- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരിശിനെ ആരാധിക്കുന്നവരുടെമേൽ തുടർ ആക്രമണങ്ങളെന്ന് പ്രഖ്യാപിച്ച് ഐസിസ്; ചാവേറായത് ലിബിയയിൽനിന്നും കുടിയേറിയ മുസ്ലിം കുടുംബത്തിലെ അംഗം; സഹോദരനെ അറസ്റ്റ് ചെയ്ത് പൊലീസ്
ലണ്ടൻ: മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ മരണത്തിനിടാക്കിയ ചാവേർ സ്‌ഫോടനം നടത്തിയ സൽമാൻ അബാദി ഏതാനും ആഴ്ചകളായി അതിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് സൂചന. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മകനായ സൽമാൻ അബാദി (22) ആണ് സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. ലിബിയയിൽനിന്നും ബ്രിട്ടനിലെത്തിയതാണ് ഇയാളുടെ കുടുംബം. കടുത്ത മതവിശ്വാസിയായിരുന്ന ഇയാൾ തെരുവിലൂടെ നടക്കുമ്പോഴും വീട്ടിലിരിക്കുമ്പോഴും മതവചനങ്ങളും മറ്റും ഉരുവിട്ടിരുന്നതായി സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയെ വിമർശിച്ച് പള്ളിയിൽ പ്രസംഗിച്ച തന്റെ നേർക്ക് സൽമാൻ കുപിതനായി നോക്കിയ കാര്യം നാട്ടിലെ പള്ളിയിലെ ഇമാമും ഓർമിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ കടുത്ത ആരാധകനായിരുന്ന സൽമാന്റെ സ്വഭാവം ഈവിധത്തിൽ മാറിപ്പോയിട്ട് ഏറെക്കാലമായില്ലെന്നും നാട്ടുകാർ പരയുന്നു. ഗദ്ദാഫി ഭരണകൂടത്തിൽനിന്നും രക്ഷതേടി ബ്രിട്ടനിൽ അഭയം പ്രാപിച്ചതാമ് സൽമാന്റെ കുടുംബം. സൗത്ത് മാഞ്ചസ്റ്ററിലെ ഫാളോഫീൽഡിൽ കഴിഞ്ഞ പത്
ലണ്ടൻ: മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ മരണത്തിനിടാക്കിയ ചാവേർ സ്‌ഫോടനം നടത്തിയ സൽമാൻ അബാദി ഏതാനും ആഴ്ചകളായി അതിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് സൂചന. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മകനായ സൽമാൻ അബാദി (22) ആണ് സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. ലിബിയയിൽനിന്നും ബ്രിട്ടനിലെത്തിയതാണ് ഇയാളുടെ കുടുംബം.
കടുത്ത മതവിശ്വാസിയായിരുന്ന ഇയാൾ തെരുവിലൂടെ നടക്കുമ്പോഴും വീട്ടിലിരിക്കുമ്പോഴും മതവചനങ്ങളും മറ്റും ഉരുവിട്ടിരുന്നതായി സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയെ വിമർശിച്ച് പള്ളിയിൽ പ്രസംഗിച്ച തന്റെ നേർക്ക് സൽമാൻ കുപിതനായി നോക്കിയ കാര്യം നാട്ടിലെ പള്ളിയിലെ ഇമാമും ഓർമിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ കടുത്ത ആരാധകനായിരുന്ന സൽമാന്റെ സ്വഭാവം ഈവിധത്തിൽ മാറിപ്പോയിട്ട് ഏറെക്കാലമായില്ലെന്നും നാട്ടുകാർ പരയുന്നു.
ഗദ്ദാഫി ഭരണകൂടത്തിൽനിന്നും രക്ഷതേടി ബ്രിട്ടനിൽ അഭയം പ്രാപിച്ചതാമ് സൽമാന്റെ കുടുംബം. സൗത്ത് മാഞ്ചസ്റ്ററിലെ ഫാളോഫീൽഡിൽ കഴിഞ്ഞ പത്തുവർഷത്തിലേറെയായി ഇവർ താമസിക്കുന്നു. വീട്ടിലെ നാല് മക്കളിൽ മൂന്നാമത്തെയാളാണ് സൽമാൻ. ഇയാളുടെ വീട്ടിൽ പൊലീസ് ഇന്നലെ വ്യാപകമായ തിരച്ചിൽ നടത്തി. അവിടെനിന്ന് ലഭിച്ച സ്‌ഫോടക വസ്തുക്കൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നശിപ്പിച്ചു. അബാദിയുടെ സഹോദരൻ ഇസ്മയീൽ താമസിക്കുന്ന വീട്ടിലും പൊലീസ് തിരച്ചിൽ നടത്തി. ഇസ്മയീലിനെ കസ്റ്റഡിയിലെടുത്തതായും സംശയമുണ്ട്.
ബ്രിട്ടനിൽ ആക്രമണങ്ങൾ തുടരുമെന്ന മുന്നറിയിപ്പോടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിട്ടുള്ളത്. കുരിശിനെ അരാധിക്കുന്നവരുടെ കൂട്ടത്തെ തകർത്തുവെന്നാണ് ആക്രമണത്തെക്കുറിച്ച് ഭീകരർ പ്രഖ്യാപിച്ചത്. കുരിശിനെ ആരാധിക്കുന്നവരുടെ നാട്ടിൽ ഇനിയും ആക്രമണം നടത്തുമെന്നും ഭീകരസംഘടന മുന്നറിയിപ്പ് നൽകുന്നു.
ഡിസ്ബറി മോസ്‌കിലെ ഇമാം മുഹമ്മദ് സയീദാണ് സൽമാന്റെ ഐസിസ് ബന്ധം വ്യക്തമാക്കുന്ന സൂചനകൾ നൽകിയത്. 2015-ൽ പള്ളിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കവെ, ഐസിസിനെതിരെ സംസാരിച്ച തന്റെ നേർക്ക് സൽമാൻ രൂക്ഷമായി നോക്കിയെന്ന് ഇമാം പറഞ്ഞു. തനിക്കെതിരെ ഏതാനും വിശ്വാസികളെക്കൂട്ടി പരാതി തയ്യാറാക്കാനും സൽമാൻ തയ്യാറായി.
കഴിഞ്ഞ ഏതാനും വർഷത്തിനിടെയാണ് സൽമാൻ ഭീകരസംഘടനയിൽ ആകൃഷ്ടനായതെന്നാണ് അന്വേഷണോദ്യോഗസ്ഥർ കരുതുന്നത്. ഇയാളുടെ സുഹൃദ്‌വലയവും പൊലീസ് നിരീക്ഷണത്തിലാണ്. വീട്ടിൽ പരിശോധന നടത്തിയ ഫോറൻസിക് ഉദ്യോഗസ്ഥർ, ബോംബുണ്ടാക്കാൻ സഹായിക്കുന്ന ചില ലഘുലേഖകൾ അവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.