- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് കൊല്ലം മുമ്പ് കുഞ്ഞുമായി സിറിയയ്ക്ക് പോയ ബ്രിട്ടീഷുകാരി കൊല്ലപ്പെട്ടു; വൈറ്റ് വിഡോ എന്ന പേരിൽ ഐസിസ് നേതാവായി മാറിയ സാലിയുടെ മരണത്തിൽ ആശ്വസിച്ച് ബ്രിട്ടനും അമേരിക്കയും
ഐസിസിലേക്ക് ബ്രിട്ടീഷ് യുവാക്കളെ ആകർഷിച്ച് റിക്രൂട്ട് ചെയ്തിരുന്ന സാലി ജോൺസ് എന്ന വൈറ്റ് വിഡോ യുഎസ് സിറിയയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ആക്രമണം നടക്കുന്നതിനിടെ റാഖയിലേക്ക് പലായനം ചെയ്യാൻ ഈ സ്ത്രീ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാൽ സാലിയുടെ 12 കാരൻ മകനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നാല് കൊല്ലം മുമ്പ് കുഞ്ഞുമായി സിറിയയ്ക്ക് പോയ ജിഹാദിയാണ് സാലി. തുടർന്ന് ഐസിസിന്റെ ഉന്നത റിക്രൂട്ടറായി മാറുകയും ഓൺലൈനിലൂടെ ജിഹാദി ആശയങ്ങൾ പ്രചരിപ്പിച്ചായിരുന്നു പ്രധാനമായും സാലി ചെറുപ്പക്കാരെ ഐസിസിലേക്ക് ആകർഷിച്ചെത്തിച്ചിരുന്നത്. ഏതാനും വർഷങ്ങളായി തീര തലവേദന സൃഷ്ടിച്ച് കൊണ്ടിരുന്ന ഈ വനിതാ ജിഹാദിയുടെ മരണത്തിൽ ബ്രിട്ടനും അമേരിക്കയും ആശ്വസിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാഖ്‌സിറിയ അതിർത്തിയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സാലി കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. സിറിയൻ അതിർത്തിയിലുള്ള താവളമായ മായാഡിന്നിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കവെയാണ് സാലി കൊല്ല
ഐസിസിലേക്ക് ബ്രിട്ടീഷ് യുവാക്കളെ ആകർഷിച്ച് റിക്രൂട്ട് ചെയ്തിരുന്ന സാലി ജോൺസ് എന്ന വൈറ്റ് വിഡോ യുഎസ് സിറിയയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ആക്രമണം നടക്കുന്നതിനിടെ റാഖയിലേക്ക് പലായനം ചെയ്യാൻ ഈ സ്ത്രീ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാൽ സാലിയുടെ 12 കാരൻ മകനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നാല് കൊല്ലം മുമ്പ് കുഞ്ഞുമായി സിറിയയ്ക്ക് പോയ ജിഹാദിയാണ് സാലി. തുടർന്ന് ഐസിസിന്റെ ഉന്നത റിക്രൂട്ടറായി മാറുകയും ഓൺലൈനിലൂടെ ജിഹാദി ആശയങ്ങൾ പ്രചരിപ്പിച്ചായിരുന്നു പ്രധാനമായും സാലി ചെറുപ്പക്കാരെ ഐസിസിലേക്ക് ആകർഷിച്ചെത്തിച്ചിരുന്നത്.
ഏതാനും വർഷങ്ങളായി തീര തലവേദന സൃഷ്ടിച്ച് കൊണ്ടിരുന്ന ഈ വനിതാ ജിഹാദിയുടെ മരണത്തിൽ ബ്രിട്ടനും അമേരിക്കയും ആശ്വസിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാഖ്‌സിറിയ അതിർത്തിയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സാലി കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. സിറിയൻ അതിർത്തിയിലുള്ള താവളമായ മായാഡിന്നിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കവെയാണ് സാലി കൊല്ലപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് 50 കാരിയായ ഈ സ്ത്രീ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് സിഐഎ വെളിപ്പെടുത്തുന്നത്.
എന്നാൽ ഇത് അന്ന് അവർ വ്യാപകമായി പരസ്യമാക്കിയിരുന്നില്ല. 12 കാരനായ സാലിയുടെ മകനും സ്‌ഫോടനത്തിൽ മരിച്ചുവെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാൽ ഇത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയും കൊല്ലപ്പെടുമെന്നറിഞ്ഞിരുന്നുവെങ്കിൽ ഈ ആക്രമണം നടത്തില്ലായിരുന്നുവെന്ന് ഒരു ഉറവിടം വെളിപ്പെടുത്തുന്നു. ഐസിസ് ക്യാമ്പിലെ ദുരവസ്ഥകളിൽ മനം മടുത്ത് സാലി റാഖയിൽ നിന്നും ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇതിന് മുമ്പ് പുറത്ത് വന്നിരുന്നു. ഡസൻ കണക്കിന് തീവ്രവാദ ആക്രമണങ്ങളുടെ ബുദ്ധിയായി പ്രവർത്തിച്ചതിനാൽ സാലിയെ പെന്റൺ ഉയർന്ന മുൻഗണനയുള്ള കിൽ ലിസ്റ്റിലാണ് പെടുത്തിയിരുന്നത്.
21കാരനായ ഐസിസ് ഭീകരൻ ജുനൈദ് ഹുസൈനെ വിവാഹം ചെയ്തതിന് ശേഷമാണ് കെന്റിലെ ചാത്തമിലുള്ള കുടുംബത്തെ ഉപേക്ഷിച്ച് പെന്റ് റോക്കറായിരുന്നു സാലി 2013ൽ സിറിയിലേക്ക് കടന്നിരുന്നത്.എന്നാൽ 2016ൽ ഈ സ്ത്രീയുടെ ഭർത്താവ് ഹുസൈൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഹുസൈൻ അൽ ബ്രിട്ടാനി എന്ന പേരിൽ സാലി ഐസിസിലേക്ക് ബ്രിട്ടീഷ് യുവാക്കളെ ആകർഷിച്ച് റിക്രൂട്ട് ചെയ്തിരുന്നു. ഈ സ്ത്രീയുടെ ബ്രിട്ടീഷുകാരനായ 12 വയസുള്ള മകൻ ഐസിസിന്റെ ചൈൽഡ് ഫൈറ്ററായി പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. പട്ടാളക്കാരെ കൊല്ലാനാണ് ഈ ബാലനെ നിയോഗിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. അബു അബ്ദുള്ളാ അൽബ്രിട്ടാനി എന്ന പേരിലാണീ ബാലൻ പ്രവർത്തിച്ചിരുന്നത്. സാലി റാഖയിൽ നിന്നും ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ആഗ്രഹിച്ചപ്പോൾ അമ്മയെ തടഞ്ഞ് നിർത്തിയിരുന്നത് ഈ ബാലനായിരുന്നുവെന്ന റിപ്പോർട്ട് ഇതിന് മുമ്പ് പുറത്ത് വന്നിരുന്നു. ഈ ബാലന് എന്ത് സംഭവച്ചുവെന്ന കാര്യം ഇപ്പോൾ നിഗൂഢമായിരിക്കുകയാണ്.