ൽമാന്റെ വിവാഹത്തിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറേ യായി.സൽമാന്റെ പ്രണയം എന്നും ഗോസിപ്പുകളിൽ ഇടം നേടിയ സംഭവമാണെങ്കിലും ഇതുവരെ വിവാഹത്തിന് പിടികൊടുക്കാതെ നടക്കുകയായിരുന്നു ബോളിവുഡിലെ പ്രണയകാമുകൻ. എന്നാൽ ഒടുവിൽ സൽമാനും വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.

51 ാം ജന്മദിനത്തിലാണ് നടൻ വിവാഹിതനാകുന്നതെന്നാണ് സൂചന. ഇക്കാര്യത്തിൽ അടുത്ത കാലത്ത് പുറത്തുവന്ന ഗോസിപ്പുകൾ സത്യമാകുകയാണെന്നും സൽമാന്റെ നിലവിലെ ഗേൾഫ്രണ്ടും റുമാനിയക്കാരിയുമായ ലൂലിയ വെഞ്ചറിനെ തന്നെയാണ് താരം വിവാഹം കഴിക്കുന്നതെന്നുമാണ് കേൾക്കുന്നത്.മാതാവിന്റെ ഇടപെടലാണ് താരത്തെ മോസ്റ്റ് എലിജിബിൾ ബാച്ച്ലർ പദവി പിൻതുടരുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നതെന്നാണ് വിവരം. മാതാവിന്റെ നിർബ്ബന്ധം ഏറിയതോടെ താരം വിവാഹത്തിന് സമ്മതം മൂളിയിരിക്കുകയാ ണെന്നും താരത്തിന്റെ 51ാം ജന്മദിനമായ 2016 ഡിസംബർ 27 ന് ഇവരുടെ വിവാഹം തീരുമാനിച്ചിരിക്കുക യാണെന്നും മുംബൈ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഇപ്പോഴും ഇക്കാര്യത്തിൽ താരമോ താതത്തിന്റെ കുടുംബമോ സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ട് നൽകിയിട്ടില്ലെങ്കിലും സൽമാനും ലൂലിയയും ഒന്നിച്ചുള്ള അനേകം ചിത്രങ്ങളാണ് വിവിധ വെബ്സൈറ്റുകളും പത്രങ്ങളും ദിനംപ്രതി പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ പ്രീതി സിന്റയുടെ റിസിപ്ഷൻ കഴിഞ്ഞ് ഇരുവരും പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ആറു വർഷത്തെ ബന്ധം ഇരുവരും പൊതുവേദിയിൽ ശരിവെയ്ക്കും എന്ന പ്രതീക്ഷയിലാണ് മാദ്ധ്യമങ്ങൾ.