- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലും പ്രിയദർശനും ഗണേശിന് വേണ്ടി പ്രചരണത്തിന് എത്തിയത് അമ്മയിൽ കലാപം ആകുന്നു; കോൺഗ്രസ് അനുഭാവിയായ നടൻ സലിം കുമാർ താരസംഘടനയിൽ നിന്നും രാജിവച്ചു; താരങ്ങൾ പരസ്പരം മൽസരിക്കുന്നിടത്ത് പക്ഷം പിടിക്കരുതെന്ന നിയമം ലംഘിച്ചതിനെതിരെ പ്രതിഷേധം
കൊച്ചി: പത്തനാപുരത്ത് കെബി ഗണേശ് കുമാറിന് വേണ്ടി മോഹൻലാൽ പ്രചരണത്തിന് ഇറങ്ങിയത് സിനിമാ താര സംഘടനയായ അമ്മയിൽ കലാപം. മോഹൻലാലിന്റെ പ്രചരണത്തിൽ പ്രതിഷേധിച്ച് സലിംകുമാർ അമ്മയിൽ നിന്ന് രാജിവച്ചു. സിനിമാ താരങ്ങൾ പരസ്പരം മത്സരിക്കുന്നിടത്ത് പ്രചരണത്തിന് പോകരുതെന്നാണ് അമ്മയുടെ നയം. ഇത് ലംഘിച്ച് മോഹൻലാൽ പത്തനാപുരത്ത് ഇടത് സ്ഥാനാർത്ഥിക്കായി പ്രചരണം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അനുഭാവി കൂടിയായ സലിംകുമാർ അമ്മയിൽ നിന്ന് രാജിവയ്ക്കുന്നത്. സംവിധായകൻ പ്രിയദർശനും മോഹൻലാലിനൊപ്പം പത്തനാപുരത്ത് എത്തിയിരുന്നു. സംഘടനയുടെ തലപ്പത്തുള്ളവർ താരമണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയതാണ് രാജിക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് സലിംകുമാർ പറഞ്ഞു. ഇങ്ങനെ പോയി ഒരു താരത്തിന് വോട്ടുപിടിക്കരുതെന്ന് സംഘടനയുടെ നിർദ്ദേശമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ പ്രതികരണവുമായി നടനും പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ജഗദീഷ് രംഗത്തെത്തി. മോഹൻലാൽ പത്തനാപുരത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഗ
കൊച്ചി: പത്തനാപുരത്ത് കെബി ഗണേശ് കുമാറിന് വേണ്ടി മോഹൻലാൽ പ്രചരണത്തിന് ഇറങ്ങിയത് സിനിമാ താര സംഘടനയായ അമ്മയിൽ കലാപം. മോഹൻലാലിന്റെ പ്രചരണത്തിൽ പ്രതിഷേധിച്ച് സലിംകുമാർ അമ്മയിൽ നിന്ന് രാജിവച്ചു. സിനിമാ താരങ്ങൾ പരസ്പരം മത്സരിക്കുന്നിടത്ത് പ്രചരണത്തിന് പോകരുതെന്നാണ് അമ്മയുടെ നയം. ഇത് ലംഘിച്ച് മോഹൻലാൽ പത്തനാപുരത്ത് ഇടത് സ്ഥാനാർത്ഥിക്കായി പ്രചരണം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അനുഭാവി കൂടിയായ സലിംകുമാർ അമ്മയിൽ നിന്ന് രാജിവയ്ക്കുന്നത്. സംവിധായകൻ പ്രിയദർശനും മോഹൻലാലിനൊപ്പം പത്തനാപുരത്ത് എത്തിയിരുന്നു.
സംഘടനയുടെ തലപ്പത്തുള്ളവർ താരമണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയതാണ് രാജിക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് സലിംകുമാർ പറഞ്ഞു. ഇങ്ങനെ പോയി ഒരു താരത്തിന് വോട്ടുപിടിക്കരുതെന്ന് സംഘടനയുടെ നിർദ്ദേശമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ പ്രതികരണവുമായി നടനും പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ജഗദീഷ് രംഗത്തെത്തി. മോഹൻലാൽ പത്തനാപുരത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഗണേശ് കുമാറിന് വോട്ടു ചോദിച്ചത് തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് അമ്മയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചു കൊടുത്തു.
സിനിമ താരങ്ങൾ പരസ്പരം മൽസരിക്കുന്ന സ്ഥലത്ത് ഏതെങ്കിലുമൊരു താരത്തിനു വേണ്ടി പ്രചരണം നടത്തരുതെന്ന അലിഖിത നിയമം സംഘടനയിൽ നിലവിലുണ്ട്. ഇതു ലംഘിച്ചതിൽ പ്രതിഷേധിച്ചാണു സലീം കുമാർ രാജിവയ്ക്കുന്നത്. പത്തനാപുരത്ത് പോയത് താരസംഘടനയുടെ നേതാവ് തന്നെയാണെന്ന് സലിംകുമാർ പറഞ്ഞു. താൻ വരില്ലെന്ന് ജഗദീഷിനോട് ഇന്നസെന്റ് പറഞ്ഞിരുന്നു. മോഹൻലാൽ പത്തനാപുരത്ത് സന്ദർശനം നടത്തിയതിൽ വേദനയുണ്ടെന്ന് ജഗദീഷ് എന്നോട് നേരിട്ട് പറഞ്ഞു. എന്തിന്റെ പേരിലായാലും കലാകാരന് നട്ടെല്ലുണ്ടായിരിക്കണം. അല്ലാതെ താൽക്കാലിക ലാഭത്തിന് വേണ്ടിയാകരുത്.
ജയറാമും കവിയൂർ പൊന്നമ്മയും പ്രചാരണത്തിന് പോയതിൽ തെറ്റില്ല. വ്യക്തിപരമായ കാര്യങ്ങളാണ് അവയെല്ലാം. ഈ സംഘടനയിൽ ഇനി തുടരുന്നതിൽ അർഥമില്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് തീരുമാനം. അമ്മ സംഘടനയിലെ രണ്ട് താരങ്ങൾ തന്നെയാണ് പത്തനാപുരത്ത് ഗണേശിന് എതിരായി മൽസരിക്കുന്നത്. ജഗദീഷിനെയും ഭീമൻ രഘുവിനെയും ഈ സംഭവം എത്രത്തോളം വേദനപ്പിച്ചിട്ടുണ്ടാകും. അമ്മയിലെ സാധാരണ മെമ്പർമാർക്ക് നീതി ലഭിക്കണമെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
അതിനിടെ മോഹൻലാൽ പത്തനാപുരത്ത് പ്രസംഗിച്ചതിൽ പ്രതിഷേധമുണ്ടെന്ന് പത്തനാപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ജഗദീഷ് അറിയിച്ചു. ലാലിന്റെ നടപടി വേദനിപ്പിച്ചു. സലിംകുമാറിന്റെ നടപടിക്ക് എല്ലാ വിധ പിന്തുണയും നൽകുന്നു. എന്നാൽ അദ്ദേഹത്തിന്റെ രാജി പിൻവലിപ്പിക്കാനാകും താൻ ശ്രമിക്കുകയെന്നും ജഗദീഷ് പറഞ്ഞു. പത്തനാപുരത്തെ ബിജെപി സ്ഥാനാർത്ഥിയായ ഭീമൻ രഘുവും ലാലിന്റെ നീക്കത്തെ വിമർശിച്ചിട്ടുണ്ട്. ഗണേശിന്റെ വോട്ട് കൂട്ടാൻ ലാലിന് കഴിയില്ലെന്നും ഭീമൻ രഘു പ്രതികരിച്ചു. ഇതോടെ അമ്മയിൽ കലാപമാവുകയാണ് മോഹൻലാലിന്റെ പത്തനാപുരത്തെ രാഷ്ട്രീയ ഇടപടെൽ. കൊല്ലത്ത് മുകേഷും പത്തനാപുരത്ത് ഗണേശും ജഗദീഷും ഭീമൻ രഘുവുമാണ് സിനിമാ രംഗത്തെ മത്സരത്തിനുള്ള പ്രമുഖർ.
പല പാർട്ടികൾക്ക് വേണ്ടി പല താരങ്ങളും പല മണ്ഡലത്തിലും പ്രചരണത്തിനിറങ്ങി. എന്നാൽ താരപോരാട്ടം നടക്കുന്നതിനാൽ പത്തനാപുരത്തെ ഒഴിവാക്കി. ഇതിനിടെയാണ് ഏവരേയും അമ്പരപ്പിച്ച് പത്താനാപുരത്ത് മോഹൻലാലും പ്രിയനും വോട്ട് ചോദിച്ച് എത്തിയത്. ഗണേശുമായുള്ള വ്യക്തിബന്ധം ഉയർത്തിയായിരുന്നു പ്രസംഗം. എന്നാൽ തന്നെ ഫോണിലൂടെ വിജയാശംസ അറിയിച്ചവർ പത്തനാപുരത്ത് എത്തിയതിൽ വേദനയുണ്ടെന്ന് ജഗദീഷ് പ്രതികരിച്ചു. താരസംഘടനയായ 'അമ്മ' യിൽ അഞ്ചുതവണ ട്രഷററായിരുന്നു ജഗദീഷ്. വൈസ് പ്രസിഡന്റാണ് ഗണേശ്, ഭീമൻരഘു ആജീവനാന്ത അംഗവുമാണ്. അതുകൊണ്ട് തന്നെ ലാലിന്റെ വോട്ട് ചോദിക്കൽ ധാർമികതയ്ക്ക് ചേർന്നതല്ലെന്ന് സലിംകുമാർ പ്രതികരി്ച്ചു. ഈ സാഹചര്യത്തിലാണ് അദ്ദേഹം അമ്മയിൽ നിന്ന് രാജിവച്ചത്.
പത്തനാപുരത്തെത്തിയ സൂപ്പർസ്റ്റാറിന് ഉജ്ജ്വല സ്വീകരണമാണ് ഇടതുപ്രവർത്തകർ ഒരുക്കിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് മോഹൻലാൽ സംസാരിച്ചു. സിനിമാ നടൻ എന്ന നിലയിലല്ല വോട്ട് ചോദിക്കുന്നതെന്നും കുടുംബ സുഹൃത്ത് എന്ന നിലയിലാണ് താൻ വോട്ടഭർത്ഥിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. 'എല്ലാവർക്കും സന്തോഷകരമായ സായാഹ്നം നേരുന്നു. സ്വീകരണത്തിന് നന്ദി. ഞാനും നിങ്ങളുടെ നാട്ടുകാരനാണ്. തിരുവനന്തപുരത്തേക്കുള്ള യാത്ര പത്തനാപുരം വഴിയായിരുന്നു. മുൻപും പത്തനാപുരത്ത് വന്നിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ നിന്ന് കെബി ഗണേശ് കുമാറിന് വിജയിപ്പിക്കണം. സിനിമാ നടൻ എന്ന നിലയിലല്ല. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. ഗണേശുമായി ആത്മബന്ധമാണുള്ളത്. സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷ. അതിനാൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് നൽകി ഗണേശ് കുമാറിനെ വിജയിപ്പിക്കണം' എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
താരസംഘടനയായ അമ്മയിൽ അംഗങ്ങളായതിനാൽ പല നടീനടന്മാരും ഇത്തവണ പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയിരുന്നില്ല. കെപിഎസി ലളിതയെ പോലുള്ളവർ പ്രചരണത്തിന് എത്തിയപ്പോൾ ദിലീപ് പ്രചരണത്തിന് ഇല്ലെന്നാണ് അറിയിച്ചത്. ഒരേ കുടുംബത്തിലെ മൂന്നുപേർ ഒരുമിച്ച് മൽസരിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നാണ് നടൻ ദിലീപ് അഭിപ്രായപ്പെട്ടത്. ഇതിനിടെയാണ് മോഹൻലാൽ ഗണേശിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് എത്തിയത്.