മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ വെറുതേ വിട്ട കോടതിവിധിക്കെതിരെ ഇന്നലെയാണ് പുറത്തുവന്നത്. ഇതോടെ സോഷ്യൽ മീഡിയിൽ പ്രതിഷേധം ശക്തമാകുകയും സൽമാനെ ട്രോളുകയും ചെയ്യുകയായിരുന്നു ട്വിറ്റർ. ജോധ്പൂർ കോടതിയാണ് രണ്ട് പതിറ്റാണ്ട് മുമ്പത്തെ കേസിൽ സൽമാൻ കുറ്റവിമുക്തനായത്.

കൃഷ്ണമൃഗത്തെ വേട്ടയാടിയതിനും ലൈസൻസില്ലാത്ത ആയുധം കൈവശം വച്ചതിനും സൽമാൻ ഖാനെതിരെ കേസെടുത്ത്. കൃഷ്ണമൃഗത്തെ വേട്ടയാടാൻ സൽമാൻ ഖാൻ ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്കാണ് എന്ന കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വിധി വന്നതോടെ സോഷ്യൽ മീഡിയയിൽ സൽമാൻ ആരാധകർ ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാൽ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നാണ് ഭൂരിപക്ഷവും പ്രതികരിച്ചത്.

വിധിയോടെ കൃഷ്ണമൃഗം എങ്ങനെയാണ് മരിച്ചതെന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്. കൃഷ്ണമൃഗം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്‌തോ എന്ന ചോദ്യമാണ് മറ്റു ചിലർ ഉന്നയിച്ചത്. മറ്റു ചിലർ സൽമാൻ ഇന്ത്യൻ കോർട്ടിലെ രാജാവ് എന്നാണ് വിശേഷിപ്പിച്ചത്. റാഫേൽ നദാലിനെയും റോജർ ഫെഡററിനെയും പോലെയാണ് സൽമാൻ എന്നായിരുന്നു ചില ട്വീറ്റുകൾ.

ചില ട്വീറ്റുകൾ ഇങ്ങനെ: