- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കൊപ്പം അഭിനയിക്കണമെന്നത് പ്രിയങ്കയുടെ താത്പര്യമായിരുന്നു; അതിനായി ഒരായിരം വട്ടം അവർ എന്റെ അനിയത്തിയെ വിളിച്ചിരുന്നു; ഭാരതിൽ നിന്നും പ്രിയങ്കാ ചോപ്ര പിന്മാറിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി സൽമാൻഖാൻ
സൽമാൻഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭാരത്. ഈ സിനിമയിൽ നായികയായി നിശ്ചയിച്ചിരുന്ന പ്രിയങ്കാ ചോപ്ര പിന്മാറിയത് ബോളിവുഡിൽ വൻ വാർത്ത ആയിരുന്നു. പ്രിയങ്കയുടെ അപ്രതീക്ഷിതമായ പിന്മാറ്റത്തെ വിമർശിച്ചും ഭാരതിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു. അമേരിക്കൻ ഗായകൻ നിക് ജൊനാസുമായുള്ള വിവാഹ നിശ്ചയത്തോട് അനുബന്ധിച്ചായിരുന്നു ഭാരതിൽ നിന്ന് പ്രിയങ്ക പിന്മാറിയത്. എന്നാൽ ഭാരതിൽ പ്രിയങ്കയെ നായികയാക്കിയത് അവരുടെ താത്പര്യ പ്രകാരമായിരുന്നുവെന്ന് തുറന്ന് പറയുകയാണ് സൽമാൻ ഖാൻ. അതിനായി പ്രിയങ്ക ചോപ്ര തന്റെ സഹോദരി അർപ്പിതയെ ഒരായിരം വട്ടം വിളിച്ചിരുന്നതായും സൽമാൻ ഖാൻ പറഞ്ഞു. ബിഗ് ബോസിന്റെ ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഭാരതിൽ എനിക്കൊപ്പം അഭിനയിക്കണമെന്നത് പ്രിയങ്കയുടെ താത്പര്യമായിരുന്നു. അതിനായി ഒരു ആയിരം തവണയെങ്കിലും പ്രിയങ്ക എന്റെ സഹോദരി അർപ്പിതയെ വിളിച്ചു കാണും. ഈ ചിത്രത്തിൽ തനിക്ക് അവസരമുണ്ടാകുമോ എന്നു ചോദിച്ച് സംവിധായകൻ അലി അബ്ബാസിനെയും പ്രിയങ്
സൽമാൻഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭാരത്. ഈ സിനിമയിൽ നായികയായി നിശ്ചയിച്ചിരുന്ന പ്രിയങ്കാ ചോപ്ര പിന്മാറിയത് ബോളിവുഡിൽ വൻ വാർത്ത ആയിരുന്നു. പ്രിയങ്കയുടെ അപ്രതീക്ഷിതമായ പിന്മാറ്റത്തെ വിമർശിച്ചും ഭാരതിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു. അമേരിക്കൻ ഗായകൻ നിക് ജൊനാസുമായുള്ള വിവാഹ നിശ്ചയത്തോട് അനുബന്ധിച്ചായിരുന്നു ഭാരതിൽ നിന്ന് പ്രിയങ്ക പിന്മാറിയത്.
എന്നാൽ ഭാരതിൽ പ്രിയങ്കയെ നായികയാക്കിയത് അവരുടെ താത്പര്യ പ്രകാരമായിരുന്നുവെന്ന് തുറന്ന് പറയുകയാണ് സൽമാൻ ഖാൻ. അതിനായി പ്രിയങ്ക ചോപ്ര തന്റെ സഹോദരി അർപ്പിതയെ ഒരായിരം വട്ടം വിളിച്ചിരുന്നതായും സൽമാൻ ഖാൻ പറഞ്ഞു. ബിഗ് ബോസിന്റെ ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ഭാരതിൽ എനിക്കൊപ്പം അഭിനയിക്കണമെന്നത് പ്രിയങ്കയുടെ താത്പര്യമായിരുന്നു. അതിനായി ഒരു ആയിരം തവണയെങ്കിലും പ്രിയങ്ക എന്റെ സഹോദരി അർപ്പിതയെ വിളിച്ചു കാണും. ഈ ചിത്രത്തിൽ തനിക്ക് അവസരമുണ്ടാകുമോ എന്നു ചോദിച്ച് സംവിധായകൻ അലി അബ്ബാസിനെയും പ്രിയങ്ക വിളിച്ചിരുന്നു- സൽമാൻ ഖാൻ പറഞ്ഞു.
പ്രിയങ്ക പിന്മാറിയതിന് പിന്നാല കത്രിനയാണ് ഭാരതിൽ നായികയാകുന്നത്. നിർമ്മാതാക്കൾ ആദ്യം പരിഗണിച്ചത് കത്രീനയെ ആയിരുന്നു. അപ്പോഴാണ് പ്രിയങ്ക സംവിധായകനെ വിളിച്ച് ഭാരതിൽ അഭിനയിക്കണം എന്ന ആഗ്രഹം അറിയിക്കുന്നത്. തുടർന്ന് പ്രിയങ്കയെ പരിഗണിക്കുകയായിരുന്നു. ഷൂട്ടിങിന് അഞ്ചുദിവസം മുൻപെങ്കിലും ചിത്രത്തിൽ നിന്ന് പിന്മാറുന്ന കാര്യം പ്രിയങ്ക അറിയിച്ചിരുന്നെങ്കിൽ നന്നായിരുന്നു- സൽമാൻ പറഞ്ഞു. ഭാരതിൽ നിന്ന് ഏറെ ദുഃഖത്തോടെയായിരിക്കും പ്രിയങ്ക പിന്മാറിയതെന്നും സൽമാൻ കൂട്ടിച്ചേർത്തു.