ൽമാൻ ഖാൻ എപ്പോഴും ബോളിവുഡിലെ ശ്രദ്ധാ കേന്ദ്രമാണ്.അദ്ദേഹത്തിന്റെ പേരിനൊപ്പം ചേർത്ത് വയ്ക്കപ്പെടുന്ന നടിമാരും എല്ലായിപ്പോഴും അതുകൊണ്ട് തന്നെ ശ്രദ്ധ കേന്ദ്രമാകാറുണ്ട്. പ്രണയം പൊളിഞ്ഞാലും ആഷും, കത്രീനയുമൊക്കെ സല്ലുവിന്റെ കാമുകിമാരായിരുന്നതിന്റെ പേരിൽ വീണ്ടും ആക്രമിക്കപ്പെടാറുണ്ട്.

പ്രണയം പൊട്ടിയാലും നല്ല സുഹൃത്തുക്കളായി കഴിയുന്ന പതിവാണ് ബി ടൗണിലെ മിക്ക താരങ്ങൾക്കുമുള്ളത്. ഒരിക്കൽ കാമുകിയായിരുന്ന കത്രീന കൈഫിന് സല്ലു നൽകിയിരുന്ന പ്രോത്സാഹനവും പ്രമോഷനുമെല്ലാം വാർത്തകളിൽ നിറഞ്ഞതാണ്. എന്നാൽ അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഖകരമായ അവസ്ഥയിലല്ലെന്നാണ് വാർത്തകൾ.

കത്രീനാ കൈഫിനൊപ്പം അഭിനയിക്കാൻ താൽപര്യമില്ലാത്തതിനാൽ ബോളിവുഡ് താരം സൽമാൻ ഖാൻ പരസ്യചിത്രത്തിൽ നിന്ന് ഒഴിവായതായാണ് ചൂടൻ വാർത്ത. ഏഴു കോടിയുടെ പരസ്യമാണ് സൽമാൻ വേണ്ടെന്ന് വച്ചത്. മാനസികമായ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടാണ്, മുൻകാമുകി കൂടിയായ കത്രീനക്കൊപ്പം അഭിനയിക്കുന്നതിൽ നിന്ന് സൽമാൻ പിന്മാറിയതെന്നാണ് ബോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

സൽമാനൊപ്പം അഭിനയിക്കാൻ കത്രീന അതീവ താൽപ്പര്യവുമായി മുമ്പോട്ടു വന്നപ്പോഴാണ് സൽമാൻ ഒഴിഞ്ഞതെന്നും ഗോസിപ്പുകാർ കണ്ടെത്തിയിരിക്കുന്നു. ജീവിതത്തിൽ രൺബീറിന്റെ നായികയാകാനാണ് കത്രീന പദ്ധതിയിട്ടിരുന്നതെങ്കിലും സൽമാനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അവർ നല്ല ബന്ധത്തിലായിരുന്നു.

എന്നാൽ അടുത്തിടെ കത്രീനയെ ഒഴിവാക്കാൻ സൽമാൻ മനപ്പൂർവ്വം ശ്രമിക്കുന്നതായിട്ടാണ് വിവരം. സൽമാന്റെ പുതിയചിത്രമായ 'ബജ്‌റാണി ബെയ്ജാൻ' എന്ന ചിത്രത്തിൽ ആദ്യം കേട്ട പേര് കത്രീനയുടേതാണെങ്കിലും അവസാനം നായികയായത് കരീനയായിരുന്നു. കത്രീനയുമായി
വ്യക്തമായ അകലം സൂക്ഷിക്കാനായി സൽമാൻ മനപ്പൂർവ്വം ഒഴിവാകുകയാണെന്നാണ് വർത്തമാനങ്ങൾ.