സുന്ദരിമാരുടെ മനസിലെ സങ്കല്പ പുരുഷനായ ബോളിവുഡ് താരം സൽമാൻ ഖാന് സുന്ദരികളിൽ നിന്ന് പണി കിട്ടിയോ? മുബൈയിലെ ഒരു നൈറ്റ്ക്ലബിൽ എത്തിയപ്പോൾ നാല് സുന്ദരിമാർ ചേർന്ന് താരത്തെ കൊള്ളയടിച്ചെന്നാണ് പുതിയ റി്‌പ്പോർട്ട്. അംഗരക്ഷകരുടെ തണലിൽ സുരക്ഷിതത്വം തേടുകയും ചെയ്യാറുള്ള സൽമാൻ ഖാനെയാണ് നാലു സുന്ദരികൾ ചേർന്ന് പറ്റിച്ചത്. ബാന്ദ്രയിലെ നൈറ്റ് കഌിൽ വച്ച് ആരാധകർ എന്ന് പറഞ്ഞ് അടുത്തെത്തിയ പെൺകുട്ടികൾ താരത്തിന്റെ പഴ്‌സും കണ്ണാടിയും മാലയും അടിച്ചുമാറ്റി.

സംഭവം പുറത്തുവിട്ട മുംബൈ മിറർ നല്കുന്ന റിപ്പോർട്ട് പ്രകാരം നൈറ്റ് കഌിൽ നാല് സുന്ദരികൾ സൽമാന്റെ ഏറ്റവും വലിയ ആരാധകരെന്ന് പറഞ്ഞ് താരത്തിന്റെ അടുത്തു കൂടുകയായിരുന്നു. സാധാരണഗതിയിൽ തന്നെ ഇവരുമായി സൽമാൻ സംസാരം തുടങ്ങുകയും പിന്നീട് എല്ലാവരും പോയപ്പോൾ തന്റെ കയ്യിലുണ്ടായിരുന്നു പണമടങ്ങിയ പഴ്‌സ്, വാച്ച്, സൺഗഌസ്സ്, ബജ്രംഗി ഭായിജാൻ സിനിമയിൽ ഉപയോഗിച്ച പതക്കം അടങ്ങിയ മാല എന്നിവ കാണാതായതായി തിരിച്ചറിയുകയായിരുന്നു.

സംഭവം വ്യക്തമായതോടെ അംഗരക്ഷകർ പൊലീസിൽ പരാതി കൊടുക്കാൻ താരത്തോട് നിർബ്ബന്ധിച്ചെങ്കിലും ചെയ്യാൻ സൽമാൻ തയ്യാറല്ലായിരുന്നു. പൊലീസ് കേസിന് പോകുന്നതിന് പകരം താരം സുരക്ഷ കൂട്ടുകയാണ് ചെയ്തത്. സൽമാൻ അംഗരക്ഷകരെ കൂട്ടിയ വിവരം നിർമ്മാതാവും സംവിധായകനുമായ നന്ദിതാ സിംഗും പറഞ്ഞിരുന്നെങ്കിലും താരം കൊള്ളയടിക്കപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് സൽമാന്റെ സഹോദരി അർപ്പിത. സൽമാൻ അടുത്ത കാലത്തെങ്ങും നൈറ്റ് കഌിൽ പോയിട്ടില്ലെന്നും ഇനി പോയാൽ തന്നെ പഴ്‌സ് കൊണ്ടുപോകാറില്ലെന്നും അർപ്പിത പറഞ്ഞു.

2 സുരക്ഷ ഗാർഡുകളെ കൂട്ടിയായിരുന്നു താരം ക്ലബ്ബിലെത്തിയത്. സംഭവത്തിന് ശേഷം സുരക്ഷ ഗാർഡുകളുടെ എണ്ണം 14 ആക്കി ഉയർത്തിയെന്നും റിപ്പോർട്ട് വരുന്നുണ്ട്. കൂടാതെ മുംബൈ ഒട്ടും സുരക്ഷിതമല്ലെന്ന നിഗമനത്തിലാണിപ്പോൾ മസിൽ ഖാൻ.