മോസ്റ്റ് എലിജിബിൾ ബാച്ചിലർ' എന്ന് മാദ്ധ്യമങ്ങൾ ആഘോഷിക്കുന്ന സൽമാൻ ഖാന്റെ കാമുകിമാരിൽ ഏറ്റവും ഒടുവിലായി മാദ്ധ്യമങ്ങൾ ആഘോഷിക്കുന്ന പേരാണ് റൊമേനിയൻ സുന്ദരി യൂലിയ വന്ദൂറിന്റേത്. മിസ്സിസ് ബച്ചനായ ഐശ്വര്യാ റായിയും കത്രീനാ കൈഫും നമ്മുടെ അസിനും അടക്കം പലരും സൽമാന്റെ കാമുകിമാരാണെന്ന് ബോളിവുഡ് അടക്കം പറഞ്ഞിത് പോലെ തന്നെയാണ് ഇപ്പോൾ യൂലിയയുടെ പേര് ബോളിവുഡ് ആഘോഷമാക്കുന്നത്.

എന്തായാലും ഇവർ തമ്മിൽ പ്രണയമാണെന്നും അവർ ഉടൻ തന്നെ വിവാഹം കഴിക്കുമെന്നുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് നാൾ കുറേയായി. ഇതുവരെ ഇതിനൊരു സ്ഥിരീകരണം ഇരുവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സൽമാൻ നല്ല സുഹൃത്താണെന്നാണ് യൂലിയ പറയുന്നത്. സൽമാനാകട്ടെ ആ ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം തന്നിട്ടുമില്ല.

എന്നാലിപ്പോൾ ബോളിവുഡിലെ മാദ്ധ്യമങ്ങൾ ആഘോഷിക്കുന്നത് മറ്റൊരു കാര്യമാണ്. സൽമാന്റെ കുടുംബത്തിനൊപ്പം യൂലിയ താമസമാക്കാനൊരുങ്ങുന്നതായാണ് സൂചന. ഖാൻ കുടുംബം എവിടെ പോയാലും അവർക്കൊപ്പം കാണുന്ന യുലിയ ഇപ്പോൾ സൽമാനും കുടുംബത്തിനും ഒപ്പം അദ്ദേഹം ബാന്ദ്രയിൽ വാങ്ങിയ വീട്ടിലേക്ക് ഉടൻ തന്നെ താമസം മാറുമെന്നാണ് റിപ്പോർട്ട്.

വർഷങ്ങളായി ഗ്യാലക്‌സി അപ്പാർട്ട്‌മെന്റിലെ ഫ്‌ലാറ്റിൽ കഴിയുന്ന സൽമാൻ കുറച്ചു കൂടി വലിയ ഏരിയയിലേക്ക് മാറണമെന്ന് മുമ്പ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.