ൺബീറുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം കത്രീന വീണ്ടും സൽമാനോട് അടുക്കുന്നുവെന്ന് വീണ്ടും ഗോസിപ്പുകോളങ്ങളിൽ വാർത്ത വരാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന 'ടൈഗർ സിന്ദ ഹെ' ആണ് ഈ കിംവദന്തികളുടെ കാരണം. കഴിഞ്ഞ വർഷം ഇറങ്ങിയ കത്രീനയുടെ രണ്ടു ചിത്രങ്ങളും പരാജയമായിരുന്നു അതുകൊണ്ടു തന്നെ കത്രീനയെ സഹായിക്കാനാണ് ഈ പുതിയ ചിത്രം എന്നു പറയുന്നു. ചിത്രത്തിന്റെ സെറ്റിൽ ഇരുവരും തമ്മിൽ മികച്ച സഹകരണമായിരുന്നു എന്നു റിപ്പോർട്ടുകൾ ഉണ്ട്.

ഇപ്പോഴിതാ ഈ വാർത്തകൾ പ്രചരിക്കുന്നതിനിടയിൽകത്രീനയുമായുള്ള ചിത്രം ആരാധകർ ക്കായി ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് സല്ലു. ഇരുവരും മുഖത്തോടു മുഖം നോക്കി നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ അണിയറക്കാർ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ചമയ്ക്കുന്ന കഥകളാണ് ഇവയെന്നാണ് മറ്റൊരു റിപ്പോർട്ട്. എന്നാൽ രൺബീർ കപൂറുമായുള്ള പ്രണയം തകർന്നതിന് ശേഷം പ്രണയത്തെക്കുറിച്ച് എന്നും ദേഷ്യത്തോടെ മാത്രമേ കത്രീന പ്രതികരിക്കാറുള്ളു. ഈ സ്വഭാവത്തിന് ഇപ്പോൾ കുറവ് വന്നിട്ടുണ്ടെന്നാണ് ബി ടൗൺ വർത്തമാനം.