- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ എസ് പി വിട്ട സലിം പി ചാക്കോ കോൺഗ്രസിൽ; അംഗത്വമെടുത്ത വാർത്ത പുറത്തു വിടാതെ ഡിസിസി; പട്ടിണിയും പൊലീസ് മർദനവും പ്രവർത്തകർ നിങ്ങൾക്ക് മാപ്പു നൽകില്ലെന്ന ഫേസ് ബുക്ക് പോസ്റ്റുമായി ഡിസിസി വൈസ് പ്രസിഡന്റ് വെട്ടുർ ജ്യോതിപ്രസാദ്: പാർട്ടിയിൽ എതിർപ്പ് ശക്തം
പത്തനംതിട്ട: ആർഎസ്‌പിയിൽ നിന്ന് രാജിവച്ച ആർവൈഎഫ് മുൻ ദേശീയ സെക്രട്ടറി സലിം പി ചാക്കോയ്ക്ക് അംഗത്വം നൽകിയതിനെതിരേ കോൺഗ്രസിൽ എതിർപ്പ് ശക്തം. ഇന്നലെയാണ് സലിമിന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസ് അംഗത്വം നൽകിയത്. കോൺഗ്രസ് രഹസ്യമാക്കി വച്ച ഈ വിവരം സലിം തന്നെയാണ് പ്രസ്താവനയായി പത്രം ഓഫീസുകളിൽ എത്തിച്ചത്. ഇതു സംബന്ധിച്ച് ഡിസിസി ഒരു പത്രക്കുറിപ്പ് പോലും ഇറക്കിയില്ല. ഇതിന് പിന്നാലെ എതിർപ്പുമായി ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ് അടക്കമുള്ള നേതാക്കളും പ്രവർത്തകരും രംഗത്ത് എത്തി. വർഷങ്ങളായി കോൺഗ്രസിൽ വിടുപണി ചെയ്തിട്ടും അർഹിച്ച സ്ഥാനമാനങ്ങൾ നൽകാതെ സലിമിനെ പോലൊരാൾക്ക് പാർട്ടിയിൽ അംഗത്വം കൊടുത്തതിലാണ് എതിർപ്പ് ശക്തമായിരിക്കുന്നത്. കഴിഞ്ഞ ആർവൈഎഫ് സംസ്ഥാന സമ്മേളനത്തിന് പിന്നാലെയാണ് സലിം പി ചാക്കോ ആർഎസ്‌പിയിൽ നിന്ന് രാജിവച്ചത്. സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ ആരോപണം ഉന്നയിച്ചായിരുന്നു സലിമിന്റെ രാജി. ഡിസിസി പ്രസിഡന്റായിരുന്ന ബാബു ജോർജിന്റെ താൽപര്യം കൂടിയാണ് സലിമിനെ കോൺഗ്രസിൽ എത്തിച്ചത്.
പത്തനംതിട്ട: ആർഎസ്‌പിയിൽ നിന്ന് രാജിവച്ച ആർവൈഎഫ് മുൻ ദേശീയ സെക്രട്ടറി സലിം പി ചാക്കോയ്ക്ക് അംഗത്വം നൽകിയതിനെതിരേ കോൺഗ്രസിൽ എതിർപ്പ് ശക്തം. ഇന്നലെയാണ് സലിമിന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസ് അംഗത്വം നൽകിയത്.
കോൺഗ്രസ് രഹസ്യമാക്കി വച്ച ഈ വിവരം സലിം തന്നെയാണ് പ്രസ്താവനയായി പത്രം ഓഫീസുകളിൽ എത്തിച്ചത്. ഇതു സംബന്ധിച്ച് ഡിസിസി ഒരു പത്രക്കുറിപ്പ് പോലും ഇറക്കിയില്ല. ഇതിന് പിന്നാലെ എതിർപ്പുമായി ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ് അടക്കമുള്ള നേതാക്കളും പ്രവർത്തകരും രംഗത്ത് എത്തി. വർഷങ്ങളായി കോൺഗ്രസിൽ വിടുപണി ചെയ്തിട്ടും അർഹിച്ച സ്ഥാനമാനങ്ങൾ നൽകാതെ സലിമിനെ പോലൊരാൾക്ക് പാർട്ടിയിൽ അംഗത്വം കൊടുത്തതിലാണ് എതിർപ്പ് ശക്തമായിരിക്കുന്നത്.
കഴിഞ്ഞ ആർവൈഎഫ് സംസ്ഥാന സമ്മേളനത്തിന് പിന്നാലെയാണ് സലിം പി ചാക്കോ ആർഎസ്‌പിയിൽ നിന്ന് രാജിവച്ചത്. സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ ആരോപണം ഉന്നയിച്ചായിരുന്നു സലിമിന്റെ രാജി. ഡിസിസി പ്രസിഡന്റായിരുന്ന ബാബു ജോർജിന്റെ താൽപര്യം കൂടിയാണ് സലിമിനെ കോൺഗ്രസിൽ എത്തിച്ചത്. ഇക്കാര്യം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള സീറ്റ് സലിമിന് നൽകാമെന്നായിരുന്നു വാഗ്ദാനം. ഓർത്തഡോക്സ് സഭയിൽനിന്നുള്ള വീണാ ജോർജിനെതിരേ അതേ സഭയിൽനിന്നു തന്നെയുള്ള സലിമിനെ മത്സരിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതു കേട്ടാണ് സലിം പാർട്ടി വിട്ടത്.
എസ്എഫ്ഐയുടെ നേതാവായിട്ടായിരുന്നു സലിമിന്റെ തുടക്കം. ജില്ലാ-സംസ്ഥാന നേതൃത്വം വരെയെത്തിയ സലിം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് പുറത്തായത്. അതിന് ശേഷമാണ് ആർഎസ്‌പിയിൽ ചേർന്നത്. ഒരു തവണ മലയാലപ്പുഴ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുകയും ചെയ്തു. അന്ന് എതിർസ്ഥാനാർത്ഥി ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് ബാബു ജോർജായിരുന്നു. ബാബുവിനെതിരേ രൂക്ഷമായ ആരോപണം അന്നുച്ചയിച്ച സലിം പിന്നീട് അദ്ദേഹത്തിന്റെ വിനീത വിധേയനാകുന്നതാണ് കണ്ടത്. ബാബു ജോർജ് ഡിസിസി പ്രസിഡന്റായപ്പോൾ ഫ്ളക്സ് ബോർഡ്, പോസ്റ്റർ എന്നിവ പതിക്കുന്നതിന്റെ ചുമതല സലിമാണ് ഏറ്റെടുത്തത്. ആർഎസ്‌പിയുടെ പേരിൽ ഡിസിസി പ്രസിഡന്റിന് സ്വാഗതമോതി ബോർഡ് സ്ഥാപിച്ചത് പാർട്ടിയിൽ വലിയ വിമർശനത്തിന് കാരണമായി. അന്ന് തന്നെ സലിം പാർട്ടി വിടാൻ പോകുന്നുവെന്ന് സൂചനയുണ്ടായിരുന്നു.
രൂക്ഷമായ വിമർശനമാണ് സലിമിനെതിരേ ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഉന്നയിക്കുന്നത്. ഏനും പൂവത്താളും എന്ന തലക്കെട്ടിലുള്ള പോസ്റ്റ് ഇങ്ങനെ:
സലിം പി ചാക്കോ കോൺഗ്രസ് അംഗത്വം എടുക്കുന്നതിനെ സ്വാഗതംചെയ്യൂന്നു. കോളജ് കാലം മുതൽ കെഎസ്‌യു പ്രവർത്തകരായും അടുത്ത സഹപ്രവർത്തകനും കുടുംബ സുഹൃത്തുമായ കൊച്ചുമോൻ മികച്ചസംഘാടകനാണെന്നതിൽ തർക്കമില്ല.
പക്ഷേ സലിമിന് അംഗത്വം കൊടുക്കാൻ ചില നേതാക്കൾ സ്വീകരിച്ച മാർഗത്തോട് ഈ പ്രസ്ഥാനത്തിനു വേണ്ടി ഒട്ടേറെ പാടുപെടുകയും ഇന്നും നിരവധി കേസൂകളിൽ പ്രതികളാക്കപ്പെടുകയും ചെയ്ത ഞാനടക്കമുള്ളവരുടെ ശക്തമായ വിയോജിപ്പ് ഇവിടെ രേഖപ്പെടുത്തട്ടെ.
ജില്ലയിൽ നിരവധി ഉത്തരവാദപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാക്കളുംഅഖിലേന്ത്യാ നേതൃത്വം തന്നെ നിയമിച്ച ഡിസിസി ഭാരവാഹികളും കെപിസിസി നേതാക്കളും ജനനായകരും ഉള്ളപ്പോൾ അവരോടൊന്നും ആലോചിക്കാതെ എന്തിന് ഞാനടക്കമുള്ള കോന്നി നിയോജക മണ്ഡലത്തിലേയോ മൈലപ്രാ മണ്ഡലത്തിേലയാ പ്രവർത്തകരോ നേതാക്കളോ അറിയാതെ ഇത്തരത്തിലൊരു നടപടിയെടുത്തത് ഉചിതമായില്ല. ഡിസിസി ഭാരവാഹികളും ചില ഉന്നത നേതാക്കളും വാട്സാപ്പു വഴിയും ഫേസ്‌ബുക്കിലൂടെയും വേണേൽ ഇതൊക്കെ അറിഞ്ഞോളണം എന്ന സമീപനം പാർട്ടിക്ക് ചേർന്നതല്ല.
കൂടെയുള്ളവരെ വിശ്വാസത്തിലെടുക്കാതെ പിണറായിയുടെ ഉപദേശിപ്പടയേപ്പോലുള്ളവരുടെ മാത്രം സാരോപദേശങ്ങൾ കേട്ട് തീരുമാനമെടുക്കുന്നവർ ഒന്നറിയുക...
പട്ടിണികിടന്നും കടത്തിണ്ണയിലുറങ്ങിയും പൊലീസിന്റെയും സിപിഎമ്മിന്റെയും കൊടിയ മർദനങ്ങൾ ഏറ്റ് വിയർപ്പും ചോരയും ചീന്തിയ തലമുറ നിങ്ങൾക്ക് മാപ്പ് നൽകില്ല.
അച്ചടക്ക ലംഘകരും പുറത്താക്കപ്പെട്ടവരും പാർട്ടി വേദികളിൽ സജീവമാവുകയും മെമ്പർഷിപ്പ് ചേർക്കുകയും ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ ഇതും ഇതിനപ്പുറവും നടക്കും.
പ്രിയപ്പട്ടവരെ നാം നോക്കുകുത്തികൾ...
നമുക്കിനിയും സമരങ്ങൾചെയ്യാം..
തൊണ്ടപൊട്ടി സിന്ദാബാദ് വിളിക്കാം..
കേസുകളിൽപ്രതികളാകാം..
കൊടികെട്ടുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്യാം..
കിട്ടിയ പാർട്ടി പോസ്റ്റുമായി മൗനവാത്മീകത്തിലമരാം..
ഇവിടെ പലരൂം വരും..പോകും..അറിയണ്ട...പറയണ്ട...മിണ്ടണ്ട..
അടിക്കുറിപ്പ്....
ഈ തിരക്കഥ മുൻപേ രചിക്കപ്പെട്ടത്... രമേശ് ചെന്നിത്തല നേതൃത്വം നൽകി..എൻകെ പ്രേമചന്ദ്രൻ നയിച്ച യുഡിഎഫ് ജാഥ ജില്ലയിൽ വൻ പരാജയമായിരുന്നു.. കാരണം അന്വേഷിച്ചു വരുന്നു.