- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിൽ കിടക്കുന്നത് പട്ടികളാണ്.. അങ്ങനെ കിടക്കുന്ന പട്ടികൾ ചിലപ്പോൾ ചത്തെന്നിരിക്കും; സൽമാനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് ഗായകനെതിരെ പ്രതിഷേധം
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കോടതി ശിക്ഷിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രണ്ട് വിധത്തിലാണ് പ്രതികരിച്ചത്. ചിലർ നീതിന്യായ വ്യവസ്ഥയെ പ്രശംസിച്ചപ്പോൾ താരത്തിന്റെ ആരാധകർ പ്രതികരിച്ചത് കോടതി വിധി തെറ്റാണെന്ന വിധത്തിലാണ്. എന്നാൽ, ഇതിനിടെ രൂക്ഷമായ പരാമർശവുമായി എത്തിയ സംഗീതജ്ഞൻ അഭിജിത്ത് ഭട്ടാചാര്യ പുലിവാല് പിടിച്ചു. റോഡിൽ കിടക്
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കോടതി ശിക്ഷിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രണ്ട് വിധത്തിലാണ് പ്രതികരിച്ചത്. ചിലർ നീതിന്യായ വ്യവസ്ഥയെ പ്രശംസിച്ചപ്പോൾ താരത്തിന്റെ ആരാധകർ പ്രതികരിച്ചത് കോടതി വിധി തെറ്റാണെന്ന വിധത്തിലാണ്. എന്നാൽ, ഇതിനിടെ രൂക്ഷമായ പരാമർശവുമായി എത്തിയ സംഗീതജ്ഞൻ അഭിജിത്ത് ഭട്ടാചാര്യ പുലിവാല് പിടിച്ചു.
റോഡിൽ കിടക്കുന്നത് പട്ടികളാണ്. അങ്ങനെ കിടക്കുന്ന പട്ടികൾ ചിലപ്പോൾ ചത്തെന്നിരിക്കും. റോഡുകൾ പാവപ്പെട്ടവന്റെ കുടുംബ സ്വത്തല്ല. തനിക്കും ഒരു വർഷത്തോളം വീടില്ലായിരുന്നെന്നും എന്നാൽ താൻ റോഡിൽ കിടന്നിട്ടില്ലെന്നും ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. ഒപ്പം സൽമാൻ ഖാന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡുകൾ ആർക്കും കിടക്കാൻ വേണ്ടി ഉണ്ടാക്കുന്നതല്ലെന്നും അതിനാൽ അപകടമുണ്ടായാൽ അത് െ്രെഡവറിന്റെയോ മദ്യപിച്ചിരിക്കുന്നവരുടെയോ തെറ്റല്ലെന്നും അഭിജിത് ട്വീറ്റിൽ പറയുന്നു. ട്വീറ്റ് വന്നതോടെ അഭിജിതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സൽമാനെ പിന്തുണയ്ക്കുന്നവർ പോലും അഭിജിത്തിന്റെ ട്വീറ്റിനെ വിമർശിച്ച് രംഗത്തെത്തി.
വാക്കുകളിൽ അഭിജിത്തിന്റെ അത്രയും വരില്ലെങ്കിലും നടി ഫറാ ഖാൻ അലിയുടെ ട്വീറ്റും വിവാദത്തിൽ ആയിട്ടുണ്ട്. റോഡരികിലും മറ്റും ആളുകൾ കിടന്നുറങ്ങുന്നത് കുറ്റകരമായ കാര്യമാക്കണമെന്നാണ് ഫറാ ഖാൻ അഭിപ്രായപ്പെട്ടത്.