ണ്ട് ദിവസം മുമ്പാണ് ബോളിവുഡ് ലോകത്തെയും സല്ലുഫാൻസിനെയും ഒക്കെ ഞെട്ടിച്ചുകൊണ്ട് സൽമാന്റെ വിവാഹ വാർത്ത വെളിയിൽ വന്നത്. ബോളിവുഡിലെ എക്കാലത്തെയും മോസ്റ്റ് എലിജിബിൾ ബാച്ചിലർ സൽമാന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും അടുത്ത വർഷം വിവാഹം നടക്കുമെന്നുമായിരുന്നു വാർത്ത.

ഏറെക്കാലമായി സൽമാനൊപ്പം ചേർത്ത് വായിച്ച റൊമേനിയൻ ടി വിതാരംഇയുലിയെയാണ് സല്ലു വിവാഹം ചെയ്യുന്നതെന്നായിരുന്നു റിപ്പോർട്ട്.ഇയുലിയയുടെ മാനേജരാണ് പുതിയ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. സൽമാന്റെയും ഇയുലിയുടെയും വിവാഹ വിശ്ചയം കഴിഞ്ഞു എന്നും അടുത്ത വർഷത്തിൽ വിവാഹം ഉണ്ടാകും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതിനെതിരെ സൽമാനോ ഇയുലിയോ പ്രതികരിച്ചിരുന്നില്ല.

സംഭവം സോഷ്യൽമീഡിയ ആഘോഷിക്കാൻ തുടങ്ങിയതോടെ അനിയത്തി അർപിത വാർത്ത നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. പുറത്ത് വന്ന വാർത്ത മുഴുവനായി വിശ്വസിക്കരുത് എന്നാണ് അർപ്പിത ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിവാഹ നിശ്ചയം കഴിഞ്ഞു എന്നോ ഇല്ല എന്നോ ട്വീറ്റിലും കൃത്യമായി പറഞ്ഞിട്ടില്ല. എന്നാൽ വാർത്തകൾ മുഴുവനായി വിശ്വസിക്കരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും അപ്പോൾ എന്തോ സത്യം ഒളിച്ചിരിക്കുന്നുണ്ട് എന്നുമാണ് ഇപ്പോൽ പാപ്പരാസികൾ പറയുന്നത്. എന്തായാലും സംഭവത്തിൽ സൽമാൻ തന്നെ വിശദീകരണം നല്കുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് ലോകവും ആരാധകരും