- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഡ്ഢി വേഷം കെട്ടുന്ന സുരേഷ് ഗോപിക്ക് പൊതുസമൂഹത്തിൽ പെരുമാറാനുള്ള സാമാന്യ വിജ്ഞാനം നൽകണം; രാഷ്ട്രപതിക്ക് പരാതി അയച്ചതായി എൽ ജെ ഡി നേതാവ് സലീം മടവൂർ
കോഴിക്കോട്: സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സലീം മടവൂർ. രാഷ്ട്രപതിയാൽ നാമനിർദ്ദേശം ചെയ്യപ്പെട്ട പാർലമെന്റംഗമായ സുരേഷ് ഗോപി വിഡ്ഢിവേഷം സ്വയം എടുത്തണിയുകയാണെന്ന് എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു.
എം പി ഫണ്ട് കേന്ദ്ര സർക്കാർ നിർത്തലാക്കിയിരിക്കെ തൃശൂരിൽ മാർക്കറ്റ് വികസനത്തിന് എം പി ഫണ്ട് നൽകുമെന്ന് പറയുന്നത് ആളെ പറ്റിക്കാനാണ്. സുരേഷ് ഗോപിയുടെ കുടുംബ ഫണ്ടെടുത്ത് വികസനം നടത്തേണ്ട ഗതികേട് കേരളത്തിനില്ല.
ജനപ്രതിനിധികളായ എം പിമാരെ സല്യൂട്ട് ചെയ്യുന്നത് പൊലീസ് മാന്വലിൽ പറയുന്നില്ല. ബിജെപി നേതാക്കളുടെ തിണ്ണ നിരങ്ങി ഒപ്പിച്ചെടുത്ത എം പി സ്ഥാനവുമായി ഓടു പൊളിച്ച് പാർലമെന്റിൽ കെട്ടിയിറങ്ങിയ സുരേഷ് ഗോപി അതിന് അർഹനല്ല.
പിൻവാതിൽ എം പി സ്ഥാനം അഹങ്കാരവും അലങ്കാരവുമായി കൊണ്ടു നടക്കുന്നയാളാണ് സുരേഷ് ഗോപി. നോമിനേറ്റ് ചെയ്ത വ്യക്തി എന്ന നിലക്ക് ഇദ്ദേഹത്തിന് പൊതുസമൂഹത്തിൽ പെരുമാറാനുള്ള സാമാന്യ വിജ്ഞാനം നൽകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി അയച്ചതായും സലീം മടവൂർ പറഞ്ഞു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.