- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങിനിടെ പരുക്കേറ്റ ഹോളിവുഡ് നടിയെ ആശുപത്രിയിലെത്തിച്ചത് ഷൂട്ടിങ് സെറ്റിലെ അർദ്ധനഗ്ന വേഷത്തിൽ; ശ്രദ്ധയോടും കരുതലോടും പരിചരിച്ച ഡോക്ടർമാർക്ക് നന്ദി പറഞ്ഞ് സൽമാ ഹായേക്കിന്റെ ട്വീറ്റ് വൈറൽ
ഷൂട്ടിങ് സൈറ്റിൽ താരങ്ങൾക്ക് പരുക്കേക്കുക സ്വാഭാവികമാണ്. അത് പലതും വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. എന്നാൽ ഹോളിവുഡ് നടി സൽമാ ഹായേക്കിനേറ്റ പരുക്കിനേക്കാൾ വാർത്തയിൽ ഇടംപിടിച്ചത് പരുക്കേറ്റ നടി ആശുപത്രിയിലെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ പേരിലാണെന്ന് മാത്രം. നടി സെറ്റിൽ അണിഞ്ഞിരുന്ന അതി ലോലമായ വേഷത്തിലാണെത്രെ നടിയെ ആശുപത്ര
ഷൂട്ടിങ് സൈറ്റിൽ താരങ്ങൾക്ക് പരുക്കേക്കുക സ്വാഭാവികമാണ്. അത് പലതും വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. എന്നാൽ ഹോളിവുഡ് നടി സൽമാ ഹായേക്കിനേറ്റ പരുക്കിനേക്കാൾ വാർത്തയിൽ ഇടംപിടിച്ചത് പരുക്കേറ്റ നടി ആശുപത്രിയിലെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ പേരിലാണെന്ന് മാത്രം.
നടി സെറ്റിൽ അണിഞ്ഞിരുന്ന അതി ലോലമായ വേഷത്തിലാണെത്രെ നടിയെ ആശുപത്രിയിൽ എത്തിച്ചത്. ശരീരഭാഗങ്ങൾ ഏറെക്കുറെ വ്യക്തമായി പുറത്തുകാണുന്ന തരത്തിലുള്ള സുതാര്യമായ വസ്ത്രത്തിലായിരുന്നു പരിക്കേൽക്കുമ്പോൾ സൽമ. അതേ വേഷത്തിൽ ആയിരുന്നു അവരെ ആശുപത്രിയിലും എത്തിച്ചത്. പുതിയചിത്രം 'ഡ്രങ്ക് പേരന്റ്‌സ്' ന്റെ സെറ്റിൽ വച്ചായിരുന്നു താരത്തിന് പരിക്കേറ്റത്.
ചികിത്സയ്ക്ക് ശേഷം ശുശ്രൂഷിച്ച ഡോക്ടർമാർക്കിടയിൽ മാറിടം കൈകൊണ്ട് മറച്ച നിലയിൽ നിൽക്കുന്ന സ്വന്തം ചിത്രം താരം സാമൂഹ്യസൈറ്റിൽ പിന്നീട് പോസ്റ്റ് ചെയ്തു. സാരമായ പരിക്കൊന്നുമായിരുന്നില്ലെങ്കിലും തന്നെ സ്‌േനഹത്തോടെയും ശ്രദ്ധയോടെയും പരിചരിച്ച ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും താരം നന്ദി പറഞ്ഞു. തലയ്ക്ക് ചെറിയ പരിക്കേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലേക്ക് എത്തിച്ച തന്റെ വേഷം ഒട്ടും മാന്യമായിരുന്നില്ല.അതേസമയം വേഷത്തെ ഓർത്ത് താൻ ഒട്ടും കുണ്ഠിതപ്പെടുന്നില്ല. എന്നാൽ ഏറെ കരുതലോടെ ചികിത്സിച്ച ഡോക്ടർ ഫോസ്റ്റർക്കും എൽസ്മാനും നന്ദി രേഖപ്പെടുത്തുന്നു വെന്നും നടി ട്വീറ്റിൽ കുറിച്ചു.