അനുജത്തി വിവാഹിതയായി. ചേട്ടന്റെ കല്ല്യാണം ഉടനുണ്ടാകുമോ എന്ന ചോദ്യമാണ് ബോളിവുഡിൽ ഇപ്പോൾ സജീവമാകുന്നത്. സൽമാൻ ഖാന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇതിനിടെയിൽ സൽമാന് പുതിയ കൂട്ടുകാരിയായെന്ന ഗോസിപ്പും ഉയരുന്നു. ഹൈദരാബാദിലെ സഹോദരി അർപിത ഖാന്റെ കല്ല്യാണത്തിനിടെയാണ് സൽമാന്റെ പുതിയ കൂട്ടുകാരിയെ പിടികൂടിയതെന്നാണ് സംസാരം.

സംഗീത ബിജ്‌ലാനി, സോമി അലി, ഐശ്വര്യ റായ്, കത്രീന കൈഫ് എന്നിവരെയെല്ലാം ചേർത്ത് സൽമാനുമായി ഗോസിപ്പുകൾ ഉയർന്നിരുന്നു. ഈ കൂട്ടത്തിലേക്കാണ് ലുലിയ വണ്ടൂർ എത്തുന്നത്. റൊമാനിയൻ മോഡലും നടിയും ആണ് ലുലിയ വണ്ടൂർ. 2011 ൽ ഏക് ദ ടൈഗർ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഡുബ്ലിൻ വച്ചാണ് പ്രശസ്ത റൊമാനിയൻ മോഡലായ ലുലിയയും ആയി സൽമാൻ പരിചയപെടുന്നത്. ആ അടുപ്പം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുമോ എന്നാതണ് ബോളിവുഡ് ഉറ്റുനോക്കുന്നത്.

ഹൈദരാബാദിൽ വച്ച് സൽമാന്റെ സഹോദരി അർപിത ഖാന്റെ വിവാഹ ദിനത്തിലാണ് സൽമാന്റെ പുതിയ കൂട്ടുകാരിയെ ആരാധകർ കാണുന്നത്. അർപിത ഖാന്റെ വിവാഹത്തിൽ സൽമാൻ ഖാനും ലുലിയയും പ്രണയ ജോഡികളെ പോലെ നടന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. കല്യാണത്തിന് പങ്കെടുത്ത ചില ബന്ധുക്കളും ഇത് സമ്മതിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ പറയുന്നു.

ലുലിയയെ കുടുംബാഗങ്ങൾക്ക് സൽമാൻ പരിചയപ്പെടുത്തിയത്രേ. എല്ലാവരും സൽമാന്റെ പുതിയ കാമുകിയെ അംഗീകരിക്കുകയും ചെയ്തു. കല്ല്യാണത്തിന് ഓടി നടന്ന് മരുമകളുടെ റോൾ ലുലിയയും ഗംഭീരമാക്കിയെന്നാണ് റിപ്പോർട്ട്. വിവാഹ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് മുംബൈയിൽ തിരിച്ചെത്തിയ ലുലിയ ബാന്ദ്രയിൽ ഉള്ള പഞ്ച നക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. ഇതിനടുത്ത് തന്നെയാണ് സൽമാൻ ഖാന്റെ അപ്പാർട്ട്‌മെന്റും. ലുലിയയുടെ ഹോട്ടൽ ബിൽ അടക്കുന്നത് ഈ മസിൽമാൻ തന്നെന്നാണ് സൂചന.

എൺപതുകളിൽ സംഗീത ബിജിലാനിയുമായുള്ള സൽമാന്റെ ബന്ധം ഏറെ ചർച്ചയായി. അതിന് ശേഷം കത്രീന കൈഫും സോമി അലിയുമൊക്കെ സൽമാനുമായുള്ള ഗോസിപ്പിൽ നിറഞ്ഞു.