പൊതുവേദിയിൽ വൈകിയെത്തിയ കത്രീന കൈഫിനെ ട്രോളി സൽമാൻ ഖാൻ. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിന് വൈകിയെത്തിയ കത്രീനയെ പരസ്യമായി കളിയാക്കിയാക്കുന്ന സൽമാൻ ഖാന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

സൽമാൻ ഖാൻ, സൊനാക്ഷി സിൻഹ, കത്രീന കെയ്ഫ് എന്നിവരടക്കമുള്ള താരങ്ങൾ വാർത്താ സമ്മേളനത്തിന് എത്തിയിരുന്നു. മുൻനിര താരങ്ങളെല്ലാം തന്നെ നേരത്തെ വാർത്താ സമ്മേളനത്തിന് എത്തിയെങ്കിലും കത്രീന മാത്രം എത്തിയില്ല. വൈകിയാണ് കത്രീന എത്തിയത്. കത്രീന എത്തിയ ഉടൻ തന്നെ താരത്തെ വാർത്താസമ്മേളന വേദിയിലേക്ക് ക്ഷണിച്ചു. ഇതു കേട്ട സൽമാൻ ഖാൻ എഴുന്നേറ്റ് നിന്ന് കൈയടിച്ച് കത്രീനയെ ആനയിച്ചു. വൈകി വന്ന കത്രീനയെ കളിയാക്കാനാണ് സല്ലു ഇങ്ങനെ ചെയ്തത്. ഇതു കണ്ട് മറ്റു താരങ്ങൾ ചിരിക്കുന്നുണ്ടായിരുന്നു.

വാർത്താ സമ്മേളനത്തിൽ സൽമാൻ തന്റെ ചായ കത്രീനയ്ക്ക് നൽകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടൊപ്പം വൈറലായിട്ടുണ്ട്. നേരത്തെ ഐഎസ്എൽ നാലാം സീസണിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയപ്പോൾ സൽമാൻ ഖാന്റെ നടത്തം കത്രീന കളിയാക്കി അനുകരിച്ചിരുന്നു. ഇതിന്റെ വീഡിയോയ്ക്കും വൻ പ്രാധാന്യം ആണ് ലഭിച്ചത്.