- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൽമാൻ എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നു; എന്നെ പ്രണയിക്കുമ്പോൾ പോലും സൽമാന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; ഐശ്വര്യയും സൽമാൻ ഖാനും വേർപിരിഞ്ഞതിന്റെ കാരണങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ
ഒരു കാലത്ത് ബോളിവുഡ് ഏറ്റവും കൂടുതൽ ആഘോഷിച്ച പ്രണയമായിരുന്നു സൽമാൻഖാന്റേയും ഐശ്വര്യാ റായിയുടേയും. ഇരുവരും വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചവരും നിരവധിയാണ്. എന്നാൽ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. ഇന്ന് ഐശ്വര്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി സുഖമായി ജീവിക്കുന്നു. സൽമാൻ ഇപ്പോഴും ബാച്ചിലറായി തുടരുകയാണ്. സൽമാൻ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതാണ് ബന്ധം വേർപിരിയാൻ കാരണമെന്ന് ഐശ്വര്യ അന്ന് വ്യക്തമാക്കിയിരുന്നു. ഐശ്വര്യയുടെ ആ വെളിപ്പെടുത്തൽ ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ഇരുവരുടേയും പ്രണയം ബ്രേക്ക് അപ്പായ സമയം ഐശ്വര്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഐശ്വര്യ അന്ന് പറഞ്ഞത് ഇങ്ങനെ. ഞാനും സൽമാനും വേർപിരിഞ്ഞു. പക്ഷേ സൽമാൻ അതുമായി പരുത്തപ്പെട്ടിട്ടില്ല. മദ്യാസക്തിയും അതേത്തുടർന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചാണ് ഞാൻ കൂടെ നിന്നത്. പക്ഷേ, അവസാനം എനിക്ക് ലഭിച്ചത് മാനസികവും ശാരീരിരികവുമായ അധിക്ഷേപവും വിശ്വാസവഞ്ചനയും അവ
ഒരു കാലത്ത് ബോളിവുഡ് ഏറ്റവും കൂടുതൽ ആഘോഷിച്ച പ്രണയമായിരുന്നു സൽമാൻഖാന്റേയും ഐശ്വര്യാ റായിയുടേയും. ഇരുവരും വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചവരും നിരവധിയാണ്. എന്നാൽ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. ഇന്ന് ഐശ്വര്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി സുഖമായി ജീവിക്കുന്നു. സൽമാൻ ഇപ്പോഴും ബാച്ചിലറായി തുടരുകയാണ്.
സൽമാൻ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതാണ് ബന്ധം വേർപിരിയാൻ കാരണമെന്ന് ഐശ്വര്യ അന്ന് വ്യക്തമാക്കിയിരുന്നു. ഐശ്വര്യയുടെ ആ വെളിപ്പെടുത്തൽ ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ഇരുവരുടേയും പ്രണയം ബ്രേക്ക് അപ്പായ സമയം ഐശ്വര്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഐശ്വര്യ അന്ന് പറഞ്ഞത് ഇങ്ങനെ.
ഞാനും സൽമാനും വേർപിരിഞ്ഞു. പക്ഷേ സൽമാൻ അതുമായി പരുത്തപ്പെട്ടിട്ടില്ല. മദ്യാസക്തിയും അതേത്തുടർന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചാണ് ഞാൻ കൂടെ നിന്നത്. പക്ഷേ, അവസാനം എനിക്ക് ലഭിച്ചത് മാനസികവും ശാരീരിരികവുമായ അധിക്ഷേപവും വിശ്വാസവഞ്ചനയും അവജ്ഞയും ആണ്.
വേർപിരിഞ്ഞതിന് ശേഷം സൽമാൻ എന്നെ വിളിച്ച് അസംബന്ധങ്ങൾ പറയുമായിരുന്നു. എന്റെ സഹതാരങ്ങളുമായി എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് വരെ സൽമാൻ സംശയിച്ചു. അഭിഷേക് ബച്ചൻ ഷാരൂഖ് ഖാൻ എന്നിവരുമായെല്ലാം എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. സൽമാൻ എന്നെ ശാരീരികമായി ഉപദ്രവിച്ച സമയങ്ങളുണ്ടായിരുന്നു ഭാഗ്യം കൊണ്ട് അതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞാൻ ജോലിക്ക് പോകുമായിരുന്നു.
അതുകൊണ്ടാണ് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ ഞാൻ സൽമാനുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നപ്പോഴും സൽമാൻ മറ്റ് ബന്ധങ്ങളുണ്ടായിരുന്നതായും അത് പരോക്ഷമായി തന്നോട് കുറ്റസമ്മതം നടത്തിയതായും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. എന്റെ നല്ലതിനും എന്റെ കുടുംബത്തിന്റെ ആത്മാഭിമാനത്തിനും വേണ്ടി ഞാൻ സൽമാൻ ഖാനുമായി ഇനി ഒരുമിച്ച് പ്രവർത്തിക്കില്ല. സൽമാൻ ഖാൻ എന്ന അധ്യായം എന്റെ ജീവിതത്തിലെ പേടിസ്വപ്നമാണ്. ആ അധ്യായം അവസാനിച്ചതിൽ എനിക്ക് സമാധാനമുണ്ട്.
പക്ഷേ ഐശ്വര്യയുടെ ആരോപണങ്ങൾക്ക് സൽമാൻ മറുപടി നൽകിയത് ഇങ്ങനെയാണ്. ഞാൻ ഒരിക്കലും ഐശ്വര്യയെ തല്ലിയിട്ടില്ല. ആർക്ക് വേണമെങ്കിലും എന്നെ തല്ലാം. സെറ്റിലുള്ള ഏതൊരു ഫൈറ്റർക്കും എന്നെ തല്ലാം. അതുകൊണ്ടാണ് ആളുകൾക്ക് എന്നോട് ഭയമില്ലാത്തത്.ഞാനും വൈകാരികമായി പെരുമാറാറുണ്ട്. അങ്ങനെ വരുമ്പോൾ ഞാൻ എന്നെ തന്നെ വേദനിപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഞാൻ ചുമരിൽ എന്റെ തല ഇടിപ്പിക്കും. എനിക്ക് മറ്റാരെയും ഉപദ്രവിക്കാനാവില്ല. നമുക്ക് നമ്മളെത്തന്നെ നിയന്ത്രിക്കാൻ കഴിയാതെ വരുന്ന ചില സന്ദർഭങ്ങളുണ്ടാകാറുണ്ട്. അത്തരത്തിലൊരു അവസ്ഥയിൽ ഞാൻ ആകെ മർദിച്ചിട്ടുള്ളത് സുഭാഷ് ഘായെ ആണ്. എന്നാൽ പിറ്റേ ദിവസം തന്നെ ഞാൻ അയാളോട് മാപ്പും പറഞ്ഞു എന്നും സൽമാൻ വ്യക്തമാക്കി.