- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്കൂറിൽ 42 കിലോമീറ്റർ വേഗതയിൽ നടക്കുന്ന കുതിരയെ സ്വന്തമാക്കാനുള്ള സൽമാന്റെ മോഹം നടക്കില്ല; ലോകത്തെ അപൂർവ്വയിനം കുതിരയ്ക്ക് നടൻ രണ്ട് കോടി വാഗ്ദാനം നല്കിയിട്ടും വിട്ട് കൊടുക്കാതെ ഉടമ
മണിക്കൂറിൽ 42 കിലോമീറ്റർ വേഗതയിൽ നടക്കുന്ന അപൂർവ്വയിനത്തിലുള്ള കുതിരയെ സ്വന്തമാക്കാനുള്ള സൽമാന്റെ മോഹം നടക്കില്ല. ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ പണം ഒരു പ്രശ്‌നമല്ലാത്ത സല്ലു രണ്ട് കോടി വാഗ്ദാനം നല്കിയിട്ടും കുതിരയെ വിട്ട് നല്കാൻ ഉടമ കൂട്ടാക്കിയില്ല. ലോകത്തിൽ ആകെ മൂന്ന് കുതിരകൾ മാത്രം അവശേഷിക്കുന്നവയിൽ ഒന്നിനെ സ്വന്തമാക്കാനുള്ള നടന്റെ ആഗ്രഹമാണ് നടക്കാതെ പോയത്. കുതിരകളിൽ ഒരെണ്ണം ഇന്ത്യയിലും മറ്റു രണ്ടെണ്ണം അമേരിക്കയിലും കാനഡയിലുമാണ്. ഇന്ത്യയിൽ ഉള്ള കുതിരയാകട്ടെ ഗുജറാത്തിലെ സൂറത്തിലാണ് ഉടമയ്‌ക്കൊപ്പം ഇപ്പോൾ ഉള്ളത്. മണിക്കൂറിൽ 43 കി.മി വേഗതയിൽ മണിക്കൂറുകളോളം നടക്കാൻ കഴിയുമെന്നതാണ് ഈ കുതിരയുടെ പ്രത്യേകത. കുതിരപ്പുറത്ത് ഇരിക്കുന്നയാളെ യാതൊരു തരത്തിലും ബുദ്ധിമുട്ടിക്കാതെയാണ് ഈ നടപ്പ്. കുതിരകളിൽ ഈ പ്രത്യേകത വളരെ അപൂർവമാണ്. ഈ കുതിരയെ സ്വന്തമാക്കാനാണ് സൽമാൻ ്ശ്രമിച്ചത്. അഞ്ച് വയസ് പ്രായമുള്ളപ്പോഴാണ് സിറാജ് പഠാൻ എന്നയാൾ 15.5 ലക്ഷം രൂപയ്ക്ക് കുതിരയെ വാങ്ങുന്നത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കുതിരയുടെ പ
മണിക്കൂറിൽ 42 കിലോമീറ്റർ വേഗതയിൽ നടക്കുന്ന അപൂർവ്വയിനത്തിലുള്ള കുതിരയെ സ്വന്തമാക്കാനുള്ള സൽമാന്റെ മോഹം നടക്കില്ല. ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ പണം ഒരു പ്രശ്‌നമല്ലാത്ത സല്ലു രണ്ട് കോടി വാഗ്ദാനം നല്കിയിട്ടും കുതിരയെ വിട്ട് നല്കാൻ ഉടമ കൂട്ടാക്കിയില്ല. ലോകത്തിൽ ആകെ മൂന്ന് കുതിരകൾ മാത്രം അവശേഷിക്കുന്നവയിൽ ഒന്നിനെ സ്വന്തമാക്കാനുള്ള നടന്റെ ആഗ്രഹമാണ് നടക്കാതെ പോയത്.
കുതിരകളിൽ ഒരെണ്ണം ഇന്ത്യയിലും മറ്റു രണ്ടെണ്ണം അമേരിക്കയിലും കാനഡയിലുമാണ്. ഇന്ത്യയിൽ ഉള്ള കുതിരയാകട്ടെ ഗുജറാത്തിലെ സൂറത്തിലാണ് ഉടമയ്‌ക്കൊപ്പം ഇപ്പോൾ ഉള്ളത്. മണിക്കൂറിൽ 43 കി.മി വേഗതയിൽ മണിക്കൂറുകളോളം നടക്കാൻ കഴിയുമെന്നതാണ് ഈ കുതിരയുടെ പ്രത്യേകത. കുതിരപ്പുറത്ത് ഇരിക്കുന്നയാളെ യാതൊരു തരത്തിലും ബുദ്ധിമുട്ടിക്കാതെയാണ് ഈ നടപ്പ്. കുതിരകളിൽ ഈ പ്രത്യേകത വളരെ അപൂർവമാണ്. ഈ കുതിരയെ സ്വന്തമാക്കാനാണ് സൽമാൻ ്ശ്രമിച്ചത്.
അഞ്ച് വയസ് പ്രായമുള്ളപ്പോഴാണ് സിറാജ് പഠാൻ എന്നയാൾ 15.5 ലക്ഷം രൂപയ്ക്ക് കുതിരയെ വാങ്ങുന്നത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കുതിരയുടെ പേരായ സാഖബ് എന്നാണ് നമ്മുടെ സൂപ്പർ കുതിരയുടെ പേര്.പ്രവാചകനായ മുഹമ്മദ് നബിയുടെ കുതിരയുടെ പേരാണ് സാഖബ്. സിന്ധി ഇനത്തിൽ പെട്ട കുതിര പാക്കിസ്ഥാൻ സിന്ധി ഇനത്തിൽ പെട്ട പെൺകുതിരയുടെ കുട്ടിയാണ്. രാജസ്ഥാനി സുതർവാലി ഇനത്തിൽ പെട്ട പെൺകുതിരയുടെ ഇണയായിരുന്നു ഈ കുതിര. 19 കുതിരയോട്ട മൽസരങ്ങളിലും തുടർച്ചയായി ജയിച്ച കുതിരയാണിത്. എന്നാൽ സാഖബിനെ ഇത്തരത്തിൽ കുതിരയോട്ട മൽസരങ്ങളിൽ പങ്കെടുപ്പിച്ചിട്ടില്ല.