ? അപരിചിതനായ എന്നോട് പോലും ഇങ്ങനെ ചോദിച്ചത് കണ്ണൂരുകാരുടെ നിഷ്കളങ്കത; സ്ത്രീധനം ചോദിക്കാത്ത ആദർശധീരന്മാരെ കണ്ണൂരിലല്ലാതെ കേരളത്തിൽ മറ്റൊരിടത്തും മഷിയിട്ടു നോക്കിയാൽ കാണില്ല; എന്നിട്ടും അവധിക്ക് വേണ്ടിയുള്ള ബലിമൃഗങ്ങളാകുന്നു: കൊലപാതക രാഷ്ട്രീയത്തിനെതിരെ സലിംകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: കണ്ണൂരിൽ കൊലപാതക രാഷ്ട്രീയത്തെ വിമർശിച്ച് നടൻ സലിംകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കണ്ണൂരിൽ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളാകുന്നത് സാധാരണക്കാരായ ആൾക്കാരാണെന്ന് വ്യക്തമാക്കി കൊണ്ടാണ് സലിം കുമാറിന്റെ വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റ്. താൻ കണ്ട കണ്ണൂരിന്റെ നന്മകൾ എവിടെ പോയെന്ന് ചോദിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. 93 കളിൽ എറണാകുളം മഹാരാജാസിലെ എന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ചെലവിലേക്കായി സ്റ്റീൽ അലമാരകൾ വിൽക്കുന്ന ഒരു കമ്പനിയുടെ റെപ് ആയി ഒരു വർഷത്തോളം ജോലി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് സലീം കുമാർ തന്റെ അനുഭവം പങ്കുവെക്കുന്നത്. അലമാരകളുടെ ഓർഡർ ശേഖരിക്കാനായി കണ്ണൂരിലായിരുന്നു എന്നെ നിയമിച്ചത്. രാവിലെ മുതൽ ഓർഡർ ഫോമും കാറ്റ്‌ലോഗുമായി കണ്ണൂരിലെ ഓരോ ഗ്രാമത്തിലേയും വീടുകളിൽ (കോളേജ് അവധിയുള്ള ശനി, ഞായർ ദിവസങ്ങളിൽ) ഞാൻ കയറി ഇറങ്ങുമായിരുന്നു. ഉച്ച സമയങ്ങളിൽ ഓർഡർ എടുക്കാൻ ചെന്ന അപരിചിതനായ എന്നോട് 'ചോറ് ബെയ്ക്കട്ടെ'(ചോറെടുക്കട്ടെ) എന്ന് ചോദിക്കുന്ന നിഷ്‌കളങ്കരായ കണ്ണൂർകാരെ പോലെ വേറെ ഒര
തിരുവനന്തപുരം: കണ്ണൂരിൽ കൊലപാതക രാഷ്ട്രീയത്തെ വിമർശിച്ച് നടൻ സലിംകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കണ്ണൂരിൽ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളാകുന്നത് സാധാരണക്കാരായ ആൾക്കാരാണെന്ന് വ്യക്തമാക്കി കൊണ്ടാണ് സലിം കുമാറിന്റെ വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റ്. താൻ കണ്ട കണ്ണൂരിന്റെ നന്മകൾ എവിടെ പോയെന്ന് ചോദിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. 93 കളിൽ എറണാകുളം മഹാരാജാസിലെ എന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ചെലവിലേക്കായി സ്റ്റീൽ അലമാരകൾ വിൽക്കുന്ന ഒരു കമ്പനിയുടെ റെപ് ആയി ഒരു വർഷത്തോളം ജോലി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് സലീം കുമാർ തന്റെ അനുഭവം പങ്കുവെക്കുന്നത്.
അലമാരകളുടെ ഓർഡർ ശേഖരിക്കാനായി കണ്ണൂരിലായിരുന്നു എന്നെ നിയമിച്ചത്. രാവിലെ മുതൽ ഓർഡർ ഫോമും കാറ്റ്‌ലോഗുമായി കണ്ണൂരിലെ ഓരോ ഗ്രാമത്തിലേയും വീടുകളിൽ (കോളേജ് അവധിയുള്ള ശനി, ഞായർ ദിവസങ്ങളിൽ) ഞാൻ കയറി ഇറങ്ങുമായിരുന്നു. ഉച്ച സമയങ്ങളിൽ ഓർഡർ എടുക്കാൻ ചെന്ന അപരിചിതനായ എന്നോട് 'ചോറ് ബെയ്ക്കട്ടെ'(ചോറെടുക്കട്ടെ) എന്ന് ചോദിക്കുന്ന നിഷ്‌കളങ്കരായ കണ്ണൂർകാരെ പോലെ വേറെ ഒരു മനുഷ്യരെ താൻ ഇന്നുവരെ കണ്ടിട്ടില്ലെന്ന് സലീം കുമാർ പറയുന്നു.
വിവാഹത്തിന് സ്ത്രീധനം ചോദിക്കാത്ത ആദർശധീരന്മാരെ കണ്ണൂരിലല്ലാതെ ഈ സാക്ഷര കേരളത്തിൽ മറ്റൊരിടത്തും മഷിയിട്ടു നോക്കിയാൽ പോലും കാണാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ഞാൻ എന്റെ സ്വന്തം നാടിനേക്കാൾ കണ്ണൂരിലെ ജനങ്ങളെ സ്‌നേഹിക്കുന്നു, കാരണം അത്രയ്ക്ക് നല്ലവരാണവർ, സ്‌നേഹസമ്പന്നരാണവർ, നിഷ്‌കളങ്കരാണവർ. പക്ഷേ താൻ അന്തമായി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വേണ്ടി, അന്യനെ കൊലകത്തിക്കിരയാക്കാൻ മടിയില്ലാത്തവരായി മാറുമ്പോൾ മുകളിൽ പറഞ്ഞ ഇവരുടെ എല്ലാ നന്മകളും തകർന്നടിയുന്നതായും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എന്തിനാ കൊന്നതെന്ന് കൊല്ലുന്നവനും എന്തിനാ ചത്തതെന്ന് ചാവുന്നവനും അറിയാത്ത നാടായി കണ്ണൂർ മാറുന്നു. ചാകുന്നവനും കൊല്ലുന്നവനും അഷ്ടിക്കു വകയില്ലാത്തവരാണെന്നതാണ് ഒരു ഞെട്ടിപ്പിക്കുന്ന യഥാർത്ഥ്യം. ചത്തവരോ ചത്തു. കൊന്നവനോ കൊന്നു. ഇനിയും ചാകാനും കൊല്ലാനും നടക്കുന്ന എന്റെ സഹോദരങ്ങളോട് ഒന്നേ പറയാനുള്ളു. നിങ്ങളെയൊക്കെ ധീരരക്ത സാക്ഷികളായി കേരള ജനത വാഴ്‌ത്തും എന്ന് കരുതരുത്. അവർക്ക് നിങ്ങൾ നിനച്ചിരിക്കാതെ കിട്ടുന്ന ഒരു അവധിക്കു വേണ്ടിയുള്ള ബലിമൃഗങ്ങൾ മാത്രമാണെന്നറിയുക. ഇന്നറുത്താൽ നാളെ ഹർത്താൽ. ഇതാണല്ലോ കേരളത്തിന്റെ പുതിയ മുദ്രാവാക്യമെന്നും സലീം കുമാർ പറയുന്നു.
നിങ്ങൾ പുതിയ ബോംബുകൾ കൊണ്ട് കണ്ണൂരിലെ ഗ്രാമങ്ങൾ നിറയ്ക്കുക. പഴയ കത്തികൾക്ക് മൂർച്ച കൂട്ടുക്ക. കാരണം കണ്ണൂരിൽ കൊല്ലാനും ചാകാനും അഷ്ടിക്കുവകയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ ഇനിയും ബാക്കിയുണ്ട്, ദയവു ചെയ്തു ശനി, ഞായർ ദിവസങ്ങളിൽ ആരെയും കൊല്ലരുത്. അത് ഞങ്ങൾക്കാഘോഷിക്കാൻ സർക്കാർ ഒഴിവു തന്നിട്ടുണ്ട്. അതുകൊണ്ട് അവധി ഇല്ലാത്ത ദിവസങ്ങളിൽ കൊലപാതകങ്ങൾ നടത്താൻ ശ്രമിക്കണമെന്നും സലീം കുമാർ പരിഹസിക്കുന്നു. അടുത്ത അറുക്കലിനു ശേഷമുള്ള ഹർത്താലിനായി ഞങ്ങൾ കേരളജനത കാത്തരിക്കുകയാണ്. ഭർത്താക്കന്മാരും, പുത്രന്മാരും സഹോദരന്മാരും നഷ്ട്ടപ്പെട്ട് കണ്ണീരും കൈയുമായി കഴിയുന്ന കണ്ണൂരിലെ എന്റെ അമ്മമാരെ, സഹോദരിമാരെ എന്നോട് മാപ്പാക്കണം, ഗതികേട് കൊണ്ട് എഴുതിപ്പോയതാണെന്നും പറഞ്ഞാണ് സലിം കുമാർ ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.