സിനിമാ താരങ്ങൾക്കിടിൽ പരസ്പരമുള്ള സൗഹൃദം പുതുക്കുന്നത് പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തുമാണ്. എന്നാൽ അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിനിടെ സൽമാൻ ഖാൻ നടത്തിയ ആലിംഗനം ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. താരങ്ങളാൽ തിങ്ങി നിറഞ്ഞ ബിഗ് സീ എന്റർടെയ്‌മെന്റ് അവാർഡ് ചടങ്ങിനിടെയായിരുന്നു സംഭവം. പുരസ്‌കാര വേദിയിലെത്തിയ സൽമാൻ ഖാനെ കണ്ടപ്പോൾ നടി സന ഖാൻ ഓടി വന്ന് കെട്ടിപ്പിടിക്കു കയായിരുന്നു. എന്നാൽ സൽമാൻ ഖാൻ തിരിച്ച് കെട്ടിപ്പിടിച്ചതാണ് ചർച്ചയായിരിക്കുന്നത്.

ബാക്ക്ലെസ് വസ്ത്രം ധരിച്ച് ഗ്ലാമറസായെത്തിയ സനയെ ചേർത്ത് പിടിക്കാതെ കൈ ചുരുട്ടി പിടിക്കുകയായിരുന്നു. എന്തായാലും സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.സൽമാൻ ഖാന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നു കൊണ്ടിരിക്കുയാണ്. സൽമാൻ ഖാന് നാണം വന്നിട്ടാണോ സനയെ കെട്ടിപിടിക്കാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

സൽമാൻ മുമ്പ് ഇതുപോലെ തന്നെ പൊതുപരിപാടിയിൽ കത്രീനയെയും ആലിയ ഭട്ടിന്റെയും നടുവിൽ നിന്ന സൽമാൻ ഖാൻ ആലിയയെ കെട്ടിപിടിച്ചിരുന്നില്ല. എന്നാൽ കത്രീന താരത്തിന്റെ കൈ കൊണ്ട് ആലിയയെ കെട്ടിപിടിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
സൽമാൻ ഖാനും കത്രീന കൈഫും നായിക നായകന്മാരായി അഭിനയിക്കുന്ന ടൈഗർ സിന്ദാ ഹെ എന്ന ചിത്രമാണ് സൽമാൻ ഖാന്റെ അടുത്ത് റിലീസിനൊരുങ്ങുന്ന ചിത്രം.