- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളെ പോലെ മറ്റാരും ഉണ്ടാവുകയില്ല ലതാജി; ലതാ മങ്കേഷ്ക്കരെ അനുസ്മരിച്ചു ഗാനം ആലപിച്ചു സൽമാൻ ഖാൻ; ഇൻസ്റ്റാഗ്രാമിലെ വീഡിയോ വൈറൽ
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിന് ശേഷം രാജ്യത്തിന്റെ പലഭാഗത്തു നിന്നുമുള്ള പ്രമുഖർ ഇതിഹാസ ഗായികയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടു രംഗത്തുവന്നിരുന്നു. ബോളീവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും സമൂഹമാധ്യമങ്ങളിലൂടെ ലതാജിയെ അനുസ്മരിച്ചു. ലതാ മങ്കേഷ്‌ക്കർ ആലപിച്ച '് ഗ് ജ ഗാലെ''എന്ന ഗാനം പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
''ഒരാളുമില്ല, ഒരാളുമുണ്ടാവുകയുമില്ല, ലതാജി... നിങ്ങളെ പോലെ'' എന്നാണ് ദൃശ്യത്തിനടിയിൽ കുറിച്ചത്. ലതാ മങ്കേഷ്‌കറുടെ ശബ്ദത്തിൽ ലോകം കേട്ട നിരവധി ശ്രദ്ധേയമായ ഗാനങ്ങളിൽ ഒന്നാണ് ''ലാഗ് ജാ ഗലേ''. 'രാജ് ഖോസ്ല സംവിധാനം ചെയ്ത ചിത്രമായ 'വാ കൗൻ തി'യിൽ നിന്നുള്ളതാണ് ഈ ഗാനം. രാജാ മെഹന്ദി അലി ഖാൻ എഴുതിയ ഗാനത്തിന്റെ വരികൾക്ക് മദൻ മോഹനാണ് സംഗീതം നൽകിയിരിക്കുന്നത്.
നേരത്തെയും സൽമാൻ ലതയ്‌ക്കൊപ്പം ഒരു അവാർഡ് വേദി പങ്കിടുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ,അന്ന് ''വാനമ്പാടി നിങ്ങളെ മിസ് ചെയ്യും. എന്നാൽ നിങ്ങളുടെ ശബ്ദം ഞങ്ങളോടൊപ്പം എന്നേക്കും ജീവിക്കും ....'' എന്ന അടിക്കുറുപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
സൽമാൻ ഖാൻ ചിത്രങ്ങളായ 'മൈനേ പ്യാർ കിയ' (1989) മാധുരി ദീക്ഷിതുമായി അഭിനയിച്ച 'ഹം ആപ്കെ ഹേ കോൻ' (1994) തുടങ്ങിയ ചിത്രങ്ങളിൽ ഉൾപ്പെടെ നിരവധി ഗാനങ്ങൾ ലതാ മങ്കേഷ്‌കർ പാടിയിട്ടുണ്ട്.
ഫെബ്രുവരി ആറിനാണ് ലതാ മങ്കേഷ്‌കർ വിടവാങ്ങിയത്.92 വയസ്സായിരുന്നു. ജനുവരി 8 ന് കോവിഡ് -19 പോസിറ്റീവായതിനെ തുടർന്ന് ലതയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.രണ്ടാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു. തുടർന്ന് ആരോഗ്യപുരോഗതിയുടെ ലക്ഷണങ്ങൾ കാണിച്ചതിന് ശേഷം നില വഷളായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.
മറുനാടന് ഡെസ്ക്