കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻഖാന് പുറമേ നടിമാരായ തബു, സൊനാലി, നീലം നടൻ സെയ്ഫ് അലിഖാൻ എന്നിവരും പ്രതിചേർക്കപ്പെട്ടിരുന്നു. എന്നാൽ സൽമാനെ മാത്രം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി മറ്റ് നാലു പേരെയും വെറുതേ വിട്ടു.

എന്നാൽ നടി തബുവാണ് സൽമാൻ ഖാനോട് കൃഷ്ണമൃഗത്തെ വെടിവയ്ക്കാൻ നിർബന്ധിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തബുവിന്റെ പ്രേരണയാലാണ് സൽമാൻ കൃഷ്ണ മൃഗത്തിന് നേരെ വെടിയുതിർത്തത്.
സൽമാനാണ് വെടിവെച്ചതെങ്കിലും അതിന് പ്രേരിപ്പിച്ചത് തബുവാണ്. തബുവിനെ കൂടാതെ സൊനാലി ബാന്ദ്രയും സൽമാന് പ്രേരണയായെന്നും ദൃക്‌സാക്ഷി പറയുന്നു.

ഹം സാത് സാത് ഹെ എന്ന ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ 1998 ഒക്ടോബർ 1നും 2നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെയ്ഫ് അലിഖാൻ, നീലം, സൊനാലി ബന്ദ്രെ, താബു എന്നിവർക്കൊപ്പം ജോധ്പൂരിലെ കൺകാനി ഗ്രാമത്തിലാണ് സൽമാൻ വേട്ടയ്ക്ക് പോയതെന്നാണ് ആരോപണം. ഇവർ വേട്ടയാടുന്നത് കണ്ട പ്രദേശത്തെ ബിഷ്ണോയി സമുദായക്കാരാണ് അക്രമത്തിനെതിരെ രംഗത്തെത്തിയത്.