- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അതെ ഞാൻ വീണ്ടും കറുപ്പിട്ടു തൊപ്പിയും വച്ചു; 'നാളെ നിങ്ങൾ എന്നെയും ഭീകരവാദിയാക്കുമെന്നാണ് സംശയം; ചാനൽ ചർച്ചയിൽ കറുപ്പണിഞ്ഞ് ജനം ടിവിയുടെ വ്യാജവാർത്തയ്ക്കെതിരെ പ്രതിഷേധിച്ച് സലീം കുമാർ; വ്യാജ വാർത്ത ചമച്ചവർ കുട്ടികളോട് മാപ്പ് ചോദിക്കണമെന്നും നടൻ
തിരുവനന്തപുരം: വർക്കല സി.എച്ച് മുഹമ്മദ് കോയ മെമോറിയൽ കോളേജിലെ വിദ്യാർത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിക്കെതിരെ നടൻ സലിംകുമാറിന്റെ പ്രതിഷേധം. ക്യാംപസിൽ ഐ.എസ് ഭീകരവാദികളോ എന്ന ചോദ്യമുയർത്തി നടത്തുന്ന ഏഷ്യനെറ്റ് ന്യൂസ് അവർ പരിപാടിയിലാണ് സലിംകുമാർ കറുപ്പണിഞ്ഞ് തൊപ്പി വെച്ച് ചർച്ചയ്ക്കെത്തിയത്. ചർച്ചയിൽ ജനം ടിവിക്കെതിരെ രൂക്ഷവിമർശനമാണ് സലിംകുമാർ ഉയർത്തിയത്. 'വർക്കല കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ നടന്നത് കള്ള പ്രചാരണമോ?' എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിലാണ് കറുപ്പ് വസ്ത്രം ധരിച്ച് സലീം കുമാർ എത്തിയത്. താൻ കൂടി പങ്കെടുത്ത വർക്കല ഹാജി സി എച്ച് എം എം കോളേജിലെ വാർഷികാഘോഷത്തെ തീവ്രവാദ പ്രവർത്തനമെന്ന് വളച്ചൊടിച്ച വ്യാജ വാർത്തയോടുള്ള പ്രതിഷേധമായാണ് കറുപ്പ് വേഷം ധരിച്ചതെന്ന് സലിം കുമാർ ചർച്ചയിൽ വ്യക്തമാക്കി. 'ഞാൻ എന്റെ വീട്ടിലാണ് ഇരിക്കുന്നത്. വീട്ടിൽ ധരിക്കുന്ന വസ്ത്രമല്ല ഇത്. എന്നാൽ വ്യാജ വാർത്തയോടുള്ള പ്രതിഷേധമായാണ് ഈ വസ്ത്രധാരണം' എന്നും സലിം കുമാർ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പറഞ്ഞു. 'നാളെ എന്നെയും
തിരുവനന്തപുരം: വർക്കല സി.എച്ച് മുഹമ്മദ് കോയ മെമോറിയൽ കോളേജിലെ വിദ്യാർത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിക്കെതിരെ നടൻ സലിംകുമാറിന്റെ പ്രതിഷേധം. ക്യാംപസിൽ ഐ.എസ് ഭീകരവാദികളോ എന്ന ചോദ്യമുയർത്തി നടത്തുന്ന ഏഷ്യനെറ്റ് ന്യൂസ് അവർ പരിപാടിയിലാണ് സലിംകുമാർ കറുപ്പണിഞ്ഞ് തൊപ്പി വെച്ച് ചർച്ചയ്ക്കെത്തിയത്. ചർച്ചയിൽ ജനം ടിവിക്കെതിരെ രൂക്ഷവിമർശനമാണ് സലിംകുമാർ ഉയർത്തിയത്.
'വർക്കല കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ നടന്നത് കള്ള പ്രചാരണമോ?' എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിലാണ് കറുപ്പ് വസ്ത്രം ധരിച്ച് സലീം കുമാർ എത്തിയത്. താൻ കൂടി പങ്കെടുത്ത വർക്കല ഹാജി സി എച്ച് എം എം കോളേജിലെ വാർഷികാഘോഷത്തെ തീവ്രവാദ പ്രവർത്തനമെന്ന് വളച്ചൊടിച്ച വ്യാജ വാർത്തയോടുള്ള പ്രതിഷേധമായാണ് കറുപ്പ് വേഷം ധരിച്ചതെന്ന് സലിം കുമാർ ചർച്ചയിൽ വ്യക്തമാക്കി.
'ഞാൻ എന്റെ വീട്ടിലാണ് ഇരിക്കുന്നത്. വീട്ടിൽ ധരിക്കുന്ന വസ്ത്രമല്ല ഇത്. എന്നാൽ വ്യാജ വാർത്തയോടുള്ള പ്രതിഷേധമായാണ് ഈ വസ്ത്രധാരണം' എന്നും സലിം കുമാർ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പറഞ്ഞു. 'നാളെ എന്നെയും ഭീകരവാദിയാക്കുമെന്നാണ് സംശയം. ഞാൻ രണ്ടും കൽപ്പിച്ചാണ്. ഈ സമൂഹത്തോട് സത്യം വിളിച്ച് പറയണം. ആ സംഭവത്തിന്റെ സത്യമറിയാവുന്ന പുറത്തുനിന്നുള്ള ഒരേ ഒരാൾ ഞാൻ ആണ്. എന്റെ ശബ്ദം കുറച്ച് പേർ മാത്രമായിരിക്കും കേൾക്കുക. എന്നാലും ആ കുട്ടികൾക്കൊപ്പമായിരിക്കും. നാളെ സിനിമ നഷ്ടപ്പെട്ടാലും, ഇതിന്റെ പേരിൽ കുരിശ് ചുമക്കേണ്ടി വന്നാലും എന്ത് തന്നെ സംഭവിച്ചാലും മനുഷ്യനെന്ന നിലയിൽ ആ കുട്ടികൾക്കൊപ്പം നിൽക്കുക തന്നെ ചെയ്യും' - സലീം കുമാർ പറഞ്ഞു.
ഈ കുട്ടികൾ നാളെ സമൂഹത്തെ നയിക്കേണ്ടവരാണെന്നും വ്യാജ വാർത്ത ചമച്ചവർ കുട്ടികളോട് മാപ്പ് ചോദിക്കണമെന്നും സലീം കുമാർ ചർച്ചയിൽ ആവശ്യപ്പെട്ടു. വർക്കല സി എച്ച് മുഹമ്മദ് കോയ മെമോറിയൽ കോളേജിൽ ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികൾ പ്രകടനം നടത്തിയെന്നായിരുന്നു ജനം ടിവി നൽകിയ വാർത്ത.
എന്നാൽ വാർത്ത തെറ്റാണെന്നും കോളേജിലെ പരിപാടിക്ക് വിദ്യാർത്ഥികൾ നടത്തിയ ആഘോഷത്തിന്റെ തീം ആയാണ് അവർ ആ വസ്ത്രം ധരിച്ചതെന്നും സലീം കുമാർ പറഞ്ഞു. നേരത്തേ നിശ്ചയിച്ച രീതിയിൽ കറുപ്പും വെളുപ്പും വസ്ത്രം ധരിച്ചാണ് വിദ്യാർത്ഥികളെത്തിയത്. തന്റെ ഒരു സിനിമയിലെ വേഷം അവർ തീമായി ഉപയോഗിക്കുകയായിരുന്നു. തന്നോടും അവർ അത് ആവശ്യപ്പെട്ടിരുന്നു. പാട്ടും നൃത്തവുമായി ആഘോഷിച്ചതല്ലാതേ ഒരു മുദ്രാവാക്യവും വിദ്യാർത്ഥികൾ മുഴക്കിയിട്ടില്ലെന്നും സലീം കുമാർ വ്യക്തമാക്കി.